• Logo

Allied Publications

Europe
ബീച്ച് വോളിയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച് ഐഎസ്സി വിയന്ന
Share
വിയന്ന: ഓസ്ട്രിയയിലെ എബെര്‍ഗാസിംഗില്‍ നടന്ന ഒന്‍പതാമത് ബീച്ച് വോളിബോള്‍ ടൂര്‍ണമെന്റില്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സ്പോര്‍ട്സ് ക്ളബിന്റെ പ്രകടനം ശ്രദ്ധ നേടി. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിയായി മലയാളികള്‍ പങ്കെടുത്ത മത്സരം വിലയിരുത്തി. ശക്തമായ മത്സരത്തില്‍ നേരിയ വ്യത്യാസത്തിലാണ് ഐഎസ്സിയുടെ ടീമിന് സെമി നഷ്ടമായത്.

കഴിഞ്ഞ വര്‍ഷം ആദ്യമായി ഓസ്ട്രിയയിലെ ഒരു മലയാളി ക്ളബിന്റെ രണ്ടു ടീമുകള്‍ ഇതേ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടി ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ വര്‍ഷവും ക്ളബിനെ പ്രതിനിധീകരിച്ച് രണ്ടു ടീമുകള്‍ പങ്കെടുത്തു. മികച്ച കളിയാണ് ഐഎസ്സി പുറത്തെടുത്തതെന്നും ഒരിക്കല്‍ കൂടി ഇന്ത്യയുടെ പേരില്‍ ക്ളബിന്റെ പങ്കാളിത്തം ടൂര്‍ണമെന്റില്‍ ഉറപ്പുവരുത്തിയതിലും ടീം അംഗങ്ങള്‍ ഏറെ അഭിമാനിക്കുവെന്ന് റ്റെജോ അഭിപ്രായപ്പെട്ടു.

ഓസ്ട്രിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 12 മികച്ച ടീമുകള്‍ മത്സരങ്ങളില്‍ മാറ്റുരച്ചു. നാലു ഗ്രൂപ്പുകളിലായി നടത്തിയ മത്സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ നിന്നും റ്റെജോ കിഴക്കെകര നയിച്ച ഡോണ്ട് വറി ചിക്കന്‍കറി ടീമും, വിവേക് ആന്‍ഡ്രൂസ് നയിച്ച ഐഎസ്സിയുടെ തന്നെ മറ്റൊരു ടീമായ ബീച്ച് കോംബേഴ്സും മത്സരങ്ങളില്‍ പങ്കെടുത്തു.

ഓസ്ട്രിയയില്‍ വേനല്‍കാല കായിക മേളകളില്‍ ഏറെ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഇനമാണ് ബീച്ച് വോളിബോള്‍. ഒരു ടീമില്‍ മൂന്ന് പുരുഷന്മാര്‍ക്കും ഒരു വനിതയ്ക്കുമാണ് പങ്കെടുക്കാന്‍ കഴിയുന്നത്. കൂടുതലായും വിയന്നയുടെ പ്രാന്തപ്രദേശത്ത് നടത്തുന്ന ബീച്ച് വോളിബോള്‍ മത്സരങ്ങള്‍ക്ക് ഓസ്ട്രിയയിലെ പ്രമുഖ കമ്പനികളാണ് സ്പോണ്‍സര്‍മാര്‍.

ടീം 1: റ്റെജോ കിഴക്കേക്കര, അലക്സ് ജോ, ടിബി പുത്തൂര്‍, എലിസബത്ത് കിഴക്കേക്കര (ഡോണ്ട് വറി ചിക്കന്‍ കറി). ടീം 2: വിവേക് ആന്‍ഡ്രൂസ്, സജോ കിഴക്കേക്കര, എബി കുര്യന്‍, ലത്തീഫ, നൈമ അസിമി, ജാനിസ് തൈലയില്‍ (ബീച്ച് കോംബേഴ്സ്).

റിപ്പോര്‍ട്ട്: ജോബി ആന്റണി

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്