• Logo

Allied Publications

Europe
യൂറോപ്പിന്റെ റോസെറ്റ ധൂമകേതുവിന്റെ ഭ്രമണപഥത്തില്‍
Share
പാരിസ്: പത്തു വര്‍ഷം നീണ്ട പ്രയാണം, ശതകോടിക്കണക്കിന് കിലോമീറ്ററുകള്‍, ഒടുവില്‍ റോസെറ്റ ലക്ഷ്യം കണ്ടു, ഒരു ധൂമകേതുവിന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന ആദ്യ കൃത്രിമോപഗ്രഹം എന്ന ഖ്യാതി.

67പി എന്ന ധൂമകേതുവിനൊപ്പം ഇനി സൂര്യനെ വലംവയ്ക്കും യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയുടെ ഉപഗ്രഹം. ഈ ലക്ഷ്യത്തിലെത്താന്‍ പത്തു വര്‍ഷവും അഞ്ചു മാസവും നാലു ദിവസവും നീണ്ട പ്രയാണത്തിനിടെ അഞ്ച് വട്ടം സൂര്യനെ ചുറ്റി സഞ്ചരിച്ചു കഴിഞ്ഞു റോസെറ്റ, 640 കോടി കിലോമീറ്റര്‍ യാത്ര.

നമ്മുടെ ഉത്പത്തി രഹസ്യങ്ങളിലേക്കുള്ള യാത്ര കൂടിയാണ് റോസെറ്റ നടത്തുന്നത്. ഭൂമിയില്‍നിന്ന് 40.5 കോടി കിലോമീറ്റര്‍ അകലത്തുകൂടി. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങള്‍ക്കിടയിലൂടെയാണ് ആ യാത്ര. അടുത്ത ലക്ഷ്യം ഫിലേ എന്ന റോബോട്ടിക് ലാന്‍ഡറിനെ 67പിയുടെ ഉപരിതലത്തില്‍ ഇറക്കുക എന്നതാണ്. ഇതും ചരിത്രത്തില്‍ മറ്റൊരു പുതമയാകും.

ധൂമകേതുക്കള്‍ക്കടുത്തുകൂടി പറത്തിയ ഉപഗ്രഹങ്ങള്‍ നല്‍കിയ പരിമിതമായ വിവരങ്ങള്‍ മാത്രമായിരുന്നു ഇക്കാലമത്രയും ഇതു സംബന്ധിച്ച പഠനങ്ങള്‍ക്ക് ആധാരം. ഇനി കഥ മാറും, റോസെറ്റ ഒരു വര്‍ഷത്തിലേറെക്കാലം 67പിയുടെ കൂടെത്തന്നെയുണ്ടാകും. സൂര്യന്റെ അപാരമായ ഊര്‍ജപ്രവാഹത്തില്‍ അതിന്റെ ഉപരിതലത്തിലെ മഞ്ഞുരുകുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ വരെ പഠനവിധേയമാകും.

ഭൂമിയുടെയും ചൊവ്വയുടെയും ഗുരുത്വാകര്‍ഷണ ശക്തിയുടെ കൂടി സഹായത്തോടെയാണ് റോസെറ്റയുടെ ഗതിവേഗങ്ങള്‍ ശാസ്ത്രജ്ഞര്‍ കൃത്യമാക്കിയത്. ഊര്‍ജം ലാഭിക്കാന്‍ രണ്ടു വര്‍ഷം നീണ്ട 'ഹൈബര്‍നേഷന്‍'. കഴിഞ്ഞ ജനുവരിയിലാണ് വീണ്ടും ഉണര്‍ത്തിയത്.

പത്താമത്തെ ത്രസ്റര്‍ ബേണിലൂടെ ഇന്നലെ ധൂമകേതുവിന്റെ ഭ്രമണപഥത്തില്‍. പത്തില്‍ ഒന്നെങ്കിലും പരാജയപ്പെട്ടെങ്കില്‍ റോസെറ്റ ദൌത്യത്തിന്റെ തന്നെ പരാജയമാകുമായിരുന്നു അത്.

ഇനി കാത്തിരിപ്പാണ്, ഭൂമിയില്‍ വെള്ളമെത്തിയത്, ജീവന്റെ ഉത്പത്തിക്കു കാരണമായ രാസസംയുക്തങ്ങളെത്തിയത് ഒക്കെയും ധൂമകേതുക്കളില്‍നിന്നാണോ എന്നറിയാനുള്ള പഠന നിരീക്ഷണങ്ങളുടെ ഫലം വരാനുള്ള കാത്തിരിപ്പ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്