• Logo

Allied Publications

Europe
ജര്‍മനിയില്‍ ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമഭേദഗതികള്‍
Share
ബെര്‍ലിന്‍: ജര്‍മനിയില്‍ ജൂലൈ ഒന്നു മുതല്‍ താഴെ പറയുന്ന നിയമഭേദഗതികള്‍ പ്രാബല്യത്തിലായി.

1. ജൂലൈ ഒന്നു മുതല്‍ യൂറോപ്പിലെ മൊബൈല്‍ റോമിഗ് നിരക്കുകള്‍ കുറച്ച് ഏകീകരിച്ചു. വിളിക്കുന്ന കോളുകള്‍ക്ക് മിനിറ്റിന് 19 സെന്റും ഇന്‍കമിംഗ് കോളുകള്‍ക്ക് അഞ്ചു സെന്റും ആയിരിക്കും.

2. ഡോക്ടര്‍മാര്‍ കുറിച്ചുതരുന്ന മരുന്നുകള്‍ക്ക് ഫാര്‍മസികളില്‍ നല്‍കേണ്ട സ്വന്ത വിഹിതം തുക അഞ്ചു മുതല്‍ 10 യൂറോ ആയിരിക്കും. കാരണം ഹെല്‍ത്ത് ഇന്‍ഷ്വറന്‍സുകള്‍ 1000 മരുന്നുകള്‍ക്ക് നല്‍കുന്ന തങ്ങള്‍ നല്‍കുന്ന വിഹിതം ഈ മരുന്നുകള്‍ക്ക് കുറയ്ക്കുന്നു.

3. സാധാരണ വ്യക്തികള്‍ തങ്ങളുടെ കടം വീട്ടാനാവാതെ പാപ്പരായി പ്രഖ്യാപിച്ചതിനുശേഷം മൂന്നു വര്‍ഷം കഴിഞ്ഞ് അതില്‍ നിന്നുമുണ്ടായ എല്ലാ ഭവിഷ്യത്തുകളില്‍ നിന്നും മുക്തി നേടും.

4. ജൂലൈ ഒന്നു മുതല്‍ ജര്‍മനിയിലെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 1.67 ശതമാനവും കിഴക്കന്‍ (പഴയ ഈസ്റ് ജര്‍മനി) സംസ്ഥാനങ്ങളില്‍ 2.53 ശതമാനവും പെന്‍ഷന്‍ മാസ വര്‍ധനവ് വരുത്തി. കൂടാതെ സാധാരണ സമയത്തിനുമുമ്പ് നേരത്തെ റിട്ടയര്‍ ചെയ്തവരും 1992 ന് മുമ്പ് കുട്ടികള്‍ ജനിച്ചിട്ടുള്ളവരുമായ മാതാപിതാക്കള്‍ക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 28.61 യൂറോയും, കിഴക്കന്‍ (പഴയ ഈസ്റ്റ് ജര്‍മനി) സംസ്ഥാനങ്ങളില്‍ 26.39 യൂറോയും ലഭിക്കും. ഇത് കുട്ടികളുടെ വിദ്യാഭ്യാസജീവിത ചെലവിനായിട്ടാണ് നല്‍കുന്നത്.

5. ജോലി ചെയ്യാന്‍ കഴിവില്ലാതെ നേരത്തെ പെന്‍ഷന്‍ ആകുന്നവര്‍ക്ക് ഇതുവരെ കണക്കാക്കിയിരുന്ന 60 വയസുവരെയുള്ള മാസ വരുമാനം 62 ആയി ഉയര്‍ത്തി. ഇനി മുതല്‍ പെന്‍ഷന്‍ തുക 62 വയസുവരെയുള്ള വരുമാനത്തില്‍ നിന്നും കണക്കാക്കും.

6. ജര്‍മനിയില്‍ ഉപയോഗിക്കുന്ന റഫറിജേറ്ററുകളും ഫ്രീസറുകളും ജൂലൈ ഒന്നു മുതല്‍ എനര്‍ജി ഉപയോഗം എ പ്ളസ് കാര്യക്ഷമത ഉള്ളതായിരിക്കണം.

7. ജൂലൈ ഒന്നു മുതല്‍ ജര്‍മനിയില്‍ ഓരോ വാഹനത്തിലും തിളങ്ങുന്ന മേലങ്കി (ംമൃിംലലെേ) നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ