• Logo

Allied Publications

Europe
വാല്‍ത്സിംഗാം തീര്‍ഥാടനം മരിയന്‍ പ്രഘോഷണോത്സവമായി
Share
വാല്‍ത്സിംഗാം: നിറഞ്ഞു കവിഞ്ഞ മാതൃഭക്തരാലും അവിരാമം ആലപിച്ച മാതൃ ഭക്തി സ്തോത്രങ്ങളാലും അഖണ്ട ജപമാല സമര്‍പ്പണത്താലും എട്ടാമത് വാല്‍ത്സിംഗാം തീര്‍ഥാടനം മരിയന്‍ പ്രഘോഷണോത്സവമായി.

തീര്‍ഥാടനത്തില്‍ മുഖ്യകാര്‍മികനായി പങ്കെടുത്ത സിബിസിഐയുടെ അത്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കല്‍ മരിയന്‍ തീര്‍ഥാടന യാത്രയും സമര്‍പ്പണ തിരുനാള്‍ ദിവ്യബലിയും തിരുനാള്‍ സന്ദേശവും അനുബന്ധ ശുശ്രൂഷകളും ആത്മീയ വിരുന്നാക്കി മാറ്റി.

പ്രവാസ ജീവിതയാത്രയിലും തങ്ങളുടെ സ്നേഹമയിയും സംരക്ഷകയുമായ മാതാവിനെ ഹൃദയത്തില്‍ ദൃഡമായി ചേര്‍ത്തു നിര്‍ത്തുവാനുള്ള അതിയായ വാഞ്ച വിളിച്ചോതിയ തീര്‍ഥാടനത്തിനു ആതിഥേയ രൂപതയായ ഈസ്റ് ആംഗ്ളിയായുടെ അധ്യക്ഷനും യുകെയില്‍ മൈഗ്രന്റ്സിന്റെ ചുമതലയുമുള്ള ബിഷപ് അലന്‍ ഹോപ്പ്സ് പ്രാര്‍ഥനാ ശുശ്രുഷയോടെ, ഫ്രെെഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ നാന്ദി കുറിച്ചു.

യുകെയിലും റോമിലും ജര്‍മനിയിലും ബാംഗളൂരിലും കേരളത്തില്‍ നിന്നുമായി എത്തിയ സീറോ മലബാര്‍ സഭയുടെ ആരാധ്യരായ വൈദീകരും അത്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്യന്‍, മുന്‍ കെസിബിസി അത്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, സന്യസ്തര്‍ എന്നിവര്‍ ആതിഥേയരായ ഗോള്‍സ്റന്‍ ക്രിസ്ത്യന്‍ കമ്യുണിറ്റിക്കൊപ്പം ഏറ്റവും പിന്നിലായി നിരന്നു. തീര്‍ഥാടനത്തില്‍ ഇതാദ്യമായി വനിതകള്‍ തന്നെ മാതൃ സൂക്തങ്ങള്‍ ഉരുവിട്ട് ഭയഭക്തി നിറവില്‍ വാല്‍ത്സിംഗാം മാതാവിന്റെ രൂപം തോളില്‍ ഏന്തി നീങ്ങിയത് നവ്യാനുഭവമായി. ശ്രവണ സുഖവും താള ലയവും ഇമ്പ രസവും നിറഞ്ഞ സ്വിണ്ടന്‍ വാദ്യമേളവും കൊടികളും മുത്തുക്കുടകളും പേപ്പല്‍ ഫ്ളാഗ്സും കൊണ്ട് വര്‍ണാഭവുമായ തീര്‍ഥയാത്രയില്‍ അറയ്ക്കല്‍ പിതാവ് മാതൃഭക്തരുടെ മധ്യസ്ഥ പ്രാര്‍ഥനകള്‍ കൂട്ടി ചേര്‍ത്ത തിരുവോസ്തി എഴുന്നള്ളിച്ചു മാതൃ പേടകത്തിന്റെ മുന്നിലായി നടന്നു നീങ്ങി. തീര്‍ഥാടനത്തിന്റെ ഒരറ്റം സ്ളിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്നപ്പോഴും അനൌന്‍സിയെഷന്‍ ചാപ്പലില്‍ നിന്നും പരശതം വിശ്വാസികള്‍ നടന്നു തുടങ്ങിയിട്ടില്ലായിരുന്നു.

തീര്‍ഥാടന സമാപനത്തില്‍ ബിഷപ് അലന്‍ ഹോപ്പ്സ് തിരുനാള്‍ സന്ദേശം നല്‍കി. അറയ്ക്കല്‍ പിതാവ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് കൊണ്ട് സമാപന ആശീര്‍വാദം നല്‍കി. തുടര്‍ന്ന് കുട്ടികളുടെ അടിമവയ്ക്കലിനുശേഷം ഉച്ച ഭക്ഷണത്തിനു പിരിഞ്ഞു. സ്വാദിഷ്ടമായ ചൂടന്‍ നാടന്‍ ഭക്ഷണ സ്റാളുകള്‍ നിന്നുള്ള ആഹാരം തീര്‍ഥാടകര്‍ തീര്‍ത്തും ആസ്വദിച്ചു.

ഉച്ചക്ക് 2.45 ന് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ച ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ തീര്‍ഥാടനത്തിന്റെ മുഖ്യ സംഘാടകനും ചാപ്ളെയിനുമായ ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേല്‍ ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. ഫാ.മാത്യു ജോര്‍ജ്, ഫാ.ജേക്കബ് മഞ്ഞളി, റവ.ഡോ.തോമസ് ഫ്രാന്‍സിസ് (ജര്‍മനി), ഫാ. ജെയ്മോന്‍ മണിയന്‍പറയില്‍ (റോം), ഫാ. സാജു ജോണ്‍ (ലണ്ടന്‍), ഫാ. മനോജ് (ബാംഗളൂര്‍) എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മാര്‍ അറയ്ക്കല്‍ നല്‍കിയ തിരുനാള്‍ സന്ദേശം മാതൃശക്തി ഉറക്കെ പ്രാഖ്യാപിക്കുന്ന ഒന്നായി. കുടുംബജീവിതക്കാരുടെ തുണയും മാതൃകയും അനുഗ്രഹവും ശക്തിയുമായ അമ്മയെ ഭവനത്തില്‍ കുടുംബ നാഥയായി കുടിയിരുത്തേണ്ടതിന്റെ അനിവാര്യത പിതാവ് പ്രത്യേകം ഓര്‍മിപ്പിച്ചു.

ശുശ്രൂഷകള്‍ക്കൊടുവില്‍ പിതാവ് തീര്‍ഥാടനം ആത്മീയമായും അനുഗ്രഹപരമായും വന്‍ വിജമാക്കിയ ആതിഥേയരായ ഗോള്‍സ്റന്‍ ക്രിസ്ത്യന്‍ കമ്യുണിട്ടിയെ അനുഗ്രഹിച്ച് ആശീര്‍വാദം നല്‍കി. തുടര്‍ന്ന് അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരായി ഹണ്ടിംഗ്ഡന്‍ സീറോ മലബാര്‍ കമ്യുണിറ്റിയെ വെഞ്ചരിച്ച തിരി നല്‍കിയും ശിരസില്‍ മുടി ചാര്‍ത്തിയും വാഴിച്ചു.

ഏറ്റവും മികച്ച സംഘാടകത്വം കൊണ്ടും സ്വര്‍ഗീയാത്മക സംഗീത മാധുര്യം സ്വര ധാരയായി ഒഴുക്കിയ ഗോള്‍സ്റന്‍ ക്രിസ്ത്യന്‍ കമ്യുണിട്ടിയുടെ സ്വന്തം ഗാന ശുശ്രൂഷകര്‍, അക്ഷര സ്പുടത തികഞ്ഞ വായനാ ശുശ്രൂഷകര്‍, അയ്യായിരത്തിലേറെ മാതൃ ഭക്തരെ ഭംഗിയായും ചിട്ടയായും തീര്‍ഥാടനത്തില്‍ ആനയിച്ച വോളണ്ടിയേഴ്സ്, ആയിരത്തില്‍പരം വാഹനങ്ങള്‍ക്ക് ഗതാഗത സൌകര്യം തയാറാക്കിയവര്‍, തീര്‍ഥാടനത്തില്‍ എക്കാലത്തെയും അവിസ്മരണീയവും അനുഗ്രഹ പൂരിതവുമാക്കുവാനും കഴിഞ്ഞ ഗോള്‍സ്റന്‍ ക്രിസ്ത്യന്‍ കമ്യുണിട്ടിയും കഴിഞ്ഞ ഒരു വര്‍ഷത്തെ അക്ഷീണ പ്രാര്‍ത്തനകള്‍ക്കും ഒരുക്കങ്ങള്‍ക്കും നേതൃത്വം നല്‍കിയ ഗോള്‍സ്റന്‍ മരിയന്‍ പ്രയര്‍ ഗ്രൂപ്പും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

എട്ടാമത് വാല്‍ത്സിംഗാം മഹാ തീര്‍ഥാടനം പുതിയ ആത്മീയ ചരിത്രം കുറിക്കുമ്പോള്‍ കഴിഞ്ഞ എട്ടു വര്‍ഷമായി നയിച്ച ഈസ്റ് ആംഗ്ളിയായിലെ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേലിന്റെ നാമം ആ ചരിത്ര ഏടിനു മുകളില്‍ തന്നെ ആലേഖനം ചെയ്യപ്പെടുമെന്നു തന്നെയാണ് തീര്‍ഥാടകരുടെ അംഗീകാര പത്രം.

ഗോള്‍സ്റന്‍ കമ്യുണിട്ടിയുടെ നേതൃത്വത്തില്‍ തയാറാക്കിയ സമ്പൂര്‍ണ പ്രാര്‍ഥന പുസ്തകം 'ജീവന്റെ മന്ന' യുടെ പ്രകാശന കര്‍മ്മം മാര്‍ മാത്യു അറക്കല്‍, അഡ്വ. ജോസ് വിതയത്തിനു നല്‍കി നിര്‍വഹിച്ചു. വിശ്വാസി സമൂഹത്തിന്റെ അനിവാര്യവും പ്രയോജനകരവുമായ ഈ പുസ്തകം ആവശ്യമുള്ളവര്‍ ഗോള്‍സ്റന്‍ ജോസുമായി (07848886491) ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.