• Logo

Allied Publications

Europe
ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ഓണാഘോഷം മനം നിറഞ്ഞ അനുഭവമായി
Share
ഡബ്ളിന്‍: അത്തപൂക്കളവും, മാവേലിയും ഓണസദ്യയും ഓണക്കളികളുമായി മലയാളികളുടെ മനം കവര്‍ന്ന ഓണാഘോഷ പരിപാടികള്‍ ഡബ്ള്യുഎംസി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ ബ്യുമോണ്ട് ആര്‍റ്റൈന്‍ റിക്രിയേഷന്‍ സെന്റര്‍ ഹാളില്‍ ഓഗസ്റ് 23ന് അരങ്ങേറി.

ഡബ്ള്യുഎംസി സെക്രട്ടറി സാബു കല്ലിങ്ങലും പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജനും ചെയര്‍മാന്‍ സൈലോ സാമും ചേര്‍ന്ന് എക്സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഭദ്രദീപം തെളിച്ചതോടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി.

പ്രവാസത്തിന്റെ നോവിലും കുട്ടികള്‍ക്ക് ഓണക്കളികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഓരോ മലയാളികള്‍ക്കും ആശ്വാസവും ആസ്വാദ്യവുമായി.

തുടര്‍ന്ന് പരമ്പരാഗത രീതിയില്‍ തൂശനിലയിലെ വിഭവ സമൃദ്ധമായ ഓണസദ്യ അയര്‍ലന്‍ഡിലെ മലയാളികള്‍ക്ക് നാവിനും മനസിനും ആനന്ദമായി.

ഓണത്തിന്റെ ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തികൊണ്ട് മാവേലി രംഗപ്രവേശം ചെയ്തപ്പോള്‍ കുട്ടികളും മുതിര്‍ന്നവരും ഹര്‍ഷാരവങ്ങളോടെ നല്ല നാളെകളെ സ്വപ്നം കണ്ട് അദ്ദേഹത്തെ വരവേറ്റു. വളര്‍ന്നു വരുന്ന കലാകാരന്മാരുടെയും കലാകാരികളുടെയും വൈവിധ്യമാര്‍ന്ന നൃത്തനിര്‍ത്യങ്ങള്‍ ഡബ്ള്യുഎംസി സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയത് അതിഥികള്‍ക്ക് ഒരു നവ്യാനുഭമായി.

വൈകിട്ട് അയര്‍ലന്‍ഡിലെ പ്രശസ്ത മലയാളി ട്രൂപ്പായ 'സോള്‍ ബീറ്റ്സ്' ഒരുക്കിയ ഗാനമേളയോടെ ഈ വര്‍ഷത്തെ ഓണാഘോഷം അവസാനിച്ചപ്പോള്‍ അതിഥികള്‍ മനം നിറഞ്ഞ് അടുത്ത ഓണത്തിന്റെ പ്രതീക്ഷകളിലാണ് തിരികെ പോയത്.

വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ഓണാഘോഷത്തിലും പതിവുപോലെ സഹകരിച്ച എല്ലാ മലയാളികള്‍ക്കും ഡബ്ള്യുഎംസി എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​