• Logo

Allied Publications

Europe
സൌത്താംപ്ടണില്‍ ചതയദിനാഘോഷം സെപ്റ്റംബര്‍ എട്ടിന്
Share
സൌത്താംപ്ടണ്‍: ശ്രീനാരായണ ഗുരുവിന്റെ 160ാമത് ജന്മദിനാഘോഷം സെപ്റ്റംബര്‍ എട്ടിന് സൌത്താംപ്ടണില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

മനുഷ്യന് ഒരു ജാതിയേ ഉള്ളൂ അത് മനുഷ്യജാതിയാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ജഗത് ഗുരുവിന്റെ ജന്മദിനം യുകെയുടെ ചരിത്രത്തിലേക്ക് എഴുതപ്പെടാന്‍ പോവുകയാണ്.

ഏറ്റവും വലിയ സാമുദായിക ശക്തിയായ എസ്എന്‍ഡിപിക്ക് യൂറോപ്പിലെ ആദ്യ ശാഖയായ എസ്എന്‍ഡിപി 6170ന്റെ കടന്നുവരവ് സംഘടനയിലെ മറ്റുരാജ്യങ്ങളിലെ ശക്തി ബോധ്യമാക്കുന്നു. ശ്രീനാരായണീയ ഗുരുവിന്റെ ദര്‍ശനങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് യുകെയുടെ മണ്ണില്‍ പുതിയ ഒരധ്യായത്തിന് തുടമിട്ട എസ്എന്‍ഡിപിയോഗം കമ്മിറ്റി അംഗങ്ങള്‍ക്ക് വന്‍ പ്രോത്സാഹനമാണ് കിട്ടുന്നത്. ഇതിനായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍,വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, യോഗം പ്രസിഡന്റ് ഡോ.എസ്.എന്‍ സോമന്‍ എന്നിവരുടെ പിന്തുണയും പ്രോത്സാഹനവും ലഭിച്ചുവരുന്നു.

ലോകമെമ്പാടുമുള്ള ശ്രീനാരായണീയര്‍ ജയന്തി ആഘോഷങ്ങളില്‍ മുഴുകുമ്പോള്‍ യുകെയിലെ ജോലിയില്‍ മുഴുകി ജീവിക്കേണ്ടിവരുന്ന നൂറുകണക്കിന് ശ്രീനാരായണീയര്‍ക്ക് ആവേശമാവുകയാണ് എസ്എന്‍ഡിപി യുകെ 6170 സൌത്താംപ്ടണില്‍ ജയന്തി ആഘോഷം നടത്തുന്നത്. യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ വലിയ പിന്തുണയാണ് ഇതിനോടകം തന്നെ സംഘാടകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

യുകെയുടെ എല്ലാ ഭാഗങ്ങളിലും കുടുംബയൂണിറ്റുകള്‍ തുടങ്ങി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് എസ്എന്‍ഡിപി യുകെ 6170 ഒരു പരിധിവരെ വിജയിച്ചുകഴിഞ്ഞു. യുകെയുടെ ചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന ചതയദിനാഘോഷത്തിന് വമ്പന്‍ ഒരുക്കങ്ങളാണ് ശാഖാ കമ്മറ്റിയും ചതയദിനാഘോഷകമ്മിറ്റിയും നടത്തുന്നത്. എല്ലാ കുടുംബ യൂണിറ്റില്‍ നിന്നുമുള്ള കലാപരിപാടികള്‍, ഗുരുസ്മരണ, ഗുരുപ്രാര്‍ഥന, ഗുരുദേവക്ളാസ്, ഗുരുദേവ ക്വിസ്, കലാകായിക മത്സരങ്ങള്‍, സമ്മേളനം, ഘോഷയാത്ര എന്നിവ ആഘോഷത്തിന്റെ കൊഴുപ്പുകൂട്ടും.

സ്ഥലം: 10അ, ചലം ടൃലല ജലംീൃവേ, ണല ടൌലൈഃ, ഏഡ 28 ഛഅട.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സുജിത് ഉദയന്‍ (ലണ്ടന്‍) 07738002989, വിഷ്ണു നടേശന്‍ (ലിവര്‍പൂള്‍) 07723484438, കുമാര്‍ സുരേന്ദ്രന്‍ (ക്രോയിഡോണ്‍) 0793935208, അജിത ബെന്നി (വെംബ്ളി) 07400040005, സൌമ്യ ഉല്ലാസ് (പൂള്‍) 07832986856, സുരേഷ് (പൂള്‍) 07941764820, രാകേഷ് (സൌത്താംപ്ടണ്‍) 07432609750, ലൈജു (ബ്രിസ്റോള്‍) 07723730828, സുധാകരന്‍ 07414608807, അജിത് കുമാര്‍ (വെംബ്ളി) 07916648684.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്