• Logo

Allied Publications

Europe
ബോള്‍ട്ടണ്‍ തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം; പ്രധാന തിരുനാള്‍ ഓഗസ്റ് 10 ന്
Share
ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നലെ നടന്ന കൊടിയേറ്റിലും പ്രസുദേന്തി വാഴ്ചയിലും ദിവ്യബലിയിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

ഇന്നലെ വൈകുന്നേരം 6.45ന് പ്രസുദേന്തി വാഴ്ചയെ തുടര്‍ന്ന് മോണ്‍ ജോണ്‍ ഡെയില്‍ കൊടിയേറ്റിയതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്നുനടന്ന ദിവ്യബലിയില്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ കാര്‍മികത്വം വഹിച്ചു.

തിരുനാള്‍ കുര്‍ബാനയും പ്രദക്ഷിണവും കലാപരിപാടികളുമായി ഒരു ദിവസം മുഴുവന്‍ ആനന്ദദായകമാക്കുന്നതിനായി തിരുനാള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. പരിശുദ്ധ അമ്മയുടെ അനുഗ്രഹം തേടി നേര്‍കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനായി വിശ്വാസ സമൂഹം നാളെ ബോള്‍ട്ടനിലേക്ക് ഒഴുകുമ്പോള്‍ നാട്ടിലെ പള്ളി പെരുന്നാള്‍ കൂടിയ അനുഭവമാകും ലഭിക്കുക.

ഇന്ന് വൈകുന്നേരം 6.30ന് നടക്കുന്ന ദിവ്യബലിയില്‍ മോണ്‍. ജോണ്‍ ഡെയില്‍ കാര്‍മികത്വം വഹിക്കും. പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ 10.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജോസ് വടക്കേക്കുറ്റ് തിരുനാള്‍ കുര്‍ബാനയില്‍ മുഖ്യകാര്‍മികനാകും. ദിവ്യബലിയേ തുടര്‍ന്ന് ലദീഞ്ഞും തിരുനാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം, സ്നേഹവിരുന്ന്, കലാപരിപാടികള്‍ എന്നിവ നടക്കും.

തിരുനാള്‍ വിജയത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ബോള്‍ട്ടണ്‍ മലയാളികളുടെ ആത്മീയ ഉത്സവമായ പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുനാള്‍ കമ്മിറ്റി സ്വാഗതം ചെയ്തു.

തിരുനാള്‍ ദിവസം വിശ്വാസികള്‍ക്ക് അടിമവയ്ക്കുന്നതിനും മുടിനേര്‍ച്ച എടുക്കുന്നതിനും സൌകര്യം ഉണ്ടായിരിക്കും.

വിലാസം: ഛഡഞ ഘഅഉഥ ഛഎ ഘഛഡഞഉഋട ഇഒഡഞഇഒ 275 ജഘഛഉഉഋഞ ഘഅചഋ, എഅചണകഞഠഒ,ആഛഘഠഛച, ആഘ 4 0 ആഞ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ