• Logo

Allied Publications

Europe
ബ്രിസ്റോള്‍ മലയാളികളുടെ മാതൃക അനുകരണീയം: ജോബ് മൈക്കിള്‍
Share
ബ്രിസ്റോള്‍: മലയാള ഭാഷയും സംസ്കാരവും പുതിയ തലമുറയ്ക്കും പരിചിതമാക്കാനായി മലയാള സംഘടനകളും വ്യക്തികളും നടത്തുന്ന പരിശ്രമങ്ങള്‍ ശ്ളാഘനീയമാണെന്ന് കേരള കോണ്‍ഗ്രസ്എം ജനറല്‍ സെക്രട്ടറിയും കെഎസ്എഫ്ഇ വൈസ് ചെയര്‍മാനുമായ ജോബ് മൈക്കിള്‍.

യുകെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബ്രിസ്റോളില്‍ എത്തിയ അദ്ദേഹത്തിനു നല്‍കിയ സ്വീകരണത്തിനുശേഷം മലയാള സംഘടനയായ ബ്രിസ്ക നടത്തുന്ന മലയാളം ക്ളാസുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.

മലയാളം പഠിക്കുന്ന കുട്ടികളും പഠിപ്പിക്കുന്ന അധ്യാപകരും വിദേശ മണ്ണിലെ മലയാള ഭാഷയുടെ അംബാസഡര്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിസ്റോള്‍ കേരള കോണ്‍ഗ്രസ് നല്‍കിയ സ്വീകരണത്തില്‍ കെഎസ് സിഎം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ബ്രിസ്റോള്‍ കേരള കോണ്‍ഗ്രസ് പ്രസിഡന്റുമായ മാനുവല്‍ മാത്യു, കേരള യൂത്ത് ഫ്രന്റ് മുന്‍ വൈസ് പ്രസിഡന്റ് പി.കെ രാജുമോന്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറി പ്രസാദ് ജോണ്‍, കെഎസ് യു മുന്‍ പാലക്കാട് ജില്ലാ സെക്രട്ടറിയും യുബിഎംഎ പ്രസിഡന്റുമായ ജഗി ജോസഫ്, ബ്രിസ്റോള്‍ കേരള കോണ്‍ഗ്രസ് ഭാരവാഹികള്‍, ബ്രിസ്ക പ്രസിഡന്റ് ഷെല്‍വി വര്‍ക്കി, മുന്‍ പ്രസിഡന്റുമാരായ ജോമോന്‍ സെബാസ്റ്യന്‍, ജോജിമോന്‍ കുര്യാക്കോസ്, സ്നേഹ അയല്‍ക്കൂട്ടം പ്രസിഡന്റ് ജെയിംസ് ഫിലിപ്പ്, സാജന്‍ സെബാസ്റ്യന്‍ പുള്ളോലില്‍, ജോസ് തോമസ് മാറാമറ്റം, ബാബു അളിയത്ത് ഇരിങ്ങാലക്കുട, ബിജു ജോര്‍ജ് ചുനയംമാക്കല്‍, സജി ചാക്കോ കൊച്ചുപറമ്പില്‍, അഡ്വ. സിബി ആര്യന്‍കാലായില്‍, ജെയിംസ് ജേക്കബ് പറയരുപറമ്പില്‍, തോമസ് മാത്യു ഉല്ലല, സി.എം മത്തായി, വിന്‍സെന്റ് തോമസ്, സെബാസ്റ്യന്‍ ലോനപ്പന്‍, സജി മാത്യു, കല്ലൂപ്പാറ, റോണി ഏബ്രഹാം, ഷാജി സെബാസ്റ്യന്‍, ശാന്തി സെബാസ്റ്യന്‍, ബിന്‍സി മനോജ്, സുനി, ഷീബ, സിന്ധുമോള്‍ അഗസ്റിന്‍, ജസി സജി തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രശസ്ത കലാകാരന്‍ റോജി ചങ്ങനാശേരിയുടെ നേതൃത്വത്തില്‍ മനോജ് മാത്യു, സുമേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് ഷാള്‍ അണിയിച്ച് ജോബ് മൈക്കിളിനെ സ്വാഗതം ചെയ്തു. ക്ളിഫ്ടണ്‍ രൂപത സീറോ മലബാര്‍ രൂപത ചാപ്ളെയിന്‍ ഫാ. പോള്‍ വെട്ടിക്കാടിനെ ജോബ് മൈക്കിള്‍ സന്ദര്‍ശിച്ചു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ