• Logo

Allied Publications

Europe
എംഎംഎയുടെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 13ന്
Share
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആഘോഷത്തിനു നിറം കൂട്ടുവാന്‍ മലയാള സിനിമയിലെ യുവസംവിധായകനും റോമന്‍സ് എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനംപിടിച്ച ബോബന്‍ സാമുവല്‍ മുഖ്യാതിഥിയായി എത്തുന്നു.

സെപ്റ്റംബര്‍ 13ന് (ശനി) രാവിലെ 10ന് പൂക്കളം ഒരുക്കി ആരംഭിക്കുന്ന ഓണാഘോഷത്തില്‍ ഉച്ചയ്ക്ക് 12ന് വിഭവസമൃദ്ധമായ ഓണസദ്യയും തുടര്‍ന്ന് വിവിധ കലാപരിപാടികളും ആഘോഷത്തെ ഗംഭീരമാക്കാനുള്ള ജോലികള്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്.

ഈ വര്‍ഷം പ്രത്യേകമായി ഒരുക്കുന്ന ചുണ്ടന്‍വള്ളം സദസിന് പ്രത്യേക ആകര്‍ഷണമായിരിക്കും. തിരുവാതിരയും മോഹിനിയാട്ടവും വള്ളംകളിയും പുലികളിയും ഡാന്‍സും പാട്ടും സ്കിറ്റുമായി ഒട്ടേറെ കലാപരിപാടികളാണ് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്.

പരിപാടികളുടെ വിജയത്തിനായി പോള്‍സണ്‍ തോട്ടപ്പിള്ളിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഈ വര്‍ഷം ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്കുള്ള അവാര്‍ഡും വിവിധ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.

ഓണാഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പരിപാടി നടക്കുന്ന സ്ഥലം: ഖമശി ഇീാാൌിശ്യ ഇഋിൃല, 669, ടീരസുീൃ ഞീമറ, ഘീിഴടശഴവ ങ12 4ഝഋ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ