• Logo

Allied Publications

Europe
യൂറോപ്യന്‍ പ്രവാസി സംഗമം ജര്‍മനിയില്‍
Share
കൊളോണ്‍: ഗ്ളോബല്‍ മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ ജര്‍മനിയിലെ കോളോണില്‍ ഓഗസ്റ്റ് 13 മുതല്‍ 17 വരെ നടക്കുന്ന പ്രവാസി സംഗമം 2014 വ്യത്യസ്തമായ പരിപാടികളോടെ നടത്തപ്പെടുന്നു. ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ 13ന് വൈകുന്നേരം നാലിന് ഉദ്ഘാടനം നിര്‍വഹിച്ച് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും.

അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സംഗമത്തില്‍ പ്രവാസികളുടെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെക്കുറിച്ച് ജിഎംഎഫ് യൂറോപ് പ്രസിഡന്റ് സാജന്‍ ജോസഫ് (യുകെ) പ്രബന്ധം അവതരിപ്പിക്കും. ചര്‍ച്ചയില്‍ യൂറോപ്പിലെ വ്യത്യസ്ത മലയാളി സംഘടനകളുടെ നേതാക്കള്‍ പങ്കെടുക്കും.

കഴിഞ്ഞ 30 വര്‍ഷക്കാലമായി ജര്‍മനിയിലെ പ്രവാസി മലയാളികളുടെ ഇടയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച പോള്‍ ഗോപുരത്തിങ്കല്‍ ആണ് ജിഎംഎഫിന്റെ ഗ്ളോബല്‍ ചെയര്‍മാന്‍. വിദേശ രാജ്യങ്ങളില്‍ മലയാള കലാസാഹിത്യ, സാമൂഹിക മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രപതി 2006 ല്‍ പോളിന് ഹിന്ദ് രത്ന അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

സമ്മേളനത്തില്‍ വച്ച് ജിഎംഎഫ് ഓസ്ട്രിയന്‍ പ്രസിഡന്റ് ഡെന്നി കുന്നക്കാടന്‍ സംഘടനയുടെ 2015 വര്‍ഷത്തെ പ്രവര്‍ത്തന പ്രൊജക്ട് അവതരിപ്പിക്കും.

ജിഎംഎഫ് 2014 ലെ അവാര്‍ഡുകള്‍ പോള്‍ ഗോപുരത്തിങ്കല്‍ പ്രഖ്യാപിച്ചു. ഈ ആവാര്‍ഡുകള്‍ ഓഗസ്റ്റ് 1317 വരെ നടത്തപ്പെടുന്ന പ്രവാസി സംഗമത്തില്‍ വിതരണം ചെയ്യും. 2014 വര്‍ഷത്തില്‍ വിവിധ മേഖലകള്‍ കഴിവു തെളിയിച്ച വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമാണ് അവാര്‍ഡുകള്‍.

സോഷ്യല്‍ സര്‍വീസ് അവാര്‍ഡ് : ഡോ. ജോര്‍ജ് അറയ്ക്കല്‍ (ജര്‍മനി)

ഫിലിം അവാര്‍ഡ് : ജോഷി മാത്യു(ഇന്ത്യ)

എഡ്യുക്കേഷന്‍ അവാര്‍ഡ് : പ്രഫ. രാജപ്പന്‍ നായര്‍ (യുഎസ്എ)

ബിസിനസ് അവാര്‍ഡ് : തോമസ് ചാക്കോ (യുഎഇ)

പ്രവാസി അത്ലറ്റിക് അവാര്‍ഡ് : സാജന്‍ ജോസഫ് (യുകെ)

ചാരിറ്റി അവാര്‍ഡ് : ബോബി ചെമ്മണ്ണൂര്‍ (ഇന്ത്യ)

ജിഎംഎഫ് 2014 പ്രവാസി സംഗമത്തിന്റെ വിജയത്തിനായി ജിഎംഎഫ് ജര്‍മന്‍ പ്രസിഡന്റ് സണ്ണി വേളൂക്കാരന്‍, അപ്പച്ചന്‍ ചന്ദ്രത്തില്‍, ബേബി ചാലായില്‍, മേഴ്സി സണ്ണി, ജെമ്മാ ഗോപുരത്തിങ്കല്‍, മറിയാമ്മ വര്‍ഗീസ്, ലില്ലി ചക്കിയത്ത് തുടങ്ങിയ ജര്‍മന്‍ മലയാളികളും ജിഎംഎഫ് യുകെ കോ ഓര്‍ഡിനേറ്റര്‍ ജിജി മോന്‍ വരിക്കാശേരിയില്‍, ജിഎംഎഫ് ഓസ്ട്രേലിയ കോ ഓര്‍ഡിനേറ്റര്‍ ജോണ്‍ അടാട്ടുകാരന്‍, ജിഎംഎഫ് അയര്‍ലന്‍ഡ് കോ ഓര്‍ഡിനേറ്റര്‍ ബെന്നി ജോസ് എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ