• Logo

Allied Publications

Europe
ആവേശത്തിരയിളക്കി ബ്രിസ്കയുടെ സ്പോര്‍ട്സ് ഡേയ്ക്ക് സമാപനം
Share
ബ്രിസ്റ്റോള്‍ കേരളൈറ്റ് അസോസിയേഷന്റെ (ബ്രിസ്ക) മൂന്നാമത് ഫാമിലി ഫണ്‍ഡേയും സ്പോര്‍ട്സ് ഡേയും സ്റ്റേപ്പിള്‍ഹില്‍ പേജ് പാര്‍ക്കില്‍ ജൂലൈ 13ന് നടത്തി.

രാവിലെ 11 മുതല്‍ ആരംഭിച്ച കായിക പരിപാടികള്‍ വൈകുന്നേരം അഞ്ചിന് സമാപിച്ചു. ബ്രിസ്ക ഫുട്ബോള്‍ ക്ളബിന്റെ കീഴില്‍ പരിശീലനം നടത്തുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ വാശിയേറിയ ലോകകപ്പ് സ്പെഷല്‍ ഫുട്ബോള്‍ മത്സരത്തില്‍ നോര്‍ത്ത് ബ്രിസ്റ്റോളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് സൌത്ത് ബ്രിസ്റ്റോള്‍ ടീം പരാജയപ്പെടുത്തി.

തുടര്‍ന്നുനടന്ന വിവിധ കായികമത്സരങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കെടുത്തപ്പോള്‍ സ്പോര്‍ട്സ് ഗ്രൌണ്ട് ആവേശത്തിലായി.

സ്പോര്‍ട്സ് ഡേയോട് അനുബന്ധിച്ച് നടത്തിയ സമ്മേളനത്തില്‍ ഗ്ളോസ്റര്‍ഷെയര്‍ സിറ്റി കൌണ്‍സല്‍ വൈസ് ചെയര്മാന്‍ മാത്യു റിഡില്‍, ബ്രിസ്റ്റോള്‍ കിംഗ്സ്വുഡ് ഏരിയ എംപി ക്രിസ് സ്കിഡ്മോര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ഇരുവരും സമ്മാനങ്ങള്‍ നല്‍കി.

ബ്രിസ്ക പ്രസിഡന്റ് ഷെല്‍ബി വര്‍ക്കിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൌണ്‍സിലര്‍ ടോം ആദിത്യ സ്വാഗതവും ബ്രിസ്ക ജോയിന്റ് സെക്രട്ടറി പ്രമോദ് പിള്ള നന്ദിയും പറഞ്ഞു.

ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ദേവ്സ് കേരള ട്രോഫി നേടിയത് സൌത്ത് ബ്രിസ്റ്റോളിലെ ചുണക്കുട്ടികളാണ്. സ്ത്രീകള്‍ക്കും ക്ുട്ടികള്‍ക്കും പ്രത്യേകമായി നടത്തിയ വടംവലി മത്സരത്തില്‍ പുരുഷന്മാരുടെയും യുവാക്കളുടെയും വിഭാഗത്തില്‍ നോര്‍ത്ത് ബ്രിസ്റ്റോള്‍ വിജയികളായി.സ്ത്രീകളുടെ വടംവലി മത്സരത്തില്‍ സൌത്ത് ബ്രിസ്റ്റോളാണ് വിജയം നേടിയത്.

സ്പോര്‍ട്സ് ഗ്രൌണ്ടില്‍ ഒരുക്കിയ ബൌണ്‍സി കാസില്‍ കുട്ടികളുടെ പ്രധാന ആകര്‍ഷണമായിരുന്നു. ലിറില്‍ ചെറിയാന്‍ ബ്രിസ്കയുടെ യുവനിരയെ അണിയിച്ചൊരുക്കി. സ്പോര്‍ട്സ് ഗ്രൌണ്ടില്‍ അപ്രതീക്ഷിതമായി അരങ്ങേറിയ ഫല്‍ഷ് മോബ് പ്രോഗ്രാമിന്റെ പ്രധാന ആകര്‍ഷണമായിരുന്നു.

സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ ബോബി വര്‍ഗീസ്, റഫറിമാരായ തോമസ് ജോസഫ്, അനില്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് മത്സരങ്ങള്‍ മികവുറ്റതാക്കി. റോജി ചങ്ങനാശേരിയാണ് ഗ്രൌണ്ടിലെ സൌണ്ട് സിസ്റം ഒരുക്കയിരുന്നത്.

ഈ സ്പോര്‍ട്സ് മേള ഒരു ഫുഡ് ഫെസ്റിവല്‍ തന്നെയാക്കുവാന്‍ ബ്രിസ്കയിലെ വിവിധ അസോസിയേനുകള്‍ മുന്‍നിരയിലെത്തി. നാടന്‍ വിഭവങ്ങളായ കപ്പ, മീന്‍കറി, ഇടിയപ്പം, മുട്ടക്കറി, ചിക്കന്‍ ബിരിയാണി മുതല്‍ കട്ലറ്റും പപ്സും ബര്‍ഗറും ഹോട്ട്ഡോഗും ബാര്‍ബിക്യു ചിക്കനും ഫ്രൈഡ് ചിക്കനും തുടങ്ങി രുചിയേറിയ അനവധി വിഭവങ്ങള്‍ ഒരുക്കിയത് അസോസിയേഷന്‍ ഓഫ് സൌത്ത്മീഡ് കേരളൈറ്റ്സ് (എഎസ്കെ), സാന്ത്വനം, സ്നേഹം അയല്‍ക്കൂട്ടങ്ങള്‍, ബ്രിസ്ക ക്രിക്കറ്റ് ക്ളബ് തുടങ്ങിയവരിലെ പ്രമുഖരാണ്.

സംഘാടക മികവുകൊണ്ടും പങ്കാളിത്തംകൊണ്ടും കായികമേള വിജയമാക്കാന്‍ ഷെല്‍ബി വര്‍ക്കിയുടെയും ജിജി ലൂക്കോസിന്റെയും നേതൃത്വത്തിലുള്ള എക്സിക്യുട്ടീവ് കമ്മിറ്റിക്ക് കഴിഞ്ഞത് ബ്രിസ്റ്റോള്‍ മലയാളികളുടെ സഹകരണം ഒന്നുകൊണ്ടുമാത്രമാണ്.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ