• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ക്ളബ് ഷട്ടില്‍ ടൂര്‍ണമെന്റ് നടത്തി
Share
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട് നോര്‍ഡ്വെറ്റ്സ്റ്റാട്ടിലെ ഏര്‍ണ്‍സ്റ് റോയിട്ടര്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ടില്‍കോക്ക് ടൂര്‍ണമെന്റ് നടത്തി.

ജൂണിയര്‍, സീനിയര്‍ തലത്തില്‍ സിംഗിള്‍സ്, ഡബിള്‍സ് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. വാശിയേറിയ മത്സരങ്ങളില്‍ ജൂനിയര്‍ സിംഗിള്‍സില്‍ ഒന്നാംസ്ഥാനം മാര്‍ട്ടിന്‍ മണമേലും രണ്ടാംസ്ഥാനം ജസ്റ്റിന്‍ കൈലാത്തും നേടി. ജൂനിയര്‍ ഡബിള്‍സില്‍ ഒന്നാംസ്ഥാനം മെലിസാ മണമേല്‍ ജസ്റ്റിന്‍ കൈലാത്ത് സഖ്യവും രണ്ടാംസ്ഥാനം ജാസ്മിന്‍ കൈലാത്ത് റോബിന്‍ മൈലപ്പറമ്പില്‍ സഖ്യവും കരസ്ഥമാക്കി.

സീനിയര്‍ ഗ്രൂപ്പ് ബി. സിംഗിള്‍സില്‍ ഒന്നാംസ്ഥാനം ജോയി നെല്ലാംകുഴിയിലും രണ്ടാംസ്ഥാനം ജി. അഭിലാഷും കരസ്ഥമാക്കി. സീനിയര്‍ ഗ്രൂപ്പ് എ സിംഗിള്‍സില്‍ മനോജ് തോമസ്, സജിത് പള്ളിവാതുക്കല്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനത്തെത്തി. സീനിയര്‍ ഡബിള്‍സ് ബി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനം അഭിലാഷ് ജോര്‍ജ് ജോസഫ് പീലിപ്പോസ് സഖ്യവും രണ്ടാംസ്ഥാനം മൈക്കിള്‍ പാലക്കാട്ട് പ്രഭാ മോഹന്‍ സഖ്യവും നേടി. സീനിയര്‍ ഗ്രൂപ്പ് എ ഡബിള്‍സില്‍ ഒന്നാംസ്ഥാനം സജിത് പള്ളിവാതുക്കല്‍, സിജോ മാമ്പള്ളി സഖ്യവും രണ്ടാം സ്ഥാനം മനോജ് തോമസ്, ഗിരീഷ് കുമാര്‍ സഖ്യവും കരസ്ഥമാക്കി.

ടൂര്‍ണമെന്റില്‍ വിജയികളായവര്‍ക്ക് സ്വര്‍ണം, വെള്ളി ട്രോഫികള്‍ വിതരണം ചെയ്തു. സമ്മാനദാനം സ്പോര്‍ട്സ് ക്ളബ് പ്രസിഡന്റ് ജോര്‍ജ് ചൂരപൊയ്കയില്‍, ട്രഷറര്‍ സേവ്യര്‍ പള്ളിവാതുക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തി.

ടൂര്‍ണമെന്റിനുശേഷം വിഭവസമൃദ്ധമായ ബാര്‍ബിക്യു പാര്‍ട്ടിയുമുണ്ടായിരുന്നു. തോമസ് കളത്തില്‍, മാത്യു കൂട്ടക്കര എന്നിവര്‍ ബാര്‍ബിക്യു പാര്‍ട്ടിക്ക് നേതൃത്വം നല്‍കി.

ഈ വര്‍ഷത്തെ ഷട്ടില്‍ ടൂര്‍ണമെന്റിന് മൈക്കിള്‍ പാലക്കാട്ട്, സാജന്‍ മണമേല്‍, ജോസഫ് പീലിപ്പോസ് എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റി നേതൃത്വം നല്‍കി. സുരേന്ദ്ര മേനോന്‍, ജോയിച്ചന്‍ പുത്തന്‍പറമ്പില്‍, ആന്‍ഡ്രൂസ് ഓടത്ത്പറമ്പില്‍ എന്നിവരായിരുന്നു റഫറിമാര്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ