• Logo

Allied Publications

Europe
ഇന്ത്യന്‍ സ്വാതന്ത്യ്രദിന സ്പെഷ്യല്‍ കൂടുതല്‍ എയര്‍ലൈന്‍സുകള്‍ നല്‍കുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ 68മത് സ്വാതന്ത്യ്രദിനം പ്രമാണിച്ച് എമിരേറ്റ് എയര്‍വെയ്സ് തുടങ്ങിയ സ്പെഷ്യല്‍ നിരക്കുകളെ പിന്തുടര്‍ന്ന് ഇപ്പോള്‍ കൂടുതല്‍ അന്തരാഷ്ട എയര്‍ലൈന്‍സുകള്‍ സ്പെഷ്യല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. കെ.എല്‍.എം. എയര്‍ഫ്രാന്‍സ് ഓഗസ്റ്റ് 11 മുതല്‍ 15 വരെ ബുക്ക് ചെയ്യുന്ന ഇന്ത്യന്‍ പൌരത്വം ഉള്ള യാത്രക്കാര്‍ക്ക് 20 ശതമാനം ഡിസ്കൌണ്ട് നല്‍കുന്നു. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് ഒകടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 15 വരെ ഇന്ത്യയിയല്‍ നിന്നും ഈ രണ്ട് എയര്‍ലൈനുകളും അന്തരാഷ്ട്ര റൂട്ടുകളില്‍ പറക്കാം. ഇന്ത്യന്‍ സ്വാതന്ത്യദിന സ്പെഷ്യല്‍ ടിക്കറ്റുകള്‍ക്ക് ഇവര്‍ പറക്കുന്ന ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ കെ.എല്‍.എം എയര്‍ഫ്രാന്‍സ് പ്രത്യേക ചെക്ക് ഇന്‍ കൌണ്ടറുകളും ഏര്‍പ്പെടുത്തുന്നു.

കൂടാതെ ജെറ്റ് എയര്‍വെയ്സ്, ഡെല്‍റ്റാ, ബ്രിട്ടീഷ് എയര്‍വെയ്സ്, എത്തിയാദ് എയര്‍വെയ്സ് എന്നിവരും തങ്ങളുടെ അന്തരാഷ്ട്ര റൂട്ടുകളില്‍ 20 മുതല്‍ 50 ശതമാനം ഇന്ത്യന്‍ സ്വാതന്ത്യദിന സ്പെഷ്യല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. എല്ലാ എയര്‍ലൈനുകളും ഇന്ത്യന്‍ പൌരത്വം ഉള്ള യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ നിന്നും പുറപ്പെടുന്ന യാത്രകള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം നല്‍കുന്നത്. ഈ പ്രത്യേക നിരക്കുകളെക്കുറിച്ചള്ള വിശദ വിവരങ്ങളും അതിന്റെ നിബന്ധനകളും അതാത് എയര്‍ലൈന്‍സ് ഓഫീസുകളില്‍ നിന്നോ, അനുമതിയുള്ള ഏജന്റന്മാരില്‍ നിന്നോ അറിയാം. വളരെ കര്‍ശനമായ നിബന്ധനകളോടെ ഇന്ത്യയില്‍ നിന്നും യാത്ര തുടങ്ങുന്നവര്‍ക്ക് വിദേശത്ത് അനുമതിയുള്ള പ്രത്യേക ഏജന്റന്മാരില്‍ നിന്നും ഈ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​, വി​ഷു​, ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത് മ​തൈ​ക്യ സ്നേ​ഹ​മാ​രി.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​