• Logo

Allied Publications

Europe
'ജീവന്റെ മന്ന' മാര്‍ അറയ്ക്കല്‍ വാത്സിംഗ്ഹാമില്‍ പ്രകാശനം ചെയ്യും
Share
വാത്സിംഗ്ഹാം : സീറോ മലബാര്‍ സഭയുടെ ആരാധനാ ക്രമങ്ങളിലുള്ള വിവിധ പ്രാര്‍ഥനകള്‍ സംയോജിപ്പിച്ച് എല്ലാ അവസരങ്ങളിലും സൌകര്യപ്രദമായി ഉപയോഗിക്കുവാന്‍ ഉതകുന്നവിധത്തില്‍ പുസ്തക രൂപത്തില്‍ തയാറാക്കി എടുത്ത 'ജീവന്റെ മന്ന' വാത്സിംഗ്ഹാമില്‍ അറയ്ക്കല്‍ പിതാവ് പ്രകാശനം ചെയ്യും.

മരിയന്‍ പുണ്യകേന്ദ്രമായ വാത്സിംഗ്ഹാമില്‍ സീറോ മലബാര്‍ സഭയുടെ തീര്‍ഥാടന പ്രദക്ഷിണം സ്ളിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം തീര്‍ഥാടനത്തിന്റെ വിശിഷ്ടാഥിതി മാര്‍ മാത്യു അറയ്ക്കല്‍ ജീവന്റെ മന്നയുടെ പ്രകാശന കര്‍മം യുകെയിലെ സീറോ മലബാര്‍ സഭ കോഓര്‍ഡിനെറ്റര്‍ റവ.ഡോ. തോമസ് പാറയടിയിലിനു പുസ്തകം നല്‍കി പ്രകാശന കര്‍മം നിര്‍വഹിക്കും.

സീറോ മലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബാന മലയാളത്തിലും, മംഗ്ളിഷിലും തയറാക്കിയത്തിനു പുറമേ അനുദിന പ്രാര്‍ഥനകളും വിശേഷ അവസരങ്ങളില്‍ ഉപയോഗിക്കുന്നതും കൂടാതെ ഏതു സന്ദര്‍ഭങ്ങളിലും ചൊല്ലാവുന്നതുമായ ഒട്ടു മിക്ക പ്രാര്‍ഥനകളും ജീവന്റെ മന്നയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതിനും പുറമേ പ്രസിദ്ധമായ ഇരുനൂറോളം ഭക്തി ഗാനങ്ങളും അടങ്ങിയതാണ് ഈ വിശേഷാല്‍ പ്രാര്‍ഥനാ പുസ്തകം.

തീര്‍ഥാടനത്തിന്റെ ഈ വര്‍ഷത്തെ മുഖ്യ പ്രായോജകരായ ഗോള്‍സ്റന്‍ ക്രിസ്ത്യന്‍ കമ്യുണിട്ടിയാണ് ഈസ്റ് ആംഗ്ളിയായുടെ ചാപ്ളെയിന്‍ ഫാ.മാത്യു ജോര്‍ജ് വണ്ടാലക്കുന്നേലിന്റെ നേതൃത്വത്തില്‍ യുകെയില്‍ എല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ പ്രാര്‍ഥനാ സഹായിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഗോള്‍സ്റന്‍ കമ്യുണിട്ടിയിലെ മരിയന്‍ പ്രെയര്‍ ഗ്രൂപ്പ് ആണ് ഈ പ്രാര്‍ഥനാ മഞ്ജരിക്ക് പ്രശംസനീയമായ നേതൃത്വം നല്‍കിയത്.

സീറോ മലബാര്‍ വിശ്വാസി സമൂഹത്തിനു ഏറെ ഉപകാരപ്രദവും സര്‍വ പ്രാര്‍ഥനകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുള്ള അനുഗ്രഹീത പ്രാര്‍ഥനാ പതിപ്പ് എന്ന് പ്രത്യേകം എടുത്തു പറയാവുന്ന ഈ പുസ്തകം മിതമായ നിരക്കില്‍ തീര്‍ഥാടന വേദിയില്‍ ലഭ്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. മാത്യു ജോര്‍ജ് 07939920844, ജോസ്: 07848886491.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ