• Logo

Allied Publications

Europe
ടെറ്റ്ഫോര്‍ഡില്‍ മാര്‍ അറയ്ക്കലിനും വി.സി സെബാസ്റ്യനും സ്വീകരണം ജൂലൈ 21ന്
Share
ടെറ്റ്ഫോര്‍ഡ്: ഈസ്റ് ആംഗ്ളിയായിലെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ ടെറ്റ്ഫോര്‍ഡില്‍ കാഞ്ഞിരപ്പള്ളി രൂപാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിനും ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്യനും ജൂലൈ 21ന് (തിങ്കള്‍) സ്വീകരണം നല്‍കുന്നു.

ആത്മീയ മേഖലകളിലെ അമൂല്യ സേവനങ്ങള്‍ക്ക് പുറമേ വിദ്യാഭ്യാസ, സാമൂഹ്യ,വ്യവസായിക വേദികളില്‍ ഏറെ ശ്രദ്ധേയമായ പുരോഗമന പ്രവര്‍ത്തങ്ങള്‍ കാഴ്ചവയ്ക്കുന്ന ഇരുവര്‍ക്കും അര്‍ഹമായ സ്വീകരണമാണ് ടെറ്റ്ഫോര്‍ഡില്‍ ടൌണ്‍ കൌണ്‍സില്‍, ട്വിന്‍ അസോസിയേഷന്‍, പാരീഷ് കൌണ്‍സില്‍ എന്നിവര്‍ സംയുക്തമായി ഒരുക്കുന്നത്.

സാമൂഹ്യ, സാംസ്കാരിക, വ്യാവസായിക, വിദ്യാഭ്യാസ മേഖലകളില്‍ സഹകരിച്ചു പോകാവുന്ന രംഗങ്ങളില്‍ കൈകോര്‍ക്കുവാനും നവീന ആശയങ്ങള്‍ പങ്കുവയ്ക്കുവാനും അടക്കം വിവിധ പ്രധാന വിഷയങ്ങളില്‍ അറയ്ക്കല്‍ പിതാവും വി.സി സെബാസ്റ്യനും വെവ്വേറെ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ടെറ്റ്ഫോര്‍ഡ് ടൌെണ്‍ കൌണ്‍സിലിന്റെ മേയര്‍ സില്‍വിയ ആംസ്, ട്വിന്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഗ്രഹാം സിജ്ലി, പാരീഷ് കൌണ്‍സിലര്‍ ജോണ്‍ വൈറ്റ് തുടങ്ങിയ പ്രമുഖരും അവരുടെ ടീമുകളുമായി കൂടിയാലോചനകള്‍ തിങ്കളാവ്ച വൈകുന്നേരം അഞ്ചു മുതല്‍ ആരംഭിക്കും. വൈകുന്നേരം ആറിന് സംയുക്തമായി ഒരുക്കുന്ന സ്വീകരണത്തിനുശേഷം സ്നേഹവിരുന്നും ടെറ്റ്ഫോര്‍ഡില്‍ ഒരുക്കിയിട്ടുണ്ട്.

ടെറ്റ്ഫോര്‍ഡിലെ സെന്റ് മേരീസ് റോമന്‍ കാത്തലിക്ക് പാരീഷ് ഹാളിലാണ് സ്വീകരണവും ഡിന്നറും ഒരുക്കിയിരിക്കുന്നത്. ഈസ്റ് ആംഗ്ളിയായുടെ സീറോ മലബാര്‍ ചാപ്ളെയിനും കാത്തലിക്ക് മിഷനായ കാഫോഡ് ചാരിറ്റിക്കുവേണ്ടി കഴിഞ്ഞ ആറു വര്‍ഷമായി തുടര്‍ച്ചയായി മാരത്തോണ്‍ ഓടി ടെറ്റ്ഫോര്‍ഡിനെ ശ്രദ്ധേയമാക്കിയിട്ടുള്ള സാമൂഹ്യ പ്രവര്‍ത്തകനും മികച്ച അജപാലകനും സംഘാടകനുമായ റവ.ഫാ. മാത്യു ജോര്‍ജ് വണ്ടാലകുന്നേല്‍ ആണ് സ്വീകരണ പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍.

കേംബ്രിഡ്ജ് യുണിവേഴ്സിറ്റി, എന്‍ജിനിയറിംഗ് വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര ഖ്യാതി നേടിയിട്ടുള്ള മഗ്ദലന കോളജ് തുടങ്ങി വിവിധ കേന്ദ്രങ്ങളുമായി നടത്തിയ മീറ്റിംഗുകളുടെ വിജയാഹ്ളാദത്തില്‍ ടെറ്റ്ഫോര്‍ഡില്‍ നടക്കുന്ന ഉന്നതതല കൂടിയാലോചനകളും ഇരുവരുടെയും യുകെ സന്ദര്‍ശനത്തില്‍ തങ്ങളുടെ നാട്ടിലെ സംരംഭങ്ങള്‍ക്ക് കൂടുതല്‍ താങ്ങും കരുത്തും നേടിത്തരുമെന്നു തന്നെയാണ് വിശ്വാസം.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ