• Logo

Allied Publications

Europe
ഡബ്ള്യുഎംസി ഒമ്പതാം ഗ്ളോബല്‍ കോണ്‍ഫറന്‍സിന് കുമരകത്ത് തുടക്കമായി
Share
കോട്ടയം: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ (ഡബ്ള്യുഎംസി) ഒമ്പതാം ബയനിയല്‍ കോണ്‍ഫറന്‍സിന് കുമരകം ബാക്ക് വാട്ടേഴ്സ് റിപ്പിള്‍സിന്റെ മനോഹരമായ ബാങ്ക്വറ്റ് ഹാളില്‍ തിളക്കമാര്‍ന്ന തുടക്കം കുറിക്കുവാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ദീപശിഖ തെളിയിക്കും.

സമൂഹ വിവാഹം, നേത്രദാനം, ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ദാനം മുതലായ നൈതീകവും അനുഭവ സമ്പൂര്‍ണവുമായ പരിപാടികള്‍ കൊണ്ട് ഇത്തവണത്തെ കോണ്‍ഫറന്‍സ് ആകര്‍ഷകമായിരിക്കും. യുപി പ്രൊവിന്‍സിന്റെ ഓപ്പണിംഗ് നൃത്ത പരിപാടികളോടെ ആരംഭിക്കുന്ന വിവിധ കലാപരിപാടികള്‍ക്കൊപ്പം ഗ്ളോബല്‍ ജനറല്‍ കൌണ്‍സില്‍, ഗ്ളോബല്‍ കാബിനറ്റ് മീറ്റിംഗ്, തൈക്കൂട്ടം ബ്രിഡ്ജിന്റെ സംഗീതക്കച്ചേരി എന്നിവയും ഉണ്ടാവും.

എട്ടിന് (വെളളി) ഡബ്ള്യുഎംസി ഗ്ളോബല്‍ അഡ്വൈസറി ബോര്‍ഡ് ചര്‍ച്ചകള്‍ സംഘടിപ്പിക്കും. അതോടെ കോണ്‍ഫറന്‍സ് രജിസ്ട്രേഷനും തുടങ്ങും. തുടര്‍ന്ന് സാഹിത്യ, സാംസ്കാരിക, ചാരിറ്റി ഫോറങ്ങളുടെ മീറ്റിംഗുകള്‍, ഡോ. പി.പി. വിജയന്‍ നയിക്കുന്ന മെഡിക്കല്‍ സെമിനാര്‍ തുടങ്ങിയവ ഉണ്ടായിരിക്കും.

ഉച്ചകഴിഞ്ഞ് ഗ്ളോബല്‍ ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ദാനവും എന്‍ആര്‍കെ സംഗമം, കലാപരിപാടികള്‍, ഗ്ളോബല്‍ എക്സിക്യൂട്ടീവ് കൌണ്‍സില്‍ എന്നിവ നടക്കും.

ഒമ്പതിന് (ശനി) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ഓണാഘോഷപരിപാടികളും സമൂഹ വിവാഹവും നേത്രദാന ചടങ്ങുകളും ലോകമെമ്പാടുമുളള മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നവയായിരിക്കും. എന്‍ഡോസള്‍ഫാന്‍ വിക്ടിംസിനെ സഹായിച്ചത് മുതല്‍ യുവാക്കള്‍ക്കു വേണ്ടി നടത്തുന്ന ആള്‍ട്ടിയൂസ് പദ്ധതിയും ഗ്രീന്‍ കേരള, ക്ളീന്‍ കേരളാ പദ്ധതികളും മറ്റും കേരളത്തിലെ തന്നെയല്ല, പ്രവാസികളുടെ മനസും ആകര്‍ഷിച്ച നല്ല സംരംഭങ്ങളാണെന്ന് ഡബ്ള്യുഎംസിക്ക് ഇനി അഭിമാനിക്കാം.

10ന് (ഞായര്‍) ഗ്ളോബല്‍ കാബിനറ്റ് മീറ്റിംഗ്, എന്‍ആര്‍കെ പ്രശ്നങ്ങള്‍, മുതലായ വിഷയങ്ങളെപ്പറ്റിയുളള ചര്‍ച്ചകളില്‍ മന്ത്രി കെ.സി. ജോസഫ,് ജോസ് കെ. മാണി എംപി, ടി.പി. ശ്രീനിവാസന്‍, നോര്‍ക്കാ റൂട്ട്സ് സിഇഒ പി. സുധീപ് എന്നിവര്‍ പങ്കെടുക്കും. ഡബ്ള്യുഎംസി ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കുചേരും.

തുടര്‍ന്ന് സംഘാടകര്‍ ഒരുക്കിയിരിക്കുന്ന കുമരകം ബോട്ട് യാത്രയും പിക്നിക്കും അവസാന ദിവസത്തിന്റെ മാറ്റുകൂട്ടും.

ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും എത്തിയിരിക്കുന്ന മലയാളി പ്രതിനിധികള്‍ക്ക് കുമരകം കായലില്‍ മനോഹരമായ ഒരു സൂര്യാസ്തമനത്തിന് സാക്ഷിയാക്കുവാനുളള ഭാഗ്യവും ലഭിക്കും. ഇന്നു തുടങ്ങുന്ന കോണ്‍ഫറന്‍സിലേക്ക് ഡബ്ള്യുഎംസി പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഫറന്‍സ് കമ്മിറ്റി ചെയര്‍മാന്‍ എ.എസ്. ജോസ്, കണ്‍വീനര്‍ അഡ്വ. സിറിയക് തോമസ് എന്നിവര്‍ സംയുക്തമായി അറിയിച്ചു.

റിപ്പോര്‍ട്ട്: പി.സി. മാത്യു

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ