• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലന്‍ഡില്‍ കേളി ഓണം ആഘോഷിച്ചു
Share
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സംഘടനയായ കേളിയുടെ പതിനാറാമത് ഓണാഘോഷം വിവിധ പരിപാടികളോടെ സൂറിച്ചില്‍ സെപ്റ്റംബര്‍ ആറിന് (ശനി) അരങ്ങേറി.

വിഭവ സമൃദ്ധവും രുചികരുവുമായ ഓണ സദ്യയോടെ ആഘോഷം തുടങ്ങി. പദ്മശ്രീ സുധാ വര്‍ഗീസ്, രവീന്ദ്ര പ്രസാദ് ജൈസ്വാള്‍, കേളി പ്രസിഡന്റ് ബാബു കാട്ടുപാലം, സെക്രട്ടറി ജിനു കളങ്ങര, ആര്‍ട്സ് സെക്രട്ടറി ജോണ്‍ താമരശേരി, കണ്‍വീനര്‍മാരായ ജോയി പാലക്കുടി, ദീപ മേനോന്‍ എന്നിവര്‍ നിലവിളക്ക് തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് പൊതുസമ്മേളനവും കലസന്ധ്യയും നടന്നു. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക പദ്മശ്രീ സുധാ വര്‍ഗീസ് മുഖ്യാഥിതി ആയിരുന്നു. ഇന്ത്യന്‍ എംബസി മിഷന്റെ ഡെപ്യൂട്ടി ചീഫ് രവീന്ദ്ര പ്രസാദ് ജൈസ്വാള്‍ ആശംസകള്‍ നേര്‍ന്നു. കേളി പ്രസിഡന്റ് ബാബു കാട്ടുപാലം അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിവധ കലാപരിപാടികള്‍ അരങ്ങേറി.

സ്മിതാ എല്‍ബിന്‍ അബിയുടെ നേതൃത്വത്തില്‍ അമ്പതോളം കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിച്ച പരിപാടി മികവുറ്റതായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് ദീപ മേനോണ്‍, ബില്‍ട്ടന്‍ മണപ്പുറത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാനമേള സദസിന്റെ മുക്തകണ്ഡം പ്രശംസ പിടിച്ചു പറ്റി.

ജിമ്മി നസ്രത്ത് അവതരിപ്പിച്ച മിമിക്രി, ബേബി കാക്കശേരി രചിച്ച വഞ്ചിപ്പാട്ടോടെയുള്ള വള്ളംകളി, റോസ് മേരി മലയില്‍ ടീം, ജെസ്ന പന്നാരകുന്നേലിന്റെ ടീം, വര്‍ഷ മാടന്‍ ടീം തുടങ്ങിയവര്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും മികവുറ്റതായിരുന്നു. ബാസല്‍ കലാനികേതനിലെ കുട്ടികള്‍ അവതരിപ്പിച്ച (ഭവാനി ടീച്ചര്‍) സെമി ക്ളാസിക്കല്‍ നൃത്തം, സ്വീത, പ്രില്‍സ് മലയില്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച നൃത്തവും മികച്ച നിലവാരം കാഴ്ച വച്ചു. വൈകുന്നേരം എട്ടിന് ഓണാഘോഷം സമാപിച്ചു. പിആര്‍ഒ പയസ് പാലത്രക്കടവില്‍ നന്ദി പറഞ്ഞു.

ചാരിറ്റി പ്രധാന ലക്ഷ്യമാക്കി സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കേളി വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ ദര്‍ശനം ആയിട്ടുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും അകമഴിഞ്ഞ് പിന്തുണ നല്‍കുന്ന സ്വിസ് മലയാളികളാണ് കേളിയുടെ നട്ടെല്ല്. വര്‍ഷങ്ങളുടെ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച കേളി ലോകത്തിലെ ഏറ്റവും നല്ല പ്രവാസി സംഘടനക്കുള്ള അവാര്‍ഡ് നേടിയിരുന്നു. മലയാളം ലൈബ്രറിയും സൂര്യ ഇന്ത്യയുടെ ആദ്യ യുറോപ്യന്‍ ചാപ്റ്റരും കേളി നടത്തുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.