• Logo

Allied Publications

Europe
വെയില്‍സില്‍ 'എമ്മാവുസ് 2014' യുവജന വചനമേള ജൂലൈ 15 മുതല്‍ 18 വരെ
Share
വെയില്‍സ്: 'യൌവനത്തില്‍ യേശുവിനെ അന്വേഷിക്കുവിന്‍; അന്വേഷണം ആശാവഹമായ വിശ്വാസത്തിലേക്ക് നയിക്കപ്പെടണം' എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം അനുസരിച്ച് യുകെയിലെ ചെറുപ്പക്കാര്‍ക്കായി യുവജന വചനമേള വെയില്‍സില്‍ നടത്തുന്നു. ജൂലൈ 15 മുതല്‍ 18 വരെയാണ് യുവജനങ്ങള്‍ക്കായി താമസിച്ചുള്ള വചനമേള ഒരുക്കുന്നത്.

അനുഗ്രഹീത വചന ഗുരുവും യുവജന സ്നേഹിതനും തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനും സീറോ മലബാര്‍ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററുമായ മാര്‍ റാഫേല്‍ തട്ടില്‍ പിതാവും ബെര്‍മിംഗ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ളെയിനും പ്രമുഖ വചന ശുശ്രൂഷകനുമായ ഫാ. സോജി ഓലിക്കലും സംയുക്തമായി 'എമ്മാവുസ് 2014' യുവജന വചനമേള സംയുക്തമായി നയിക്കും.

ആധുനികതയുടെ മാസ്മരതയില്‍ അലക്ഷ്യമായി മുന്നോട്ടു ചരിക്കുമ്പോള്‍, ഇന്റര്‍ നെറ്റിന്റെയും സിനിമകളുടെയും തെറ്റായ കൂട്ടുകെട്ടിന്റെയും അതിപ്രസരത്തില്‍ നഷ്ടപ്പെടാവുന്ന മഹോന്നത ജീവിത വിജയ പാതയിലേക്ക് ഒന്നെത്തി നോക്കുന്നതിനും ധ്യാന ചിന്തകളില്‍ നിന്ന് തിരുവചന സന്ദേശം ഹൃദിസ്ഥമാക്കി യേശു പഠിപ്പിച്ച നല്‍വഴികളിലേക്ക് തിരികെയെത്തുവാനും ജീവിതം അനുഗ്രഹ പൂര്‍ണമാവാനും 'എമ്മാവുസ് 2014' യുവജന വചന മേള ഫലദായകം ആവും.

ധനവും പ്രശസ്തിയും ദൈവേഷ്ടമായി മാത്രം നേടുവാനും പിരിമുറുക്കവും നൊമ്പരങ്ങളും നഷ്ട ബോധവും നീക്കപ്പെടുവാനും ആകാംക്ഷകളും സ്വപ്നങ്ങളും ആശകളും വിശുദ്ധീകരിക്കപ്പെടുവാനും കല്‍പ്പനകളുടെ പ്രചാരകരും പ്രവാചകരും ആയിത്തീരുവാനും ജീവിതത്തിന്റെ നന്മ വശം മനസിലാക്കി ഈശ്വര സ്നേഹത്തില്‍ ഉത്തരവാദിത്തങ്ങളില്‍ അടിയുറച്ചു മുന്നോട്ടു ചരിക്കുവാനുള്ള ആത്മീയ കരുത്തു പ്രാപിക്കുവാന്‍ ഈ വചന മേള അനുഗ്രഹീതമാവും. 15 ന് (ചൊവ്വാ) രാവിലെ 11ന് ആരംഭിക്കുന്ന ധ്യാനം 18 ന് ഉച്ചകഴിഞ്ഞ് രണ്ടിന് അവസാനിക്കും.

'എമ്മാവുസ് 2014' ല്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങളും ഇത് തങ്ങളുടെ കടമയായി മനസിലാക്കി മക്കളെ ഈ വചന മേളയിലേക്ക് അയയ്ക്കുവാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളും താമസം വിനാ കുട്ടികളുടെ പേര് റജിസ്റര്‍ ചെയ്യണമെന്ന് ലങ്കാസ്റര്‍ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. മാത്യു ചൂരപൊയ്കയില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് (തമ്പിച്ചായന്‍) 07956443106, ജോബി ജേക്കബ് 07939026599.

വിലാസം: ഇലളിഹല ഉീഹളീൃ ജ്യീം,ടഥ16 4അഖ ങശറ ണമഹല.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.