• Logo

Allied Publications

Europe
യുക്മയുടെ ആദ്യ നാട്യരത്ന അവാര്‍ഡുകള്‍ ഈസ്റ് ആംഗ്ളിയക്ക്
Share
കെറ്ററിംഗ്: യുകെയിലെ മികച്ച നര്‍ത്തക പ്രതിഭകളെ കണ്െടത്തി അനുമോദിക്കുന്നതിന് യുക്മ നാഷണല്‍ കമ്മിറ്റി കെറ്ററിംഗ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ കെറ്ററിംഗിലെ കെജിഎച്ച് ഹാളില്‍ നടത്തിയ യുക്മ സൂപ്പര്‍ ഡാന്‍സര്‍ 2014 മത്സരങ്ങളുടെ ഫലമാണ് യുക്മ ഈസ്റ് ആംഗ്ളിയ റീജിയന്റെ യശസ് വാനോളം ഉയര്‍ത്തിയത്.

സബ്ജൂണിയര്‍ വിഭാഗത്തില്‍ സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍സ്, സെമിക്ളാസിക്കല്‍ ഡാന്‍സ് സിംഗിള്‍സ് ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി ബാല നാട്യരത്ന അവാര്‍ഡ് നേടിയ ആന്‍മേരി ജോജോയും ജൂണിയര്‍ വിഭാഗത്തില്‍ സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍സ്, സെമിക്ളാസിക്കല്‍ ഡാന്‍സ് സിംഗിള്‍സ് ഇനങ്ങളില്‍ ഒന്നാമതെത്തി യുവ നാട്യരത്ന അവാര്‍ഡ് കരസ്ഥമാക്കിയ സ്നേഹ സജിയുമാണ് ഈസ്റ് ആംഗ്ളിയ റീജിയന്റെ അഭിമാനഭാജനങ്ങളായത്.

കൂടാതെ സിനിമാറ്റിക് ഗ്രൂപ്പ് ഇനങ്ങളില്‍ സബ്ജൂണിയര്‍ ജൂണിയര്‍ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനം നേടിയ ഇപ്സ്വിച് മലയാളി അസോസിയേഷന്റെ കുട്ടികളും ഈസ്റ് ആംഗ്ളിയ റീജിയന്റെ മികവിന് മിഴിവേകി.

ബാല നാട്യരത്ന അവാര്‍ഡ് നേടിയ ആന്‍മേരി ജോജോ ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷനിലെ ജോജോദീപ ദമ്പതികളുടെ മകളാണ്. യുക്മ റീജിയണല്‍ നാഷണല്‍ കലാമേളകളില്‍ സബ്ജൂണിയര്‍ വിഭാഗത്തില്‍ ഭരതനാട്യത്തിനും സിനിമാറ്റിക് സിംഗിള്‍സിനും ഒന്നാം സ്ഥാനം നേടിയ ഇയര്‍ 4 വിദ്യാര്‍ഥിനിയായ ഈ കൊച്ചു മിടുക്കി ഇക്കഴിഞ്ഞ എഷ്യാനെറ്റ് ടാലന്റ് കൊണ്ടസ്റിലെ സിനിമാറ്റിക് സിംഗിള്‍സ് റണ്ണര്‍ അപ്പാണ്. മികച്ച നൃത്താധ്യാപകനായ ഷിജു മേനോന്‍ ആണ് ആന്‍ മേരിയെ നൃത്തം അഭ്യസിപ്പിക്കുന്നത്.

ബാസില്‍ഡന്‍ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ പങ്കെടുത്ത് യുവ നാട്യരത്ന അവാര്‍ഡ് നേടിയ സ്നേഹ സജി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ യുക്മ റീജിയണല്‍ നാഷണല്‍ കലാമേളകളിലെ ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ് മത്സരങ്ങളിലെ വിജയിയാണ്. ഇക്കഴിഞ്ഞ യുക്മ നാഷണല്‍ കലാമേളയില്‍ വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ ഈ കൊച്ചു മിടുക്കി സജിബിന്ദു ദമ്പതികളുടെ മകളാണ്. മികച്ച നൃത്താധ്യാപകനായ ഷിജു മേനോന്റെ നൃത്താധ്യാപനത്തില്‍ വളരുന്ന ഈ കൊച്ചു മിടുക്കി എഷ്യാനെറ്റ് ടാലന്റ് കൊണ്ടസ്റിലെയും വിജയിയാണ്.

ഈസ്റ് ഹാമില്‍ നടത്തിയ ചിത്രഗീതം ഷോയില്‍ കാണികള്‍ക്കും കെ.എസ് ചിത്രക്കും മറ്റു കലാകാരന്മാര്‍ക്കും സ്വാഗതമോതി അവതരണ നൃത്തം ചെയ്തത് വെസ്റ്ക്ളിഫ് ഗ്രാമര്‍ സ്കൂള്‍ ഇയര്‍ 9 വിദ്യാര്‍ഥിയായ ഈ ശിഷ്യയും ഗുരുവും ചേര്‍ന്നായിരുന്നു.

പ്രതിഭാധനനായ ഗുരുവിന്റെ കീഴില്‍ അഭ്യസിച്ച് ആന്‍മേരിയും സ്നേഹയും നേട്ടങ്ങള്‍ കൊയ്യുമ്പോള്‍, പേരെടുത്തു പറയാന്‍ ഗുരുക്കളില്ലാതെ സ്വന്തമായി ചിട്ടപ്പെടുത്തി പരിശീലിച്ച ഗ്രൂപ്പ് ഡാന്‍സും ആയാണ് ഇപ്സ്വിച് മലയാളി അസോസിയേഷന്റെ കുട്ടികള്‍ ജൂണിയര്‍ വിഭാഗത്തിലും സബ്ജൂണിയര്‍ വിഭാഗത്തിലും സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സ് ഇനത്തില്‍ രണ്ടാം സ്ഥാനം നേടിയത്. യുക്മ നാഷണല്‍ കലാമേളയുടെ തുടക്കം മുതല്‍ തന്നെ സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സ് ചാമ്പ്യന്മാരായിരുന്ന ഇപ്സ്വിച്ച് ഗേള്‍സിന്റെ മേധാവിത്വത്തിന് ഇളക്കം തട്ടി രണ്ടാം സ്ഥാനത്ത് എത്തിയത് ഇക്കഴിഞ്ഞ നാഷണല്‍ കലാമേളയില്‍ മാത്രമാണ്.

ജെസ്ലിന്‍ ജോജോ, ജെനറ്റ് ജോജോ, ജീവ ജയ്സണ്‍, എയ്ഞ്ചല്‍ ബാബു, അലീന ബാബു, അദ്വൈത ഉദയന്‍, ആന്‍ ജോസ് എന്നിവരടങ്ങുന്ന ഈ സംഘമാണ് സിനിമാറ്റിക് ജൂനിയര്‍ ഗ്രൂപ്പ് ഇനത്തില്‍ രണ്ടാം സ്ഥാനം നേടിയത്. ഷോണ്‍ ഷിബിയുടെ നേതൃത്വത്തില്‍ സൂസന്‍ ബാബു, എബിന ബാബു, മിഷ ടോമി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സ് സബ്ജൂണിയര്‍ വിഭാഗത്തില്‍ രണ്ടാം നേടിയപ്പോള്‍, മൂന്നാം സ്ഥാനത്ത് എത്തിയത് ഇപ്സ്വിച്ചിലെ തന്നെ അഞ്ജന ബാബു, ജോസി ജോസ്, അല്‍ക്ക ബിബിന്‍, ഡിവീന തങ്കച്ചന്‍, റോസ് ജോണ്‍ എന്നീ മിടുക്കികള്‍ ആണ്.

യുക്മ നാഷണല്‍ ട്രഷറര്‍ അഡ്വ ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍, യുക്മ ഈസ്റ് ആംഗ്ളിയ റീജിയണല്‍ സെക്രട്ടറി കുഞ്ഞുമോന്‍ ജോബ്, ഈസ്റ് ആംഗ്ളിയ റീജിയണല്‍ വൈസ് പ്രസിഡന്റ് ബേബി തോമസ് എന്നിവര്‍ ഈ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ യുക്മ സൂപ്പര്‍ ഡാന്‍സര്‍ 2014 വേദിയില്‍ ഉണ്ടായിരുന്നു. റീജിയണല്‍ നാഷണല്‍ ഭാരവാഹികളും അസോസിയേഷനുകളും അഭ്യുദയകാംക്ഷികളും വിജയികളെ അനുമോദിച്ചു.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.