• Logo

Allied Publications

Europe
'നഴ്സുമാരുടെമേല്‍ അധികജോലി ഭാരം അടിച്ചേല്‍പ്പിക്കരുത്'
Share
വിയന്ന: നഴ്സുമാരുടെമേല്‍ അധികജോലി ഭാരം അടിച്ചേല്‍പ്പിക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഓസ്ട്രിയയിലെ പ്രമുഖ തൊഴിലാളി സംഘടന രഗത്ത്. 2015 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന നിയമത്തിനെതിരെയാണ് പ്രമുഖ തൊഴിലാളി സംഘടനയായ ക.ഇ.ഫൌ പ്രതിഷേധവുമായി എത്തിയത്.

ട്രെയിനിംഗിലുള്ള ഡോക്ടര്‍മാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനായി അവര്‍ വാര്‍ഡുകളില്‍ ചെയ്തിരുന്ന ഒട്ടുമിക്ക ജോലികളും 2015 ഓടു കൂടി ഡ്യൂട്ടിയിലുള്ള ഡിപ്ളോമാ നഴ്സുമാര്‍ ചെയ്യേണ്ടി വരും.

രോഗികളുടെ മറ്റ് ആവശ്യങ്ങള്‍ക്കായി നഴ്സുമാര്‍ കുറവായതിനാല്‍ ഫലത്തില്‍ എല്ലാ ജോലിഭാരവും നഴ്സുമാരുടെ ചുമലില്‍ എത്തുന്നു എന്നതാണ് ട്രേഡ് യൂണിയന്‍ ഉന്നയിക്കുന്ന വാദം. ഇന്ത്യയിലെപ്പൊലെ രോഗികളെ ശുശ്രൂഷിക്കുവാന്‍ ബന്ധുക്കള്‍ക്കു അനുവാദമില്ലാത്തതിനാല്‍ ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ പരിചരണവും നഴ്സുമാരുടെ ബാധ്യതയായി മാറും.

അതുകൊണ്ട് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേതുപോലെ കൂടുതല്‍ നഴ്സിംഗ് അസിസ്റന്റുമാരെ നിയമിച്ച് നഴ്സുമാരുടെ ജോലി കുറയ്ക്കുക. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതനുസരിച്ച് ശമ്പള വര്‍ധന നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ക.ഇ.ഫൌ ആരോഗ്യവകുപ്പ് മേധാവികള്‍ക്ക് നിവേദനം നല്‍കി.

ലോക ആരോഗ്യ പരിപാലനരംഗത്ത് ഓസ്ട്രിയയുടെ പ്രശസ്തിക്ക് ഒരു പരിധി വരെ അച്ചടക്കത്തോടെ ജോലി ചെയ്യുന്ന നഴ്സുമാരും കാരണക്കാരാണെന്നും അതുകൊണ്ട് അവരെ ചൂഷണം ചെയ്യാമെന്ന ആരോഗ്യവകുപ്പിന്റെ നിലപാട് നടക്കില്ലെന്നും ഇത് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് പോകുമെന്നും ക.ഇ.ഫൌ ആരോഗ്യകാര്യ വക്താവ് ബൈജു ഓണാട്ട് അറിയിച്ചു.

ഇതിനോടകം തന്നെ ഗവണ്‍മെന്റ് നഴ്സുമാര്‍ക്കെല്ലാം അറിയിപ്പു ലഭിച്ചിരിക്കുമെന്നും പുതിയ നിയമത്തെക്കുറിച്ച് ആശങ്ക വേണ്െടന്നും സംഘടന അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ