• Logo

Allied Publications

Europe
പാരീസില്‍ സൌദി രാജകുമാരന്റെ വാഹനവ്യൂഹം ആക്രമിച്ചു കൊള്ളയടിച്ചു
Share
കൊളോണ്‍: സൌദി അറേബ്യയില്‍നിന്നുള്ള രാജകുമാരന്‍ യാത്ര ചെയ്തിരുന്ന വാഹന വ്യൂഹത്തിനുനേരേ പാരീസില്‍ ആക്രമണം. തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടര ലക്ഷം യൂറോ കൊള്ളയടിച്ചുവെന്നാണ് പോലീസ് വെളിപ്പെടുത്തല്‍.

വടക്കന്‍ പാരീസിലാണ് സംഭവം. ആയുധധാരികളായ മോഷ്ടാക്കളാണ് പണം തട്ടിയത്. ഞായറാഴ്ച വൈകിട്ടാണ് മോഷണം നടന്നതെന്ന് പോലീസ് വെളിപ്പെടുത്തി.

പാരീസിലെ ലി ബ്രോറ്റ് വിമാനത്താവളത്തിലേക്കുള്ള വഴിയിലാണ് ആക്രമണമുണ്ടായത്. പണവും സുപ്രധാന രേഖകളും വാഹനവും അക്രമികള്‍ പിടിച്ചെടുത്തു. വാഹനത്തിന്റെ ഡ്രൈവറേയും മറ്റു രണ്ടു പേരെയും പിന്നീട് വിട്ടയച്ചു. സംഭവം നടക്കുമ്പോള്‍ ഡ്രൈവറും മറ്റു രണ്ടു പേരും മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

സൌദി എംബസിയില്‍ നിന്നാണ് വാഹന വ്യൂഹം വന്നത്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. കലാഷ്നിക്കോവ് തോക്കുകളാണ് അക്രമികളുടെ പക്കലുണ്ടായിരുന്നതെന്നു കരുതുന്നു. പിന്നീട് പണമടങ്ങിയ വാഹനം കത്തിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്നും ആസൂത്രിതമായിരുന്നുവെന്നും അക്രമികള്‍ക്ക് കാര്യങ്ങളുടെ കിടപ്പ് അറിയാമായിരുന്നുവെന്നുമാണ് പോലീസിന്റെ നിഗമനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.