• Logo

Allied Publications

Europe
എന്മയുടെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Share
എന്‍ഫീല്‍ഡ്: എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ (എന്മ) ഓണാഘോഷം സെപ്റ്റംബര്‍ ആറിന് ആഘോഷിക്കുന്നു. വൈകുന്നേരം നാലിന് പോട്ടേഴ്സ് ബാറിലെ സെന്റ് ജോണ്‍സ് മെതഡിസ്റ് ചര്‍ച്ച് ഹാളിലാണ് ആഘോഷപരിപാടികള്‍.

സാംസ്കാരിക സമ്മേളനം എന്മയുടെ പ്രസിഡന്റ് ജോര്‍ജ് പാറ്റിയാലും അതിഥികളായെത്തിയഎന്മ അംഗങ്ങളുടെ മാതാപിതാക്കളും ചേര്‍ന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്യും. ജോബി മാത്യു, യുക്മ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയി എന്നിവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന് എന്മ അംഗങ്ങളും യുവജനങ്ങളും ചേര്‍ന്ന് അവതരിപ്പിക്കുന്ന വിവിധയിനം നൃത്തങ്ങള്‍, സ്കിറ്റ്, തിരുവാതിര തുടങ്ങിയവ അരങ്ങേറും. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ സ്വീകരിച്ചാനയിക്കുന്ന ഘോഷയാത്ര വേദിയില്‍ എത്തുമ്പോള്‍ എന്മ ഭാരവാഹികള്‍ സ്വീകരിക്കും.

മാവേലിയുടെ ഓണസന്ദേശത്തെതുടര്‍ന്ന് ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നതവിജയം നേടിയ മിലന്‍ ജേക്കബിന് എന്മയുടെ ഉപഹാരം നല്‍കും. ഇടവേളകളിലും ഓണാഘോഷത്തിന്റെ അവസാനവും വക്കം ജി. സുരേഷ്കുമാറും സംഘവും പഴയകാല മലയാള സിനിമാഗാനങ്ങള്‍ ആലപിക്കും. ഓണസദ്യയോടുകൂടി ആഘോഷപരിപാടികള്‍ സമാപിക്കും.

ആഘോഷങ്ങള്‍ക്ക് റെജി നന്തികാട്ട്, ജോസഫ് പനയ്ക്കല്‍, റോയിസ് കളരിക്കല്‍, സഫിയ ബിനു, ഷെറിന്‍, ടെസി രാജേഷ്, ബിനു, സെബാസ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.