• Logo

Allied Publications

Europe
ജര്‍മന്‍ ടിവി താരം രമേശ് നായരുമൊത്ത് കലാവിയന്നയുടെ ഓണാഘോഷം
Share
വിയന്ന: മലയാളികളുടെ മള്‍ട്ടി കള്‍ച്ചറല്‍ സംഘടനയായ കലാവിയന്നയുടെ വിഭവസമൃദ്ധ ഓണസദ്യയൊരുക്കി പൊന്നോണം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ പ്രശസ്ത ടിവി താരവും മോഡലുമായ രമേശ് നായര്‍ മുഖ്യാതിഥിയായിരുന്നു. ഓസ്ട്രിയയിലെ ഗ്രീന്‍ പാര്‍ട്ടിയുടെ നേതാവ് ജോര്‍ജ് പ്രാക്ക് വിശിഷ്ട അതിഥിയായിരുന്നു.

മുഖ്യാതിഥി ദ്രദീപം തെളിച്ച് ഉല്‍ഘാടനം ചെയ്ത പൊതുസമ്മേളനത്തില്‍ ആര്‍ട്ട്സ് ക്ളബ് സെക്രട്ടറി ഷിജി പള്ളിക്കുന്നേല്‍ ആമുഖ പ്രസംഗം നടത്തുകയും പ്രസിഡന്റ് ബിന്ദു ജോണ്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു. തുടര്‍ന്ന് രമേശ് നായര്‍ ഉല്‍ഘാടനസന്ദേശം നല്‍കി. ബാംഗ്ളൂര്‍ അന്‍ലോണ്‍ കമ്പനിയുടെ ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ ഓണത്തിന്റെ പ്രാധാന്യത്തെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.

നഷ്ട സ്വര്‍ഗ്ഗങ്ങളുടെ ഭൂതകാലവും ഭാവിയുടെ വര്‍ണ്ണപ്പൊലിമയും ഓണമായി മലയാളിയുടെ തിരുമുറ്റത്ത് എത്തുമ്പോള്‍ ഓരോ മനസ്സിലും സമത്വവും സ്നേഹവും നന്മയും നിറയണമെന്ന് ഓണസന്ദേശത്തില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിറ്റി പിന്തുടരുന്ന സാംസ്കാരിക പൈതൃകവും പാരമ്പര്യ കലകളെ കാത്തു സൂക്ഷിക്കാന്‍ കാണിക്കുന്ന താല്‍പര്യവും ഏറെ പ്രശംസിനീയമാന്നെന്ന് ആശംസാപ്രസംഗം നടത്തിയ ഗ്രീന്‍ പാര്‍ട്ടിയുടെ നേതാവ് പ്രസ്താവിച്ചു.

മലയാള നാടിന്റെ ഓര്‍മ്മകളെ തിരിയെത്തിക്കുന്ന കലാപരിപാടികള്‍ക്ക് സംഘടനയിലെ കുട്ടികള്‍ നേതൃത്വം നല്‍കി. മോഹിനിയാട്ടം, കുച്ചുപുടി, സിനിമാറ്റിക്ക് ഡാന്‍സ്, കുട്ടികള്‍ അവതരിപ്പിച്ച പ്രത്യേക ഓണം ഡാന്‍സ്, സംഗീതം തുടങ്ങിയ പരിപാടികള്‍ ഓണ സദ്യയോടൊപ്പം സംഘടിപ്പിച്ചത് സമ്മേളനം ആദ്യന്തം ആസ്വാദ്യക്കരമാക്കി. കലാ വിയന്നയുടെ ഈ വര്‍ഷത്തെ പരിപാടികളുടെ മുഴുവന്‍ ക്രമീകരണങ്ങളും സംഘടനയിലെ മഹിളകളാണ് നേതൃത്വം നല്കിയതെന്നത് ഈ ഓണത്തിന്റെ പ്രത്യേകതയായി. സെക്രട്ടറി അല്‍ഫോന്‍സ ചെവ്വൂക്കാരന്‍ കൃതജ്ഞത അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.