• Logo

Allied Publications

Europe
കോര്‍ക്കില്‍ ലാല്‍ ജോസിനും സുരേഷ് ജോസഫിനും ഉജ്ജ്വല വരവേല്‍പ്പ്
Share
കോര്‍ക്ക്: കൊച്ചിയില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രാമധ്യേ ബുധനാഴ്ച്ച ഉച്ചയോടു കൂടി അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ എത്തിയ റിക്കാര്‍ഡ് ഡ്രൈവ് ടീം ക്യാപ്റ്റന്‍ സുരേഷ് ജോസഫിനും ലാല്‍ ജോസിനും വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. ബിഷപ്പ് ടൌണ്‍ ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഹാരി തോമസ് സ്വാഗതം ആശംസിച്ചു. ഫാ. പോള്‍ തെറ്റയില്‍ ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടികളുമായി സിനിമ വിശേഷങ്ങളും യാത്രാനുഭവങ്ങളും പങ്കുവച്ചു. നിരവധി ആളുകള്‍ അനുമോദനം അര്‍പ്പിക്കുവാന്‍ കോര്‍ക്കില്‍ എത്തിയിരുന്നു.

ഉച്ചഭക്ഷണത്തിനുശേഷം സംഘം കോര്‍ക്കിലെ കോവ് തുറമുഖം സന്ദര്‍ശിച്ചു. തദവസരത്തില്‍ കൊവിലെ ഹെറിറ്റേജ് സെന്ററില്‍ കോവിലെയും ഈസ്റ് കോര്‍ക്കിലെയും മലയാളികള്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു. തുടര്‍ന്നു ടൈറ്റാനിക് ദുരന്തയാത്രയുടെ ചരിത്രവും യാത്രക്കാര്‍ ടൈറ്റാനിക് കപ്പലില്‍ കയറാന്‍ കടലില്‍ ഉപയോഗിച്ച നൂറില്‍പരം വര്‍ഷങ്ങള്‍ പഴക്കമുള്ള പടവുകളും സന്ദര്‍ശിച്ചു. അതിനുശേഷം കൊവിലെ സെന്റ് കോള്‍മാന്‍ കത്തീഡ്രല്‍ സന്ദര്‍ശിച്ചു പ്രാര്‍ഥനകള്‍ നടത്തിയശേഷം യുകെയിലേക്കുള്ള യാത്രയ്ക്കായി റോസ്ലെയര്‍ തുറമുഖത്തേക്ക് തിരിച്ചു. വഴിമധ്യേ ഡന്‍ഗാര്‍വന്‍ മലയാളികളും സ്വീകരണം നല്‍കി.

കോര്‍ക്കില്‍ നല്‍കിയ സ്വീകരണത്തിനു ലാല്‍ജോസും സുരേഷ് ജോസഫും നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: വി. രാജന്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.