• Logo

Allied Publications

Europe
കാഞ്ഞിരപ്പളളി സംഗമം പ്രൌഡഗംഭീരമായി
Share
ലെസ്റര്‍: ലസ്ററിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഹാളില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന കാഞ്ഞിരപ്പള്ളി സംഗമം അപൂര്‍വ സംഗമത്തിന് സാക്ഷ്യം വഹിച്ചു. ഗുരുനാഥനൊപ്പം ശിഷ്യരും ഒത്തുചേര്‍ന്ന് സൌഹൃദം പങ്കിടുകയും ആട്ടവും പാട്ടുമായി സ്നേഹം പങ്കിട്ട ഒരു സുന്ദര ദിനമാണ് യുകെയിലെ കാഞ്ഞിരപ്പളളിക്കാര്‍ ഒത്തു ചേര്‍ന്ന പ്രഥമ സംഗമത്തിന് കാണാന്‍ കഴിഞ്ഞത്.

രാവിലെ 10 മുതല്‍ ആരംഭിച്ച പരിപാടികള്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് റിട്ട. പ്രഫ. എം.ടി ജോണി ഉദ്ഘാടനം ചെയ്തു. ഡോ. രാജു ജോസഫ് അധ്യക്ഷത വഹിച്ചു. ജയമ്മ ജോണി ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു.

പിന്നീട് പരസ്പരം പരിചയപ്പെടലും കുശലാന്വേഷണങ്ങള്‍ നടത്തിയും കലാകായിക, മത്സരങ്ങളുമായി അവര്‍ ഒരു ദിവസം ആനന്ദപ്രഥമാക്കി. ജോണി സാറിനൊപ്പം ശിഷ്യരും ഗാനങ്ങള്‍ ആലപിച്ച് ചുവടുകള്‍ വച്ചതോടെ ആവേശം ഇരട്ടിച്ചു. നീണ്ട ഇടവേളയ്ക്കുശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടുന്നതിനും സൌഹൃദം പങ്കിടുന്നതിനും അവസരം ഒരുക്കിയ ഭാരവാഹികള്‍ക്ക് ഏവരും നന്ദി രേഖപ്പെടുത്തി.

ലെസ്റര്‍ അവറാച്ചന്‍സ് കേറ്ററിംഗ് ഒരുക്കിയ ഡിന്നറിനെ തുടര്‍ന്ന് വേദിയില്‍ എത്തിയ കപ്പിള്‍ ഡാന്‍സ് ഏവര്‍ക്കും ആവേശം വിതറി. വരും വര്‍ഷങ്ങളിലും സംഗമം പൂര്‍വാധികം ഭംഗിയായി നടത്തുന്നതിനും പുതിയ കമ്മിറ്റി നിലവില്‍ വന്നു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഷിന്‍സര്‍ ആന്റണി നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ