• Logo

Allied Publications

Europe
ഷെഫീക്കിന് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ സഹായം
Share
ന്യൂകാസില്‍: നാട്ടിലെ അശരണര്‍ക്ക് എന്നും താങ്ങും തണലുമായി നില്‍ക്കുന്ന പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷെഫീക്കിന് സഹായവുമായെത്തി. മാതാപിതാക്കളുടെ കൊടുംക്രൂരതയില്‍ മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്കു മടങ്ങിയെത്തിയ കട്ടപ്പന സ്വദേശിയായ ഷെഫീക്കിനു സമ്മാനമായി ടാബാണ് അവധിക്ക് നാട്ടില്‍ എത്തിയ പ്രവാസി കേരളാ കോണ്‍ഗ്രസ് സൌത്ത് വെസ്റ് ഇംഗ്ളണ്ടിലെ പ്രവര്‍ത്തകര്‍ നല്‍കിയത്.

സര്‍ക്കാര്‍ ഏറ്റെടുത്ത് ഇപ്പോള്‍ തൊടുപുഴയിലെ അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷെഫീക്കിന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് സൌത്ത് വെസ്റ് ഇംഗ്ളണ്ടിന്റെ ഉപഹാരമായ ടാബ് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് കൈമാറി. സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റിന്‍ എംഎല്‍എ, യൂത്ത് ഫ്രന്റ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്‍, പ്രവാസി കേരളാ കോണ്‍ഗ്രസ് സൌത്ത് വെസ്റ് ഇംഗ്ളണ്ട് വൈസ് പ്രസിഡന്റ് സിനോ ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രവാസി കേരളാ കോണ്‍ഗ്രസ് സൌത്ത് വെസ്റ് ഇംഗ്ളണ്ട് പ്രസിഡന്റ് ബിനോയ് പൊന്നാട്ട്, ജനറല്‍ സെക്രട്ടറി ബിജു ഇളംതുരുത്തിയില്‍, വൈസ് പ്രസിഡന്റ് സിജോ വള്ളിയാനിപ്പുറം, ട്രഷറര്‍ ജയിംസ് അറക്കത്തോട്ടത്തില്‍, ജിപ്സണ്‍ തോമസ് എടുതൊട്ടിയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഷെഫീക്കിനുള്ള ഉപഹാരം പ്രവാസി സമൂഹത്തിനുവേണ്ടി സമര്‍പ്പിച്ചത്.

പ്രവാസി കേരളാ കോണ്‍ഗ്രസ് സൌത്ത് വെസ്റ് ഇംഗ്ളണ്ടിന്റെ ഈ ഉദ്യമത്തെ ദേശീയ ഭാരവാഹികളായ ഷൈമോന്‍ തോട്ടുങ്കല്‍ (പ്രസിഡന്റ്), ടോമിച്ചന്‍ കൊഴുവനാല്‍ (ജനറല്‍ സെക്രട്ടറി), സൌത്ത് വെസ്റ് ഇംഗ്ളണ്ട് പ്രസിഡന്റ് ബിനോയി പൊന്നാട്ട്, ദേശീയ സെക്രട്ടറിമാരായ സി.എ. ജോസഫ്, മാനുവല്‍ മാത്യു, അഡ്വ. ജോബി പുതുക്കുളങ്ങര, ജോര്‍ജുകുട്ടി എണ്ണപ്ളാശേരില്‍, സോജി ടി മാത്യു , ജിജോ അരയത്ത് , സാബു ചുണ്ടകാട്ടില്‍, ഷാജി വരാക്കുടി, ബെന്നി സൌതാംപ്ടന്‍, ബിനോയ് കെന്റ്, ഷാജി കെന്റ്, ഡാന്റോ ഡോര്‍സെറ്റ് , ബിനു മുപ്രപ്പള്ളി, വിനോദ് ചുങ്കകരോട്ട് എന്നിവര്‍ അഭിനന്ദിച്ചു.

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.