• Logo

Allied Publications

Europe
ബോള്‍ട്ടണ്‍ മലയാളികളുടെ ഓണാഘോഷം സെപ്റ്റംബര്‍ ഏഴിന്
Share
ലണ്ടന്‍: ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഏഴിന് (ഞായര്‍) തിരുവോണ നാളില്‍ നടക്കും. രാവിലെ 10 മുതല്‍ ഫാന്‍വര്‍ത്തിലെ ഔവര്‍ലേഡി ഓഫ് ലൂര്‍ദ്ദ് ഹാളിലാണ് പരിപാടികള്‍.

അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് പൂക്കളം ഒരുക്കുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മത്സരങ്ങള്‍ നടക്കും. ചെണ്ടമേളങ്ങളുടേയും താലപ്പൊലിയുടേയും പുലികളിയുടേയും അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിക്കുന്നതോടെ പൊതു സമ്മേളനത്തിന് തുടക്കമാകും. അസോസിയേഷന്‍ പ്രസിഡന്റ് ബേബി ലൂക്കോസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഫോബ്മ വൈസ് പ്രസിഡന്റും ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ഷിനു കല്‍യര്‍ മാത്യൂസ് സ്വാഗതം ആശംസിക്കുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. പ്രശസ്ത ടിവി അവതാരകയും ഗായികയുമായ ശ്രീജ രാധാകൃഷ്ണന്‍ മുഖ്യ അതിഥിയായി പങ്കെടുക്കും.15 മുതല്‍ 21 വയസുവരെ പ്രായമുള്ള യുവതി യുവാക്കള്‍ക്കായി നടത്തുന്ന മിസ്റര്‍ ആന്‍ഡ് മിസ് ബോള്‍ട്ടണ്‍ മത്സരം ഈ വര്‍ഷത്തെ സവിശേഷതയാണ്.

മികച്ച കേരളാ സ്റൈല്‍ വേഷവിതാനത്തിനും പ്രത്യേക സമ്മാനം ഉണ്ടായിരിക്കും. വിഭവ സമൃദ്ധമായ ഓണസദ്യയും വിവിധങ്ങളായ കലാപരിപാടികളും ഓണാഘോഷങ്ങള്‍ക്ക് ചാരുതയേകും.

ഓണാഘോഷ പരിപാടികളിലേക്ക് മുഴുവന്‍ അസോസിയേഷന്‍ കുടുംബാംങ്ങളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ