• Logo

Allied Publications

Europe
'ആറാംമുദ്ര' അരങ്ങിലെത്തുന്നു
Share
വിയന്ന: നാടകം യുറോപ്പില്‍ തിരിച്ചുവന്നിരിക്കുകയാണ്. മലയാളനാട്ടില്‍ നിന്നും നാടകമെന്ന കല വിസ്മരിക്കപ്പെടുമ്പോള്‍, കുറച്ചു വര്‍ഷങ്ങളായി വിയന്നയില്‍ നാടകം അരങ്ങു തകര്‍ക്കുകയാണ്. വിയന്ന മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന നാടകം ഒരു ഉജ്ജ്വല വിരുന്നായി സെപ്റ്റംബര്‍ ആറിന് (ശനി) എത്തുകയാണ്. അതേസമയം ഇന്റര്‍നെറ്റും സ്മാര്‍ട്ട് ടിവിയുമൊക്കെ ഉണ്െടങ്കിലും വീടും നാടും ഉപേക്ഷിച്ച് വര്‍ഷങ്ങളായി യുറോപ്പില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഗൃഹാതുരത്വം ഓര്‍മപെടുത്തുന്ന ഒരു ദൃശ്യ വിരുന്നുകൂടിയാകും ഈ നാടകം സമ്മാനിക്കുന്നത്.

കേരളസമാജം വിയന്നയുടെ ഓണാഘോഷത്തിന്റെ ഭാഗമായി 'ആറാംമുദ്ര' അരങ്ങിലേക്കെത്തുമ്പോള്‍ നാടകത്തിന്റെ കഥാഗതിയും ആശയവും എന്തായിരിക്കും എന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകളും മലയാളിവൃത്തങ്ങളില്‍ ഇപ്പോഴേ ഉയര്‍ന്നുകേള്‍ക്കാം. നാടകത്തെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന ഒരുപറ്റം വിയന്ന മലയാളികള്‍ തന്നെയാണ് ആറാംമുദ്ര എന്ന സാമൂഹ്യ സംഗീത നാടകത്തിലൂടെ അരങ്ങിലെത്തുന്നത്. ജാക്സണ്‍ പുല്ലേലിയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

വിയന്നയിലെ ഫ്ളോറിഡ്സ്ഡോര്‍ഫിലാണ് നാടകം അവതരിപ്പിക്കുന്നത്. നാടകത്തിന്റെ അവസാനഘട്ട തയാറെടുപ്പുകളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഹാളിലേയ്ക്ക് പ്രവേശനം സൌജന്യമായിരിക്കും. സാംസ്കാരിക സമ്മേളനത്തിലേയ്ക്കും, ഓണാഘോഷപരിപാടിയിലേക്കും നാടകം ആസ്വദിക്കാനും കേരളസമാജം വിയന്നയുടെ ഭാരവാഹികള്‍ ഏവരെയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.