• Logo

Allied Publications

Europe
മെര്‍ക്കലിന്റെ അറുപതാം പിറന്നാള്‍ ജര്‍മനിക്ക് ആഘോഷമായി
Share
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ അറുപതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ഔദ്യോഗിക വിരുന്നില്‍ 650 വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു. പരിപാടിയിലുടനീളം മെര്‍ക്കലിന് ഇഷ്ടപ്പെട്ട പാട്ടുകള്‍ ആവര്‍ത്തിച്ച് പ്ളേ ചെയ്തിരുന്നു.

വൈകിട്ട് ഏഴിന് ആരംഭിക്കേണ്ട പരിപാടിക്ക് ഏഴ് മിനിറ്റ് വൈകിയെത്തിയ മെര്‍ക്കലിന് ആദ്യം ആശംസ നേര്‍ന്നത് രാജ്യത്തിന്റെ മുന്‍ പ്രസിഡന്റ് ക്രിസ്റ്യന്‍ വുള്‍ഫ്. തുടര്‍ന്നങ്ങോട്ട് മുന്‍ നിരയില്‍ ധനമന്ത്രി വോള്‍ഫ്ഗാങ് ഷോയ്ബളെ, പ്രമുഖ നേതാക്കളായ ജൂലിയ ക്ളോക്നര്‍, ആര്‍മിന്‍ ലാചെറ്റ്, തോമസ് ഡി മെയ്സ്യര്‍, ക്രിസ്റ്റ്യാന്‍ ഷ്മിഡ്റ്റ്, ഹെര്‍മന്‍ ഗ്രോഹെ, അലക്ാന്‍ഡര്‍ ഡോബ്രിന്റ്, യൊഹാന വാങ്ക, ഗുന്തര്‍ ഓറ്റിങ്ങര്‍, ഉര്‍സുല വോന്‍ ഡര്‍ ലെയ്ന്‍, അന്നെറ്റ് ഷാവന്‍ തുടങ്ങിയവര്‍. നേതാക്കളില്‍ പലരും ചാന്‍സലര്‍ക്ക് പൂക്കള്‍ സമ്മാനിച്ചു.

നേരത്തെ, ബ്രസല്‍സ് ഉച്ചകോടിയെത്തുടര്‍ന്നുള്ള പത്ര സമ്മേളനത്തിനിടെ ഒരു ജര്‍മന്‍ ടിവി ജേണലിസ്റ് ഹാപ്പി ബര്‍ത്ത്ഡേ പാടി മെര്‍ക്കലിനെയും സഹപ്രവര്‍ത്തകരെയും അമ്പരപ്പിച്ചിരുന്നു.

മഹത്തായ ദൌത്യം തുടരാനും, യൂറോപ്യന്‍ മാതൃക പിന്തുടരാനുമാണ് മുന്‍ഗാമി ഹെല്‍മുട്ട് കോള്‍ മെര്‍ക്കലിനെ പിറന്നാള്‍ ദിനത്തില്‍ ഉപദേശിച്ചത്.

ജര്‍മനിയുടെ പ്രഥമ വനിതാ ചാന്‍സലര്‍ എന്ന വിശേഷണമുള്ള ഡോ.അംഗലാ മെര്‍ക്കല്‍ പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ സഹകരണത്തോടെ വിശാലമുന്നണി യാഥാര്‍ത്ഥ്യമാക്കി മൂന്നാം തവണയും ജര്‍മനിയുടെ ചാന്‍സലറായി അധികാരമേറ്റത് ഇവരുടെ കഴിവിന്റെ മഹത്വം വെളിപ്പെടുത്തുന്നു. അതിലുപരി ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയില്‍ ഡോ. അംഗലാ മെര്‍ക്കല്‍ ലോകത്തിലെ വനിതകളുടെ ഇടയില്‍ വീണ്ടും ഒന്നാം നമ്പര്‍ താരമായി എന്ന സവിശേഷതയില്‍ ലോകത്തിലെ ശക്തരായ വനിതകളുടെ (ദ മോസ്റ് പൌവര്‍ഫുള്‍ ലേഡി) ആദ്യത്തെ പത്തുപേരുടെ പട്ടികയില്‍ മെര്‍ക്കല്‍ ഒന്നാം സ്ഥാനം ഇപ്പോഴും നിലനിര്‍ത്തുന്നതും ഒരു പ്രത്യേകതയാണ്.

1954 ജൂലൈ 17 ന് ഹാംബുര്‍ഗിലാണ് മെര്‍ക്കല്‍ ജനിച്ചത്. ഭര്‍ത്താവ് ഡോ. ജോവാഹിം സൌവര്‍. ഇവര്‍ക്ക് മക്കളില്ല.

ഹെല്‍മുട്ട് കോളിന്റെ മന്ത്രിസഭയില്‍ മന്ത്രിയായും പിന്നീട് പാര്‍ട്ടി ചെയര്‍പേഴ്സണായും ഏറെ തിളങ്ങിയ മെര്‍ക്കല്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിയ്ക്കുന്നയാളാണ്. ലോകത്തെ ഏറ്റവും കരുത്തരായ രാഷ്ട്രങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്നന ജി എട്ട് ഉച്ചകോടിയില്‍ ഏക സ്ത്രീ സാന്നിധ്യമാണ് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. സ്യൂട്ടിട്ട പുരുഷന്‍മാര്‍ക്ക് ആധിപത്യമുള്ള ഇത്തരം ഉന്നതതല യോഗങ്ങളിലെ ഡയമണ്ട് ലേഡിയാണ് മെര്‍ക്കല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട