• Logo

Allied Publications

Europe
ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം വാരാന്ത്യ സെമിനാര്‍ നടത്തി
Share
ബോണ്‍: ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ഈ വര്‍ഷത്തെ ഫാമിലി സെമിനാര്‍ ജൂണ്‍ 27 മുതല്‍ 29 വരെ ബോണ്‍ വീനസ്ബര്‍ഗിലെ ഹൌസ് വീനസ്ബെര്‍ഗില്‍ നടത്തി.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് രജിസ്ട്രേഷനെ തുടര്‍ന്ന് റവ. ഫാ. സന്തോഷ് തോമസിന്റെ ആമുഖ പ്രസംഗം, സന്ധ്യാ ഭക്ഷണം, പ്രാര്‍ഥന, പരിചയപ്പെടല്‍ എന്നിവയായിരുന്നു പരിപാടികള്‍.

മലങ്കര കത്തോലിക്കാ സഭയില്‍ കുടുംബങ്ങളുടെയും വേദപഠനത്തിന്റെയും സ്വാധീനം എന്നതായിരുന്നു സെമിനാറിന്റെ പ്രധാന വിഷയം. ഇതു സംബന്ധിച്ച് ശനിയാഴ്ച ബഥനി സന്യാസ സമൂഹം വൈദികന്‍ ഫാ. ജോഷ്വാ കുറ്റിയില്‍ ഒഐസി ക്ളാസ് എടുത്തു. ഉച്ചയ്ക്കു ശേഷം എല്ലാവരും കൂടി ബോണിലെ ഹൌസ് ഡെര്‍ ഗെസിഷ്ടെ ഡെര്‍ ബുണ്ടസ് റിപ്പബ്ളിക് ഡോയ്റ്റ്ഷ്ലാന്‍ഡ് (ജര്‍മനിയുടെ ചരിത്രമുറങ്ങുന്ന മന്ദിരം) സന്ദര്‍ശിച്ചു. വൈകിട്ട് ഗ്രില്‍ പാര്‍ട്ടിയും കലാപരിപാടികളും ട്രാന്‍സ്ലേറ്റഡ് ലൈവ്സ് എന്ന ജര്‍മന്‍ മലയാളി കുടിയേറ്റത്തെപ്പറ്റിയുള്ള ഡോക്കുമെന്ററി പ്രദര്‍ശനവും നടത്തി.

അവസാന ദിവസമായ ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം, മലങ്കര കത്തോലിക്കാ സഭയുടെ ചരിത്രവും സുവിശേഷ സംഘ രൂപീകരണവും എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ജോഷ്വാ കുറ്റിയില്‍ ക്ളാസ് നയിച്ചു. തുടര്‍ന്ന് സീറോ മലബാര്‍ സഭയുടെ ചരിത്രം കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികനും ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ജോലി ചെയ്യുന്ന ഫാ. ഷാജി മംഗലത്തില്‍ അവതരിപ്പിച്ചു.

ഉച്ചഭക്ഷണത്തിനു ശേഷം സെമിനാറിനെപ്പറ്റിയുള്ള വിലയിരുത്തല്‍ നടത്തി. സെമിനാര്‍ നയിച്ച ജോണ്‍ മാത്യു നന്ദി രേഖപ്പെടുത്തി. ജര്‍മനിയിലെ മലങ്കര സഭാ ചാപ്ളെയിന്‍ ഫാ. സന്തോഷാണ് പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുകയും സംഘടിപ്പിക്കുകയും ചെയ്തത്. പാസ്ററല്‍ കൌണ്‍സിലിന്റെ സഹായത്തോടെ പരിപാടികള്‍ക്ക് ബോണിലെ ഗ്രേസി വര്‍ഗീസ്, ഫ്രാങ്ക്ഫര്‍ട്ടിലെ ജോണ്‍ മാത്യു എന്നിവര്‍ സന്തോഷച്ചന് സഹായികളായി പ്രവര്‍ത്തിച്ചു. ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിയാളുകള്‍ സെമിനാറില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​