• Logo

Allied Publications

Europe
പതിമൂന്ന് രാജ്യങ്ങള്‍ പിന്നിട്ട് റിക്കാര്‍ഡ് ഡ്രൈവ് ഓസ്ട്രിയയില്‍; യാത്രയ്ക്ക് വിയന്നയില്‍ ഊഷ്മള വരവേല്‍പ്പ്
Share
വിയന്ന: സുരേഷ് ജോസഫ്, ലാല്‍ ജോസ് ടീമിന്റെ റിക്കാര്‍ഡ് ഡ്രൈവ് 13 രാജ്യങ്ങള്‍ പിന്നിട്ട് വിയന്നയില്‍. കൊച്ചിയില്‍ നിന്നും റോഡ് മാര്‍ഗം ലണ്ടന്‍ ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടെയാണ് ഇരുവരും ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ എത്തിയത്. വിയന്നയില്‍ മലയാളികള്‍ ഇരുവര്‍ക്കും ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്.

75 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ഇരുവരും 27 രാജ്യങ്ങളാണ് പിന്നിടേണ്ടത്. ഏഴ് ആഴ്ചകൊണ്ട് 13 രാജ്യങ്ങളും രണ്ട് ഭൂഖണ്ഡങ്ങളും ലാല്‍ ജോസും സുരേഷ് ജോസഫും പിന്നിട്ടുകഴിഞ്ഞു. യാത്ര ഏറെ പുതിയ അനുഭവങ്ങള്‍ തങ്ങള്‍ക്ക് നല്കിയെന്നും വാഹനം ഒരിടത്തും ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെന്നും ലക്ഷ്യത്തിലേയ്ക്ക് ഇനി 4 ആഴ്ച യാത്ര മാത്രമാണ് ബാക്കിയുള്ളതെന്നും ഇരുവരും പ്രതികരിച്ചു.

17500 കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് റിക്കാര്‍ഡ് ഡ്രൈവ് വിയന്നയില്‍ എത്തിനില്‍ക്കുന്നത്. 24000 കിലോമീറ്റര്‍ പിന്നിട്ടാകും യാത്ര ഓഗസ്റ് 29 നാണ് ലക്ഷ്യസ്ഥാനമായ ലണ്ടനില്‍ എത്തുക. വിയന്നയില്‍ നിന്നും ഡ്രൈവ് ബ്രാറ്റിസ്ളാവയ്ക്ക് പോകും. ജര്‍മനി, നോര്‍വേ, ബെല്‍ജിയം, ഫ്രാന്‍സ്, അയര്‍ലന്‍ഡ് തുടങ്ങിയ 14 രാജ്യങ്ങളില്‍ കൂടി യാത്ര തുടര്‍ന്ന് ടീം ലണ്ടനില്‍ എത്തിച്ചേരും.

വിയന്നയില്‍ പ്രോസി ഫുഡ് മാജിക്കില്‍ ഒരുക്കിയ ഹൃസ്വ സ്വീകരണത്തില്‍ ഐസിസി വിയന്നയുടെ ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറെകാലയില്‍ സ്വാഗതം ആശസിച്ചു. ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയില്‍ നിന്നും ഘോഷ് അഞ്ചേരില്‍, കൈരളി നികേതന്‍ മലയാളം സ്കൂള്‍ കോഓര്‍ഡിനേറ്റര്‍ ജോഷിമോന്‍ എറണാകേരില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോസി എംഡി പ്രിന്‍സ് പള്ളിക്കുന്നേല്‍ നന്ദി അറിയിച്ചു. തോമസ് പാത്തിക്കല്‍ റിക്കാര്‍ഡ് ഡ്രൈവിനുവേണ്ട ക്രമീകരണങ്ങള്‍ നല്‍കി. ഒട്ടേറെ മലയാളികള്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ലാല്‍ ജോസും സുരേഷ് ജോസഫും മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ പങ്കെടുത്ത മലയാളികുട്ടികള്‍ക്ക് ലാല്‍ ജോസ് ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു.

75 ദിവസം നീണ്ടുനില്‍ക്കുന്ന റിക്കാര്‍ഡ് ഡ്രൈവിന്റെ ചെലവ് 75 ലക്ഷത്തോളം രൂപയാണ്. യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ഓട്ടോ മൊബൈല്‍ ജേര്‍ണലിസ്റ് ബൈജു എന്‍. നായര്‍ പിന്‍മാറിയത് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഓരോ സ്ഥലങ്ങളില്‍ ഡ്രൈവ് എത്തിചേരുമ്പോള്‍ മലയാളികളുടെ പ്രതിനിധികള്‍ വാഹനത്തില്‍ പച്ച സ്റിക്കര്‍ പതിപ്പിച്ചാണ് യാത്രയെ വരവേല്‍ക്കുന്നത്.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.