• Logo

Allied Publications

Europe
യുക്മയുടെ 'ഫാമിലി ഫണ്‍ ഡേ യും വേള്‍ഡ് കപ്പ് ആഘോഷവും ജൂലൈ 13ന്
Share
ലണ്ടന്‍: യുക്മയുടെ 'ഫാമിലി ഫണ്‍ ഡേ യും വേള്‍ഡ് കപ്പ് ആഘോഷവും ജൂലൈ 13ന് (ഞായര്‍) ബോള്‍ട്ടനിലെ ഇന്ത്യന്‍ സ്പോര്‍ട്സ് ക്ളബ് ഹാളില്‍ നടക്കും.

രാവിലെ 10.30 ന് റീജിയണല്‍ പ്രസിഡഡ് ദിലീപ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഫാമിലി ഫണ്‍ ഡേ ഉദ്ഘാടനം യുക്മയുടെ നാഷണല്‍ ട്രഷറര്‍ ഫ്രാന്‍സിസ് കവലക്കാട്ട് നിര്‍വഹിക്കും.

പ്രധാന ഹാളില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിരവധി വൈവിധ്യമാര്‍ന്ന കണ്ണഞ്ചിപ്പിക്കുന്ന കേരള തനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ നമ്മുടെ മുമ്പില്‍ വിവിധ അസോസിയേഷനുകള്‍ മാറ്റുരയ്ക്കുന്നു. ഫാമിലി ഫണ്‍ഡേ കൂടുതല്‍ ആസ്വാദ്യകരമാക്കുവാന്‍ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നു.

പഞ്ചഗുസ്തി മത്സരം:

കൃത്യം ഒരു മണിക്ക് പഞ്ചഗുസ്തി മത്സരം ആരംഭിക്കുന്നതാണ്. പങ്കെടുക്കുന്നവരുടെ ഭാരം അനുസരിച്ചായിരിക്കും മത്സരങ്ങള്‍ നടത്തുക. 50 കിലോഗ്രാം വരെ ഒരു വിഭാഗവും 5060 കിലോഗ്രാം വരെ ഒരു വിഭാഗവും 6070 കിലോഗ്രാം വരെ ഒരു വിഭാഗവും 7080 കിലോഗ്രാം വരെ ഒരു വിഭാഗവും 80 കൂടുതല്‍ ഉള്ളവര്‍ക്ക് ഒരു വിഭാഗവും ആയിരിക്കും. 15 വയസില്‍ കൂടുതല്‍ പ്രായമുള്ളവരെ മാത്രമായി ഈ മത്സരം നിജപ്പെടുത്തിയിരിക്കുന്നു.

ചിത്രകലാ രചന മത്സരം, വിജയികള്‍ക്ക് കാഷ് അവാര്‍ഡ്

11 ന് പ്രത്യേകം തയാറാക്കിയ വേദിയില്‍ വച്ച് ചിത്ര രചനാ മത്സരം നടക്കുന്നതാണ്. ചിത്രകലാ നമ്മുടെ ഉള്ളിലെ ആശയങ്ങള്‍ പുറത്തേയ്ക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിവുള്ള ഒരു കലാരൂപമാണ്. യുകെയിലെ സ്കൂളുകളില്‍ വളരെ ചെറുപ്പത്തിലെ ഈ കലയ്ക്ക് വളരെ മുന്‍ഗണന കൊടുത്ത് പ്രോത്സാഹിപ്പിച്ച് വരുന്നു. അതിനാലാണ് യുക്മയും അതീവ പ്രാധാന്യത്തോടെ ഈ മത്സരം നടത്താന്‍ തീരുമാനിച്ചത്. പല അനുഗ്രഹീത അംഗീകൃത മലയാളി കലാകാരന്മാര്‍ യുകെയിലുണ്ട്. അവരുടെ സേവനവും കഴിവും വരും തലമുറയിലേക്ക് പകര്‍ന്ന് നല്‍കാനുമാണ് ഈ ചിത്രകലാ രചന മത്സരം സംഘടിപ്പിക്കുന്നത്.

ചിത്രകലാ രചന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഒആ ,2ആ ,6ആ പെന്‍സിലായിരിക്കണം ണമലൃേ ഇീഹീൌൃ ,ടമിേറമൃറ ൂൌമഹശ്യേ യൃൌവെ എന്നിവയും കൊണ്ടുവരണം പേപ്പര്‍ തത്സമയം നല്‍കുന്നതായിരിക്കും. ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള സ്വയം മുന്‍കൂട്ടി തെരഞ്ഞെടുത്ത ചിത്രം വരയ്ക്കാവുന്നതാണ്. കളര്‍ ചിത്രം വരയ്ക്കുന്നവര്‍ക്ക് ക്രയോണ്‍സ്, കളര്‍ പെന്‍സില്‍ വാട്ടര്‍ കളര്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. പേര്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യേണ്ടതാണ്.

അവയവദാന ബോധവത്കരണം

മജ്ജ ദാനം, അവയവ ദാനം എന്നിവയെ കുറിച്ച് മലയാളികളും ഇംഗ്ളിഷ്കാരുമടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘം സംസാരിക്കുന്നു. സാമൂഹിക പ്രതിബദ്ധയോടെ യുക്മ യുകെയിലെ മലയാളികള്‍ക്ക് വഴികാട്ടിയാണ്. മനുഷ്യര്‍ സാമുഹിക ജീവിയെന്നതിനാല്‍ നമ്മളിലെ മനുഷ്യ സ്നേഹം മറ്റുള്ളവരിലേക്ക് പകരുമ്പോഴാണ് അതിന്റെ പൂര്‍ണതയിലേക്ക് നാം എത്തുന്നത്. മനുഷ്യ ശരീരത്തിലെ അവയവങ്ങളില്‍ ചിലതില്‍ തകരാറുകള്‍ സംഭവിക്കുമ്പോള്‍ നാം ചിലപ്പോള്‍ ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്നവരെപ്പോലെയാകും.

എപ്പോള്‍ ആരെങ്കിലും സഹായത്തിന് എത്തിയെങ്കില്‍ എന്ന് നാം ആശിച്ചുപോകും. അവര്‍ക്ക് വഴികാട്ടിയും സഹായവുമായി നമ്മുടെ ഇടയില്‍ മലയാളികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

അവയവ ദാനം, മജ്ജദാനം ഇവയുടെ ആവശ്യകതയെ കുറിച്ച് സംസാരിക്കാന്‍ മലയാളികളും ഇംഗ്ളിഷ്കാരുമടങ്ങുന്ന ഡോക്ടര്‍മാരുടെ ടീം ഈ 'ഫാമിലി ഫണ്‍ ഡെ'യില്‍ നമ്മോടൊപ്പം സംസാരിക്കാനെത്തുന്നു. നമ്മുടെ സംശയങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കുന്നു.

ഹൃദയാഘാതം കാന്‍സര്‍ ഇന്ന് മലയാളികള്‍ക്കിടയില്‍ കൂടി വരുന്നു. നഷ്ടമില്ലാത്ത ചില സഹായങ്ങള്‍ ചെയ്താല്‍ ചില മനുഷ്യ ജീവിതങ്ങള്‍ രക്ഷപ്പെടുത്താം.

മജ്ജദാനം നമ്മുടെ ഇടയില്‍ ഇന്നു വളരെ ആവശ്യമുള്ള ഒരു ഘടകമായി മാറിയിരിക്കുന്നു കാരണം ബ്ളഡ് കാന്‍സര്‍ ഇന്ന് യുകെ മലയാളികള്‍ക്കിടയില്‍ കൂടി വരുന്നു. നമ്മുടെ സഹോദരങ്ങളെ വളരെ ചെറുപ്പത്തില്‍ മരണത്തിലേക്ക് തള്ളിവിടുന്നതിലൂടെ ഒരു കുടുംബം വഴിയാധാരമാകുന്നു. ഇവര്‍ക്കുവേണ്ടി നമ്മള്‍ക്ക് നഷ്ടമില്ലാതെ ചെയ്യാവുന്ന മജ്ജ ദാനം നടത്തുന്നതിലൂടെ നമ്മള്‍ക്ക് ഇവരെ സഹായിക്കാനാവും. നമ്മള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ക്ക് ഡോ. ആബിദിന്റെ നേതൃത്വത്തിലുള്ള ടീം നമ്മോട് സംസാരിക്കുന്നു.

അവയവദാനവുമായി ബന്ധപ്പെട്ട് ഫാ. ചിറമേലും യുക്മയും മുന്‍പ് മലയാളികള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനം തുടങ്ങിവച്ചിരുന്നു. കൂടാതെ അവയവദാനത്തെ കുറിച്ച് യുകെയിലങ്ങോളമിങ്ങോളം പ്രവര്‍ത്തനം നടത്തിവരുന്ന അജിമോള്‍ പ്രദീപ് ഫാമിലി ഫണ്‍ ഡെയില്‍ നമ്മോട് സംസാരിക്കുന്നു. മജ്ജദാനത്തെ കുറിച്ചും അവയവ ദാനത്തെ കുറിച്ചും കൂടുതല്‍ അറിയുവാന്‍ ഈ സുവര്‍ണാവസരം നമ്മള്‍ പ്രയോജനപ്പെടുത്തുവാന്‍ അഭ്യര്‍ഥിക്കുന്നു.

ബോള്‍ട്ടനിലെ 'ഫാമിലി ഫണ്‍ ഡേ'യിലേക്ക് യുക്മ നോര്‍ത്ത് വെസ്റ് റീജിയനുവേണ്ടി സെക്രട്ടറി, അഡ്വ: സിജു ജോസഫ് നിങ്ങളേവരെയും ഹൃദയത്തിന്റെ ഭാഷയില്‍ സ്വാഗതം ചെയ്തു.

എത്തിചേരേണ്ട വിലാസം: ഒമരസലി ഘമില, ആീഹീി ആഘ3 1ടഉ

റിപ്പോര്‍ട്ട്: സിജു ജോസഫ്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട