• Logo

Allied Publications

Europe
യാക്കോബായ കുടുംബ സംഗമത്തിനുള്ള രജിസ്ട്രേഷന്‍ ബെല്‍ഫാസ്റില്‍ ആരംഭിച്ചു
Share
ലണ്ടന്‍: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റിജീയണിന്റെ ആറാമത് ഫാമിലി കോണ്‍ഫറന്‍സിനുള്ള രജിസ്ട്രേഷന്‍ ബെല്‍ഫാസ്റ്, സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ആരംഭിച്ചു.

ജൂലൈ 19 ന് (ശനി) രാവിലെ വിശുദ്ധ കുര്‍ബാനന്തരം നടന്ന ചടങ്ങില്‍ വികാരി റവ. ഫാ. സിബി വാലയില്‍, പോള്‍ വര്‍ഗീസില്‍ നിന്നും ആദ്യ രജിസ്റ്ട്രേഷന്‍ സ്വീകരിച്ച് രജിസ്ട്രേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തദവസരത്തില്‍ ഇടവകയുടെ കൌണ്‍സിലര്‍ കെ.ഐ. ഗീവര്‍ഗീസും സന്നിഹിതനായിരുന്നു

ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവകയുടെ ആതിഥേയത്തില്‍ സെന്റ് ജോസഫ് നഗറില്‍ (ക്നോസിലി ലഷര്‍ ആന്‍ഡ് കള്‍ചറല്‍ പാര്‍ക്ക്. ലോംഗ് വ്യു ഡ്രൈവ്, സെന്റ് പീറ്റേഴ്സ് നഗറില്‍ (ഗിീംഹെല്യ ഘലശൌൃല & ഈഹൌൃല ജമൃസ, ഘീിഴ്ശലം ഉൃശ്ല, ഔ്യീി ഘ36 6ഋഏ ) നടത്തപ്പെടുന്ന കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു.

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ പാത്രായര്‍ക്കീസ് ബാവയുടെയും കിഴക്കിന്റെ കാതോലിക്ക, അബൂന്‍ മോര്‍ ബസേലിയോസ് തോമസ് ഒന്നാമന്റെയും ആശീര്‍വാദത്തോടുകൂടി സഭയുടെ യുകെ മേഖലയുടെ പാത്രിയാര്‍ക്കല്‍ വികാരി മാത്യൂസ് മോര്‍ അപ്രേം തിരുമേനി ചെയര്‍മാനും ലിവര്‍പൂള്‍ സെന്റ് മേരീസ് ഇടവക വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസ് ജനറല്‍ കണ്‍വീനറുമായുള്ള വിവിധ കമ്മിറ്റികള്‍ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചുവരുന്നു. പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളും ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗമം യുകെയിലെ സഭാമക്കളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒന്നായിരിക്കും.

രജിസ്ട്രേഷന്‍ സംബന്ധിക്കുന്ന കൂടുതല്‍ വിരങ്ങള്‍ക്ക്: റവ. ഫാ. രാജു ചെറുവിള്ളി 07946557954, ഫെന്നി ഏബ്രഹാം 07878952863, ഡിജി മര്‍ക്കോസ് 07846764175, സാജു 07932021220, ബെന്നി ജോസഫ് 0788869615 എന്നിവരുമായി ബന്ധപ്പെടുക.

സംഗമം ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ സഭയിലെ എല്ലാ ദൈവമക്കളും നേരത്തേതന്നെ രജിസ്ട്രേഷന്‍ എടുത്ത് അവധികള്‍ ക്രമീകരിച്ച് ഇതില്‍ വന്നു സംബന്ധിച്ച് അനുഗ്രഹീതരാകേണ്ടതാണെന്ന് യുകെ സഭാ റീജിയണല്‍ കൌണ്‍സില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.