• Logo

Allied Publications

Europe
മാര്‍ മാത്യു അറയ്ക്കലിന് കേംബ്രിഡ്ജില്‍ സിവിക്ക് സ്വീകരണവും; ഉന്നതതല കൂടിക്കാഴ്ചകളും ജൂലൈ 16 ന്
Share
കേംബ്രിഡ്ജ്: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും അത്മായ ആത്മീയ മേഖലകളിലെ സമര്‍പ്പണ സേവനങ്ങള്‍ക്ക് പുറമേ വിദ്യാഭ്യാസ, വ്യാവസായികസാമൂഹ്യ മേഖലകളില്‍ വന്‍ വികസനോന്മുഖ പ്രവര്‍ത്തനങ്ങളുമായി രൂപതയുടെ ത്വരിത വളര്‍ച്ചക്ക് മുന്‍പന്തിയില്‍ നിന്ന് നയിക്കുകയും ചെയ്യുന്ന മാര്‍ മാത്യു അറയ്ക്കലിന് സാംസ്കാരിക നഗരിയായ കേംബ്രിഡ്ജില്‍ സിവിക്ക് സ്വീകരണം ജൂലൈ 16 ന് സംഘടിപ്പിക്കുന്നു.

കേംബ്രിഡ്ജ് കൌണ്ടിയുടെ ക്വീന്‍ എലിസബത്തിന്റെ പ്രതിനിധി ഡപ്യുട്ടി ലോര്‍ഡ് ലെഫ്റ്റനന്റ് ഡറിക്ക് ബ്രിസ്റ്റൊ സിവിക്ക് സ്വീകരണത്തില്‍ പങ്കെടുക്കും. ഡോ. വില്‍ഫ് കേള്‍സല്‍ (കണ്‍സള്‍ട്ടന്റ്, ദി റൊസീ മറ്റേര്‍ണിറ്റി ഹോസ്പിറ്റല്‍), കരോള്‍ (ഡയറക്ടര്‍, ഇംപിഗ്ഡന്‍ വില്ലേജ് കോളജ്), ജോണ്‍ ലാതം (ഫാമര്‍ ആന്‍ഡ് വിന്‍ഡ് ഫാം ഉടമ), പ്രഫ.ഡോ. റവ. ജോണ്‍ ബെല്‍ (ഡീക്കന്‍ ആന്‍ഡ് പ്രഫസര്‍ ഓഫ് ലോ) തുടങ്ങി വിദ്യാഭ്യാസ, ആതുര, കാര്‍ഷിക, വ്യാവസായിക മേഖലകളിലെ പല പ്രമുഖ വ്യക്തികളും സിവിക്ക് സ്വീകരണത്തില്‍ പങ്കെടുക്കും. വൈകുന്നേരം ഏഴിന് യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് സെന്ററിലാണ് സ്വീകരണം.

രാവിലെ 10ന് കേംബ്രിഡ്ജ് യുണിവേഴ്സിറ്റി ഓഫീസില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് മേധാവിയുടെ നേതൃത്വത്തില്‍ യുണിവേഴ്സിറ്റിയിലെ വിവിധ വകുപ്പ് തലവന്മാര്‍ അടങ്ങുന്ന പാനലുമായി മീറ്റിംഗ് ഒരുക്കിയിട്ടുണ്ട്. രൂപതയുടെ മേല്‍നോട്ടത്തിലുള്ള വിവിധ കോളജുകളുടെ വികസനത്തിനും വിദ്യാര്‍ഥികള്‍ക്ക് കൂടുതലായ പഠന സംവിധാനങ്ങള്‍,നൂതന സാങ്കേതിക വിദ്യകളുടെ പങ്കിടല്‍, വിദ്യാഭ്യാസ രംഗങ്ങളില്‍ പരസ്പര സഹകരണങ്ങള്‍, ഇംഗ്ളീഷ് ഭാഷാ അധ്യാപക ലഭ്യത തുടങ്ങിയ വിവിധ കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്വാശ്രയ എന്‍ജിനിയറിംഗ് കോളജായ അമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളജ്, കുട്ടിക്കാനം മരിയന്‍ കോളജ് തുടങ്ങി കാഞ്ഞിരപ്പള്ളി രൂപത നടത്തുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഡയറി ഫാം, ടീ എസ്റേറ്റ്, ആരോഗ്യ രംഗം, തേനീച്ച ഫാം എന്നീ മേഖലകളില്‍ ലഭ്യമാകാവുന്ന പരസ്പര സഹകരണത്തിനും സാങ്കേതിക വിദ്യാ കൈമാറ്റത്തിനും ഈ തുറകളില്‍ പ്രവര്‍ത്തിക്കുന്ന പല പ്രഗത്ഭരുമായും കൂടിക്കാഴ്ച നടത്തും.

രൂപത മക്കളുടെയും അതുവഴി നാടിന്റെയും വികസനത്തിനായി മാര്‍ മാത്യു അറയ്ക്കല്‍ ചെയ്യുന്ന നിസ്തുല പ്രവര്‍ത്തനങ്ങളെ നേരില്‍ കണ്ടു മനസിലാക്കിയിട്ടുള്ള കേംബ്രിഡ്ജിലെ മോണ്‍. യുജിണ്‍ ഹര്‍ക്നെസ്, ഈസ്റ് ആന്‍ഗ്ളിയ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. മാത്യു ജോര്‍ജ് വണ്ടാലകുന്നേല്‍ എന്നിവരാണ് പരിപാടികള്‍ കോഓര്‍ഡിനേറ്റ് ചെയ്യുന്നത്.

ജൂലൈ 20 നു നടക്കുന്ന വാല്‍സിംഗാം തീര്‍ഥാടനത്തിന്റെ മുഖ്യ കാര്‍മികനായി പങ്കെടുക്കുവാനായാണ് പിതാവ് യുകെയില്‍ എത്തിയിരിക്കുന്നത്. സീറോ മലബാര്‍ അത്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്യനും കെസിബിസി മുന്‍ അത്മായ കമ്മീഷന്‍ സെക്രട്ടറിയും കേരള സ്റേറ്റ് കണ്‍സ്യുമര്‍ റീഡ്രെസല്‍ കമ്മീഷന്‍ മെംബറുമായ അഡ്വ.ജോസ് വിതയത്തില്‍ എന്നിവരും പരിപാടികളില്‍ പങ്കുചേരും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍ : 07939920844,

അഡ്വ. ജോസഫ് ചാക്കോ : 07883302540

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട