• Logo

Allied Publications

Europe
യുക്മാ 'ചിത്രോത്സവ് 2014' ലേക്ക് രചനകള്‍ ക്ഷണിച്ചു
Share
ലണ്ടന്‍: യുക്മാ സാംസ്കാരികവേദി യുക്മക്കുവേണ്ടി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. ചിത്രരചനാ വിഭാഗത്തില്‍ മലയാളി സമൂഹത്തില്‍ ഇത് ആദ്യമായിട്ടാണ് ദേശീയ തലത്തില്‍ ഒരു മത്സരം സംഘടിപ്പിക്കുന്നത്.

യുകെയിലെ മലയാളികള്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക് യുകെയില്‍ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം. മുന്‍ നിശ്ചയിച്ചിരുന്നതില്‍ നിന്നും വിത്യാസപ്പെടുത്തി മൂന്ന് കാറ്റഗറികളിലായിട്ടാണ് മത്സരങ്ങള്‍ നടത്തപ്പെടുക. അതുപോലെ തന്നെ മത്സരങ്ങള്‍ക്ക് മൂന്ന് ഘട്ടങ്ങളും ഉണ്ടായിരിക്കുന്നതാണ്.

2014 ജൂലൈ 31ന് 12 വയസ് തികഞ്ഞവര്‍ക്കും അതില്‍ താഴെയുള്ളവര്‍ക്കുമായി സബ് ജൂണിയര്‍ വിഭാഗത്തിലും 13നും 19നും ഇടയിലുള്ളവര്‍ക്കായി ജൂണിയര്‍ വിഭാഗത്തിലും 20 വയസും അതിനും മുകളിലുള്ളവര്‍ക്കുമായി സീനിയര്‍ വിഭാഗത്തിലുമായിട്ടായിരിക്കും മത്സരങ്ങള്‍. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ആദ്യഘട്ട മത്സരത്തില്‍ തങ്ങള്‍ക്കിഷ്ടമുള്ള ചിത്രങ്ങള്‍ ഇഷ്ടമുള്ള മീഡിയായില്‍ രചിക്കാവുന്നതാണ്. രചനകള്‍ എഫോര്‍ സൈസിലുള്ളതായിരിക്കണം. രചനകള്‍ക്കൊപ്പം അപേക്ഷാ ഫാറവും പൂരിപ്പിച്ച് അയയ്ക്കേണ്ടതാണ്. അപേക്ഷാ ഫോറം ഇല്ലാത്ത രചനകള്‍ സ്വീകരിക്കുന്നതല്ല. രണ്ടാംഘട്ട മത്സരം അതാത് റീജിയണുകളില്‍ വച്ച് ലൈവ് ആയി നടത്തപ്പെടുകയും അതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ മൂന്നാം ഘട്ട മത്സരത്തില്‍ പങ്കെടുക്കേണ്ടതുമാണ്. രണ്ടാംഘട്ട മത്സരത്തിനും ഫൈനല്‍ മത്സരത്തിനും വിഷയം തരുന്നതും ആ വിഷയത്തില്‍ മാത്രം രചന നടത്തേണ്ടതുമാണ്.

മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ ചിത്രങ്ങള്‍ യുക്മാ നാഷണല്‍ കലാമേളയില്‍ പ്രത്യേകം സജ്ജമാക്കിയ ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നതയിരിക്കും. മലയാളി കമ്യുണിറ്റിയിലേക്കാള്‍ ഇംഗ്ളീഷ് കമ്യൂണിറ്റിയില്‍ അറിയപ്പെടുന്ന ചിത്രകാരനായ ജോസ് ആന്റണി, പ്രസ്റണ്‍ നിവാസിയും ചിത്രകാരനുമായ ജോര്‍ജ് മാത്യു (മോനിച്ചന്‍) എന്നിവരായിരിക്കും മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

തൃശൂര്‍ ഫൈന്‍ ആര്‍ട്ട്സില്‍ ചിത്രകലാ പഠനത്തിനുശേഷം യുകെയിലെത്തി ചിത്രകലയില്‍ ബിരുദവും ബിരുദാനന്ത ബിരുദവും നേടിയ ജോസ് ആന്റണി നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന ഇദ്ദേഹം യുക്മാ സാംസ്കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനാണ്. നാട്ടിലേയും മിഡില്‍ ഈസ്റിലേയും കൂടാതെ യുകെയിലെ വിവിധ ദേവാലയങ്ങളിലും ചിത്രങ്ങള്‍ വരച്ചിട്ടുള്ള ജോര്‍ജ്ജ് മാത്യു (മോനിച്ചന്‍) പ്രസ്റണില്‍ ചിത്രകലാ അധ്യാപകന്‍ കൂടിയാണ്.

ജൂലൈ 31ന് മുന്‍പായി രചനകള്‍ താഴെ കൊടുത്തിരിക്കുന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗം അയച്ചുകിട്ടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ആന്റണി 07534691747, മോനിച്ചന്‍ 07815708899.

രചനകള്‍ അയയ്ക്കേണ്ട വിലാസം: ഏഋഛഞഏഋ ങഅഠഒഋണ, 11 ഗചഛണഘഋട ടഠഞഋഋഠ,ജഞഋടഠഛച,ജഞ1 4ഠഒ.

റിപ്പോര്‍ട്ട്: ബാല സജീവ്കുമാര്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ