• Logo

Allied Publications

Europe
യുക്മ സൂപ്പര്‍ ഡാന്‍സര്‍ 2014 രജിസ്ട്രേഷന്‍ ജൂണ്‍ 30ന് അവസാനിക്കുന്നു
Share
ലണ്ടന്‍: യുകെ മലയാളികള്‍ക്കിടയിലെ നാട്യരത്നങ്ങളെ കണ്െടത്തുന്നതിനായി മുന്‍കൂട്ടി രജിസ്റര്‍ ചെയ്യുന്ന ഏതു മലയാളിക്കും പങ്കെടുക്കാവുന്ന രീതിയില്‍ യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് ആവിഷ്കരിക്കുന്ന യുക്മ സൂപ്പര്‍ ഡാന്‍സര്‍ 2014ല്‍ പങ്കെടുക്കുന്നതിന് പേര് രജിസ്റര്‍ ചെയ്യുന്നതിനുള്ള അവസാന ഇന്നു സമാപിക്കുകയാണ്.

ജൂലൈ 19ന് കെറ്ററിംഗില്‍ നടക്കുന്ന സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്. മത്സരങ്ങള്‍ മുന്‍കൂട്ടി ആവിഷ്കരിക്കേണ്ടതുള്ളതുകൊണ്ടും ഒരു ദിവസം കൊണ്ട് നടത്താവുന്നത്ര മത്സരങ്ങള്‍ മാത്രമേ ഈ വര്‍ഷത്തെ യുക്മ സൂപ്പര്‍ ഡാന്‍സറില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നുള്ളതുകൊണ്ടും വൈകി വരുന്ന അപേക്ഷകരെ മത്സരത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് യുക്മ വൈസ് പ്രസിഡന്റും സുപ്പര്‍ ഡാന്‍സര്‍ 2014 കമ്മിറ്റി ചെയര്‍മാനുമായ ഷാജി തോമസ് അറിയിച്ചു. മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് യുക്മ നാട്യരത്ന പുരസ്കാരവും കാഷ് അവാര്‍ഡുകളും ലഭിക്കും.

സബ്ജൂണിയര്‍, ജൂണിയര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ആയിരിക്കും മത്സരങ്ങള്‍. എട്ടു മുതല്‍ പതിമൂന്നു വയസു വരെ പ്രായമുള്ളവര്‍ സബ്ജൂണിയര്‍ കാറ്റഗറിയിലും പതിമൂന്നു മുതല്‍ പതിനെട്ട് വയസുവരെ പ്രായമുള്ളവര്‍ ജൂണിയര്‍ കാറ്റഗറിയിലും ആയിരിക്കും വരിക. മത്സരാര്‍ഥികള്‍ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ രജിസ്ട്രേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്. സെമി ക്ളാസിക്കല്‍ ഇനത്തില്‍ സിംഗിള്‍ മത്സരങ്ങളും സിനിമാറ്റിക് വിഭാഗത്തില്‍ സിംഗിള്‍, ഗ്രൂപ്പ് മത്സരങ്ങളും ആണ് ഉണ്ടായിരിക്കുക. മത്സരത്തിനുപയോഗിക്കേണ്ട രജിസ്ട്രേഷന്‍ ഫോമുകള്‍ യുക്മ വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച രജിസ്ട്രേഷന്‍ ഫോമുകള്‍ ജൂണ്‍ 30ന് മുമ്പായി ൌൌസാമൌുലൃറമിരലൃ2014@ഴാമശഹ.രീാ എന്ന ഇമെയില്‍ അഡ്രസില്‍ അയച്ചു നല്‍കേണ്ടതാണ്. അപേക്ഷ സ്വീകരിച്ചതായുള്ള കണ്‍ഫര്‍മേഷന്‍ എല്ലാ അപേക്ഷകര്‍ക്കും ജൂലൈ അഞ്ചിന് മുമ്പായി നല്‍കുന്നതായിരിക്കും.

എല്ലാ മത്സരവിജയികള്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതോടൊപ്പം സബ്ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് കാഷ് അവാര്‍ഡും ഉണ്ടായിരിക്കും. യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളുടെ സംപ്രേഷണം യുകെയിലെ പ്രമുഖ ദൃശ്യമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യും. സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി തോമസ് 07737736549, ബിന്‍സു ജോണ്‍ 07828840530, ബീന സെന്‍സ് 07809450561, റോയ് ഫ്രാന്‍സിസ് 07717754609, സുനില്‍ രാജന്‍ 07883468958, ജോയ് അഗസ്തി 07979188391, മെന്റെക്സ് ജോസഫ് (ടൈറ്റസ്) 07877578165.

റിപ്പോര്‍ട്ട്: ബാല സജീവ്കുമാര്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ