• Logo

Allied Publications

Europe
വികസനത്തില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉണ്ടാവണം: കെ.എം. മാണി
Share
കോട്ടയം: വികസനരംഗത്ത് പ്രവാസികളുടെ കൂടുതലായ പങ്കാളിത്തം അനിവാര്യമായിരിക്കുകയാണെന്ന് ധനകാര്യമന്ത്രി കെ.എം. മാണി. പ്രവാസി മലയാളി സമ്മേളനത്തോടനുബന്ധിച്ച് ബസേലിയോസ് കോളജില്‍ സംഘടിപ്പിച്ച കേരള ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത് ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളാണ്. നാടിന്റെ വികസനത്തില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉണ്ടാവണം. പ്രവാസികള്‍ മുന്‍കൈ എടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ സജീവമായ പിന്തുണ ഉണ്ടാവുമെന്നും ധനകാര്യമന്ത്രി പറഞ്ഞു.

ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപോലീത്ത അധക്ഷത വഹിച്ചു. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മി ബായി, പ്രവാസി കാര്യസാംസ്കാരികമന്ത്രി കെ.സി. ജോസഫ്, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യരക്ഷാധികാരിയുമായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, എം.പി. അബ്ദുസമദ് സമദാനി, ബഹ്റിന്‍ അല്‍ നമല്‍ ആന്‍ഡ് വികെഎല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യന്‍, ബസേലിയോസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് കുര്യന്‍ ഓണാട്ട്, തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡയസ് ഇടിക്കുള, പ്രവാസി മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ ജോസ് കാനാട്ട്, തിരുവിതാംകൂര്‍ മലയാളി കൌണ്‍സില്‍ പ്രസിഡന്റ് ഡോ. ഏബ്രഹാം പി. സണ്ണി, ബഹ്റിനിലെ ഡെയ്ലി ട്രിബ്യൂണ്‍ ചീഫ് എഡിറ്റര്‍ സോമന്‍ ബേബി, ആര്‍.പി. രാജ, പ്രവാസി മലയാളി സമ്മേളനം കണ്‍വീനര്‍ ബഷീര്‍, ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഷെവലിയര്‍ സക്കറിയ കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ ഡോ. വര്‍ഗീസ് കുര്യന് തിരുവിതാംകൂര്‍ കീര്‍ത്തിമുദ്ര പുരസ്കാരം അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മി ബായി സമ്മാനിച്ചു. ഇരയിമ്മന്‍ തമ്പികലയും കാലവും എന്ന പുസ്തകത്തിന്റെ പ്രകാശനവും അശ്വതി തിരുനാള്‍ നിര്‍വഹിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്‍, തിരുവിതാകൂര്‍ മലയാളി കൌണ്‍സില്‍, സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന കോട്ടയം ബസേലിയോസ് കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രവാസി മലയാളി സമ്മേളനവും ചരിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചിരിക്കുന്നത്. ചരിത്രപ്രദര്‍ശനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്തു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ