• Logo

Allied Publications

Europe
സുവാരസിന് അഡിഡാസ് അയിത്തം കല്‍പ്പിച്ചു
Share
ബര്‍ലിന്‍: ആഗോളതലത്തില്‍ കായിക മേഖലയിലെ അനിഷേധ്യ സാന്നിധ്യമായ ജര്‍മന്‍ കമ്പനി അഡിഡാസ് ഉറുഗ്വേ താരം ലൂയി സുവാരസിന് അയിത്തം കല്‍പ്പിച്ചു. സുവാരസിനെ അടിസ്ഥാനമാക്കി പുറത്തിറക്കിയ പരസ്യങ്ങള്‍ പിന്‍വലിച്ചതോടെ സുവാരസിന്റെ കമ്പനിയുമായുള്ള എല്ലാ ബന്ധങ്ങളും താറുമാറായി.

ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തിനിടെ ഇറ്റലിയുടെ ജോര്‍ജിയോ ചില്ലനിയുടെ ചുമലില്‍ കടിച്ചതിനെ തുടര്‍ന്നാണ് അഡിഡാസിന്റെ സുവാരസിന്മേലുള്ള ശിക്ഷ. അടുത്ത ഒന്‍പതു മത്സരങ്ങളില്‍ നിന്ന് സുവാരസിന് ഫിഫാ വിലക്കിയിട്ടുള്ള സാഹചര്യത്തില്‍ മറ്റുകളിക്കാരുമായുള്ള സൌഹൃദത്തിന് സുവാരസിന്റെ പ്രവര്‍ത്തി മങ്ങലേല്‍പ്പിച്ചുവെന്നും കമ്പനി പറയുന്നു. ലോകകപ്പിന്റെ പ്രചാരണത്തിനുവേണ്ടി സുവാരസ് അഭിനയിച്ച പരസ്യ ചിത്രങ്ങളാണ് അഡിഡാസ് കമ്പനി പിന്‍വലിച്ചത്. കടിവീരനെന്നും നരഭോജിയെന്നും ഏറെ വിശേഷണം ലഭിച്ച സുവാരസ് ഇറ്റലിയുമായുള്ള മല്‍സരത്തോടെ കുപ്രസിദ്ധിയും നേടി.

കളിക്കളത്തിലെ പെരുമാറ്റ ദൂഷ്യം മറ്റുകളിക്കാരെയും ഫുട്ബോള്‍ ലോകത്തെയും കായികപ്രേമികളെയും വേദനിപ്പിച്ചുവെന്നും കമ്പനി പറയുന്നു.ഇത്തവണയും ലോകകപ്പില്‍ അഡിഡാസ് കമ്പനിയുടെ പന്താണ് (ബ്രസൂക്ക) മല്‍സരത്തിന് ഉപയോഗിക്കുന്നത്.

1949 ഓഗസ്റ് 18 ന് ജര്‍മനിയിലെ ഹെര്‍സോഗനാവുവിലാണ് കമ്പനി സ്ഥാപിതമായത്. ആഗോളതലത്തില്‍ അന്‍പതിനായിരത്തോളം ജോലിക്കാരുള്ള കമ്പനിയുടെ വിറ്റുവരവ് പോയവര്‍ഷം 15 മില്ല്യാര്‍ഡ് യൂറോയാണ്. കമ്പനിയുടെ പോയവര്‍ഷത്തെ ലാഭം 790 മില്യന്‍ യൂറോയാണ്. സ്പോര്‍ടസ് ആര്‍ട്ടിക്കിളാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ