• Logo

Allied Publications

Europe
കൊളോണ്‍ കേരളസമാജത്തിന്റെ ഓണാഘോഷം പ്രൌഢഗംഭീരമായി
Share
കൊളോണ്‍: ജര്‍മനിയിലെ കൊച്ചുകേരളം എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊളോണില്‍ മൂന്നു പതിറ്റാണ്ടു പിന്നിട്ട കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി രണ്ടണ്ടാം തലമുറയെയും ജര്‍മന്‍ സുഹൃത്തുക്കളെയും ഒരുമിച്ച് പങ്കെടുപ്പിച്ചു നടത്തിയ തിരുവോണാഘോഷം അത്യാഡംബരപൂര്‍വവും പ്രൌഢഗംഭീരവുമായി.

കൊളോണ്‍ വെസ്ലിംഗ് സെന്റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ ഓഗസ്റ് 30 ന് (ശനി) വൈകുന്നേരം ആറിന് ബ്യ്രൂള്‍ നഗരസഭാ മേയര്‍ ഡീറ്റര്‍ ഫ്രൈറ്റാഗ്, ഗയോര്‍ഗ് ഗോലാന്റ് എംഎല്‍എ, സമാജം പ്രസിഡന്റ് ജോസ് പുതുശേരി, ട്രഷറാര്‍ ഷീബ കല്ലറയ്ക്കല്‍, കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍, നെല്‍സണ്‍ തടത്തില്‍, റിയാ തടത്തില്‍ എന്നിവര്‍ ചേര്‍ന്ന് തിങ്ങി നിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

അമ്മിണി കോയിക്കര നേതൃത്വം നല്‍കിയ ഡ്യൂസല്‍ഡോര്‍ഫ് ബ്യൂട്ടീസിന്റെ ലേബലില്‍ മേരി വില്യംസ്, എല്‍സി വേലൂക്കാരന്‍, കുഞ്ഞമ്മ പുലിക്കോട്ടില്‍, ഫിലോ തടത്തില്‍, മേരി ക്രീഗര്‍, ഏലിയാക്കുട്ടി ഒഎസ് എന്നീ മങ്കമാര്‍ അവതരിപ്പിച്ച തിരുവാതിരകളി അതിമനോഹരവും ശ്രേഷ്ഠതയില്‍ കൊരുത്ത നൃത്തവിരുന്നു മാത്രമല്ല തിരുവോണത്തിന്റെ മഹനീയതയും ആസ്വാദകരില്‍ നിറയ്ക്കാനുമായി.

മാവേലിയുടെ എഴുന്നള്ളത്തെ സൂചിപ്പിച്ചുകൊണ്ട് ജോണ്‍ പുത്തന്‍വീട്ടില്‍ ശംഖനാദം മുഴക്കി. തുടര്‍ന്ന് ചെണ്ടയുടെ താളമേളപെരുമയില്‍ മുത്തുക്കുടകളുടെയും സെറ്റും മുണ്ടുമണിഞ്ഞ മങ്കമാരുടെയും പുലികളിവീരന്മാരുടെയും പരിവാരങ്ങളുടെയും മുത്തുക്കുടചൂടിച്ച ജിജി വര്‍ഗീസിന്റെയും അകമ്പടിയോടുകൂടി ബാബു എളമ്പാശേരില്‍ മാവേലി മന്നനായി എഴുന്നെള്ളിവന്ന് സദസിനെ അഭിവാദ്യം ചെയ്ത്, കേരളത്തിന്റെ ആനുകാലിക പരിവേഷം നര്‍മ്മ സംഭാഷണത്തിലൂടെ വരച്ചുകാട്ടിയത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് ഏറ്റുവാങ്ങിയത്.

മഞ്ജുള റാവുവിന്റെ കുച്ചിപ്പുടി നൃത്തം അംഗഭാവചാരുതയിലും ആംഗ്യ വിക്ഷേപത്തിലും മിഴിവുറ്റതായിരുന്നു. എലീന മുല്ലിക് അവതരിപ്പിച്ച കഥക് നൃത്തം ഭാവലോലുതയിലും ലാസ്യവൈവിധ്യത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജര്‍മനിയിലെ മൂന്നാം തലമുറക്കാരായ അലീസാ കോയിക്കര, റിനീറ്റ റിജു എന്നീ കൊച്ചു കുരുന്നുകള്‍ ധ്യാനശ്ളോകത്തിന്റെ അകമ്പടിയില്‍ വിരിയിച്ച ക്ളാസിക്കല്‍ നൃത്തം സദസ്യരുടെ മനം കവര്‍ന്നു. മോനിക്ക ലാംഗറിന്റെ ബോളിവുഡ് ഡാന്‍സും, ജര്‍മന്‍കാരായ മോനിക്കയും ഹാറാള്‍ഡ് കോള്‍മാനും കൂടി സ്വന്തം കോറിയോഗ്രാഫിയിലൂടെ അവതരിപ്പിച്ച അക്രോ യോഗ പരിപാടിയും സദസ്യരുടെ മുക്തകണ്ഠ പ്രശംസ നേടി. എലീനയുടെ ബോളിവുഡ് നൃത്തം, കോളിവുഡ്, ബോളിവുഡ് ഡാന്‍സുകള്‍ കൂട്ടിയിണക്കി റീമിക്സിന്റെ താളത്തില്‍ ചുവടുവച്ച് നൃത്തമാടിയ ധനുസാന്‍ ശിവരാജ്, സില്‍വാനാ രുധിരേശ്വരന്‍ എന്നീ യുവാക്കളുടെ പ്രകടനം അരങ്ങുണര്‍ത്തുന്നതായിരുന്നു. മേരി ക്രീഗര്‍, ഫിലോ തടത്തില്‍ എന്നിവരുടെ നാടോടി നൃത്തം ഓണത്തിന്റെ സ്മരണ വിളിച്ചോതി. ജോസ് കവലേച്ചിറയുടെ ശിക്ഷണത്തില്‍ ഇന്ത്യന്‍ ഗെസാംഗ് ഗ്രൂപ്പ് ആലപിച്ച നാടോടി ഗാനം ഹാസ്യരസം തുളുമ്പിയ ഈരടികളുടെ പൊരുളില്‍ ഓണത്തിന്റെ വിശേഷണവും ഒപ്പം മദ്യപാനത്തെ കളിയാക്കുന്നതുമായിരുന്നു. സെബാസ്റ്യന്‍ കോയിക്കര അവതരിപ്പിച്ച മദ്യപാനത്തിന്റെ ദൃശ്യാവിഷ്കാരം അരങ്ങുനിറഞ്ഞാടി.

ജോണ്‍ പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ ജോയല്‍ കുമ്പിളുവേലില്‍, വിവിയന്‍ അട്ടിപ്പേറ്റി, ജാനറ്റ് അട്ടിപ്പേറ്റി, ഡാനി ചാലായില്‍, ജോര്‍ജ് അട്ടിപ്പേറ്റി, അപ്പച്ചന്‍ ചന്ദ്രത്തില്‍, സണ്ണി വേലൂക്കാരന്‍ എന്നിവര്‍ പുലികളായും ജോണി അരീക്കാട്ട് നായാട്ടുകാരനായും വേഷമിട്ട് അരങ്ങുതിമിര്‍ക്കെ അവതരിപ്പിച്ച പുലികളി മലയാളി സമൂഹത്തിന്റെ ഓര്‍മകളിലെ പഴമയുടെ ചായക്കൂട്ടുകളെ വീണ്ടും ചാലിച്ചെടുക്കാനും പുതുമനിറച്ച സാംസ്കാരിക പൈതൃക കലയായി ജര്‍മന്‍കാരെ പരിചയപ്പെടുത്താനും കഴിഞ്ഞതില്‍ പുലികളിയുടെ പിന്നാമ്പുറത്തു പ്രവര്‍ത്തിച്ച് കേളിലയമൊരുക്കിയ ബേബി, ഡോണ്‍ ചാലായില്‍, ബേബിച്ചന്‍ കലേത്തുംമുറിയില്‍, ജോണ്‍, ലില്ലി പുത്തന്‍വീട്ടില്‍, നിര്‍മ്മല പ്ളാങ്കായില്‍, മേരി പുതുശേരി, ഗ്രേസി പഴമണ്ണില്‍ എന്നിവര്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട്.

ജോണ്‍ പുത്തന്‍വീട്ടില്‍ ആശാനായി കേരള കലാലയം കൊളോണ്‍ ഒരുക്കിയ ശിങ്കാരിമേളം താളമേളങ്ങളുടെ സമന്വയത്തില്‍ ആഘോഷത്തിന്റെ നിറകതിര്‍ വിരിയിച്ചു. മേളപ്പെരുമ മുഴക്കിയത് ലില്ലി പുത്തന്‍വീട്ടില്‍, ലീല വിറ്റ്വര്‍, മേരി പുതുശേരി, ഷീബ കല്ലറയ്ക്കല്‍, നിര്‍മല പ്ളാങ്കാലായില്‍, ത്രേസ്യാക്കുട്ടി കളത്തില്‍പറമ്പില്‍, ഗ്രേസി പഴമണ്ണില്‍, ബേബിച്ചന്‍ കലേത്തുംമുറിയില്‍, ഡോണ്‍ ചാലായില്‍, ബേബി ചാലായില്‍, ജോസ് കല്ലറയ്ക്കല്‍, ജോസ് പുതുശേരി എന്നീ കലാകാരന്മാരായിരുന്നു.

ബ്രൂള്‍ മേയര്‍ ഫ്രൈറ്റാഗ്, എംഎല്‍എ ഗോലാന്റ്, ഡിയാക്കോണ്‍ ഗ്രേവല്‍ഡിംഗ്, ബോണിലെ ഇന്തോജര്‍മന്‍ സാംസ്കാരിക സമിതി ചെയര്‍പേഴ്സണ്‍ റൂത്ത് ഹീപ്പ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

തങ്കരാജ്, കലാശ്രീ, സുനന്ദ എന്നിവര്‍ ഒരുക്കിയ പൂക്കളം തിരുവോണത്തിന്റെ നവ്യതയ്ക്കൊപ്പം പ്രൌഢിയും പകര്‍ന്നു.കര്‍ഷകശ്രീ മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടിയ കാര്യാമഠം കുടുംബം ഒരുക്കിയ കാര്‍ഷികവിളകളുടെ പ്രദര്‍ശനം ആഘോഷത്തിന്റെ മാറ്റു കൂട്ടി.

കേരളത്തനിമയില്‍ തിരുവോണത്തിന്റെ രുചിഭേദത്തില്‍ 16 കൂട്ടം കറികളോടും കൂടി തയാറാക്കിയ വിഭവസമൃദ്ധമായി വിളമ്പിയ സദ്യയും അടപ്രഥമനും കഴിച്ച മലയാളി, ജര്‍മന്‍ സുഹൃത്തുക്കളുടെ മുഖത്ത് ആസ്വാദ്യതയുടെ സംതൃപ്തി പ്രതിഫലിച്ചിരുന്നു.

സമാജം സംഘടിപ്പിച്ച ആറാമത് കര്‍ഷകശ്രീ പട്ടം ആഘോഷവേളയില്‍ സമ്മാനിച്ചു. നോര്‍വനിഷിലെ കാര്യാമഠം ജെയിംസ്, റോസമ്മ ദമ്പതികള്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ റോണ്‍ഡോര്‍ഫിലെ ചാക്കോച്ചന്‍, ലിസി കാഞ്ഞൂപറമ്പില്‍ ദമ്പതികളും, ലെവര്‍കുസനിലെ ജോസ്, അച്ചാമ്മ മറ്റത്തില്‍ ദമ്പതികളും കൂടി രണ്ടാം സ്ഥാനം പങ്കിട്ടു. ജേതാക്കള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും ഡിയാക്കോണ്‍ ഹാന്‍സ് ഗ്രേവല്‍ഡിംഗ് (കൊളോണ്‍ അതിരൂപത) വിതരണം ചെയ്തു.

ഓണത്തോടനുബന്ധിച്ച് ആറാം തവണ നടത്തിയ കൊളോണ്‍ പൊക്കാല്‍(ട്രോഫി) ചീട്ടുകളി മല്‍സരത്തില്‍ ഒന്നാം സ്ഥാനം കുഞ്ഞുമോന്‍ പുല്ലങ്കാവുങ്കല്‍ ക്യാപ്റ്റനായുള്ള അപ്പച്ചന്‍ പുളിക്കല്‍, കുഞ്ഞുമോന്‍ കുന്നുംപുറത്ത് ടീം നേടിയപ്പോള്‍ രണ്ടാം സ്ഥാനം തോംസന്‍ തൈപ്പറമ്പില്‍ ക്യാപ്റ്റനായുള്ള മാത്യു തൈപറമ്പില്‍, സിസിലിയാമ്മ തൈപറമ്പില്‍ ടീം കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫികള്‍ ഡിയാക്കോണ്‍ ഗ്രേവല്‍ഡിംഗും സ്പോര്‍ട്സ് സെക്രട്ടറിയും വിതരണം ചെയ്തു.

കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി സ്വാഗതവും ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദിയും പറഞ്ഞു. വാചാലതയുടെ നിറവില്‍ അരങ്ങുണര്‍ത്തി നേര്‍ക്കാഴ്ച്ചയുടെ ഉള്‍ത്തുടിപ്പുകള്‍ നിറച്ച് സമാജം കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍, നവദമ്പതികളായ നെല്‍സന്‍, റിയാ തടത്തില്‍ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

പരിപാടികള്‍ക്ക് ശബ്ദസാങ്കേതിക സഹായം നല്‍കി നിയന്ത്രിച്ചത് റിജു ഡേവീസ്, ജെന്‍സ് കുമ്പിളുവേലിലും സ്റേജ് നിയന്ത്രണം ജോണ്‍ കൊച്ചുകണ്ടത്തിലും, ഫോട്ടോ ജെന്‍സ് കുമ്പിളുവേലിലും ജോണ്‍ മാത്യു എന്നിവരും വിഡിയോ ജോസ് മറ്റത്തിലും കൈകാര്യം ചെയ്തു. സമാജത്തിന്റെ യുവജന വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ലഘുവില്‍പ്പനശാലയും പ്രവര്‍ത്തിച്ചിരുന്നു.

കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ ബേബിച്ചന്‍ കലയത്തുംമുറിയില്‍, പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), സെബാസ്റ്യന്‍ കോയിക്കര (ജോ. സെക്രട്ടറി), കൂടാതെ റോസമ്മ, ജയിംസ് കാര്യാമഠം, ജോസ്, അച്ചാമ്മ മറ്റത്തില്‍, ജസ്റിന്‍ പനക്കല്‍, ജോസുകുട്ടി കളപുരയ്ക്കല്‍, ഈത്തമ്മ കളപുരയ്ക്കല്‍, ജോസ് നെടുങ്ങാട്, മോളി നെടുങ്ങാട്, മേരി പുതുശേരി, അമ്മിണി കോയിക്കര, വല്‍സമ്മ കലേത്തുംമുറിയില്‍, സാലി ചിറയത്ത്, ഷീന കുമ്പിളുവേലില്‍, എല്‍സി വടക്കുംചേരി, ജോയല്‍ കുമ്പിളുവേലില്‍, ജിമ്മി പുതുശേരി, ജോസ് കല്ലറയ്ക്കല്‍, നാന്‍സി തടത്തില്‍ എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.