• Logo

Allied Publications

Europe
ലിവര്‍പൂളില്‍ യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമം സെപ്റ്റംബര്‍ 20, 21 തീയതികളില്‍
Share
ലിവര്‍പൂള്‍: ജൂലൈ ആറിന് (ഞായര്‍) ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയില്‍, ഇടവകയുടെ പ്രധാന പെരുന്നാളായ പരിശുദ്ധ മോര്‍ തോമാശ്ളീഹായുടെ ഓര്‍മപെരുന്നാളിനോടനുബന്ധിച്ചു നടത്തപ്പെട്ട വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനന്തരം നടന്ന ചടങ്ങില്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റിജീയന്റെ ആറാമതു ഫാമിലി കോണ്‍ഫറന്‍സിനുള്ള റജിസ്ട്രേഷന്‍ ആരംഭിച്ചു. രജിസ്ട്രേഷന്‍ ഫോമിന്റെ പ്രകാശനം യുകെ യുടെ പാത്രയര്‍ക്കല്‍ വികാരി മാത്യൂസ് മോര്‍ അഫ്രേം തിരുമേനി ലണ്ടന്‍ ഇടവക വികാരി റവ. ഫാ. രാജു ചെറുവിള്ളിക്കു രജിട്രേഷന്‍ ഫോം ഔപചാരികമായി നല്‍കി നിര്‍വഹിച്ചു.

തുടര്‍ന്നു നടന്ന ചടങ്ങില്‍ ആദ്യ രജിസ്ട്രേഷന്‍ ലണ്ടന്‍ ഇടവകയുടെ കൌണ്‍സിലര്‍ തോമസ് മാത്യുവില്‍ നിന്നും സ്വീകരിച്ച് തിരുമേനി ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്റെ ഈ വര്‍ഷത്തെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.

ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവകയുടെ ആതിഥേയത്തില്‍ സെന്റ് ജോസഫ് നഗറില്‍ (ക്നോസിലി ലഷര്‍ ആന്‍ഡ് കള്‍ച്ചറല്‍ പാര്‍ക്ക്. ലോംഗ് വ്യു ഡ്രൈവ്, സെന്റ് പീറ്റേഴ്സ് നഗറില്‍ ഗിീംഹെല്യ ഘലശൌൃല & ഈഹൌൃല ജമൃസ, ഘീിഴ്ശലം ഉൃശ്ല, ഔ്യീി ഘ36 6ഋഏ) നടത്തപ്പെടുന്ന കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു.

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍, പരി. പാത്രായര്‍ക്കീസ് ബാവാ യുടെയും കിഴക്കിന്റെ കാതോലിക്ക, അബൂന്‍ മോര്‍ ബസേലിയോസ് തോമസ് ഒന്നാമന്റെയും ആശീര്‍വാദത്തോടുകൂടി പരി. സഭയുടെ യുകെമേഖലയുടെ പാത്രയാര്‍ക്കല്‍ വികാരി മാത്യൂസ് മോര്‍ അപ്രേം തിരുമേനി ചെയര്‍മാനും ലിവര്‍പൂള്‍ സെന്റ് മേരീസ് ഇടവക വികാരി റവ. ഫാ. പീറ്റര്‍ കുര്യാക്കോസ് ജനറല്‍ കണ്‍വിനറുമായുള്ള വിവിധ കമ്മിറ്റികള്‍ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചുവരുന്നു. പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളും ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗമം യുകെയിലെ സഭാമക്കളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒന്നായിരിക്കും.

റജിസ്ടേഷന്‍ സംബന്ധിക്കുന്ന കൂടുതല്‍ വിരങ്ങള്‍ക്ക് റവ. ഫാ. രാജു ചെറുവിള്ളി 07946557954, ഫെന്നി ഏബ്രഹാം 07878952863, ഡിജി മര്‍ക്കോസ് 07846764175, സാജു 07932021220, ബെന്നി ജോസഫ് 0788869615 തുടങ്ങിയവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.