• Logo

Allied Publications

Europe
കുട്ടനാട് സംഗമത്തിന് ആവേശകരമായ സമാപനം
Share
ലെസ്റര്‍: ആറാമത് കുട്ടനാട് സംഗമം ലെസ്ററില്‍ നടന്നു. ചടങ്ങിന് കുട്ടനാട് ചുണ്ടന്റെ മാതൃക പ്രതീകാത്മകമായി നീറ്റിലിറക്കി കെഎസ്എഫ്ഇ വൈസ് ചെയര്‍മാനും കേരള കോണ്‍ഗ്രസ്എം ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ജോബ് മൈക്കിള്‍ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

സംഗമത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ റോയ് മൂലങ്കുന്നം അധ്യക്ഷത വഹിച്ചു. ആന്റണി പുറവടി, തോമസുകുട്ടി ഫ്രാന്‍സിസ്, സോണി കൊച്ചുതെള്ളില്‍, സുബിന്‍ പെരുമ്പള്ളില്‍, ജോര്‍ജ് എടത്വ തുടങ്ങിയവര്‍ പ്രസംഗിച്ചു.

യുകെയില്‍ സന്ദര്‍ശനത്തിനെത്തിയ കുട്ടനാട്ടുകാരായ മാതാപിതാക്കളെ ചടങ്ങില്‍ ആദരിച്ചു. കൂടാതെ വിവിധ മേഘലകളില്‍ കഴിവുതെളിയിച്ച കുട്ടനാട്ടുകാരനായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് ആന്റണി, ഫോബ്മ ഫോട്ടോഗ്രാഫി മത്സര വജയി അനീഷ് രാജു, കൊയ്നോണിയ റസ്ററന്റ് ഉടമ ജോര്‍ജ് പുളിക്കത്ര, ജേക്കബ് ജോര്‍ജ്, കുര്യാളശേരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് കുട്ടനാടന്‍ സദ്യയും ആവേശകരമായ പൊതുചര്‍ച്ചയും നടന്നു. ലെസ്റര്‍ കുട്ടനാട് സംഗമത്തിന്റെ കണ്‍വീനര്‍മാരായ ജോര്‍ജ് ജോസഫ് കളപ്പുരയ്ക്കലും ജോര്‍ജ് കാട്ടാമ്പള്ളിയും കുട്ടനാട് സംഗമത്തിന്റെ അടുത്ത വര്‍ഷത്തെ ആതിഥേയരായ ഇപ്സ് വിച്ചിലെ ജനറല്‍ കണ്‍വീനര്‍മാര്‍ക്ക് കുട്ടനാട് ചുണ്ടന്റെ പങ്കായം കൈമാറി.

ജോണ്‍സന്‍ ജോര്‍ജ്, ജേക്കബ് ജോര്‍ജ്, ഷെറിന്‍ ജോസ്, ഷൈജു ജോസഫ്, ടോജോ ജോസഫ്, ജോബി ജോസഫ്, ലീന, വിന്‍സി ജേക്കബ്, ലിസ് ജോര്‍ജ് തുടങ്ങിയവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.