• Logo

Allied Publications

Europe
പ്രോസി എക്സോട്ടിക് ഫെസ്റിവലിന് ഗംഭീര സമാപനം
Share
വിയന്ന: രണ്ടു ദിവസം നീണ്ടു നിന്ന പ്രോസി എക്സോട്ടിക് ഫെസ്റിവല്‍ സമാപിച്ചു. ബ്രസീലിയന്‍ സംഗീത നൃത്ത മാമാങ്കത്തോടുകൂടി കൊടിയേറിയ മേളയില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കലാക്കാരന്മാര്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ മേളയുടെ പ്രത്യേക ആകര്‍ഷണമായിരുന്നു.

മലയാളികള്‍ നേതൃത്വം നല്‍കുന്ന ഓസ്ട്രിയയിലെ പ്രഥമ എക്സോട്ടിക് സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന സ്ട്രീറ്റ് ഫെസ്റിവലിന്റെ പതിനാലാമത്തെ മേളയായിരുന്നു നടന്നത്. ഫെസ്റിവല്‍ വേദിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണ പാനീയങ്ങളും കരകൌശല വസ്തുക്കളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

ഓസ്ട്രിയയിലെ കെനിയന്‍ സ്ഥാനപതി മൈക്കിള്‍ അദിപൊ ഒക്കൊത് ഒയുഗി മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മേളയോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ ഭാരതീയ ആചാരപ്രകാരമുള്ള ഭദ്രദീപം തെളിക്കലും നടന്നു. പ്രശസ്ത ഡി ജെ സിക്ഷിയുടെ ലൈവ് ഷയോടെ തുടങ്ങിയ പരിപാടിയില്‍ കൊളംബിയ, പരാഗ്വേ, വെനിന്‍സുല, ബ്രസീല്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അവരുടെ സംസ്കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ അവതരിപ്പിച്ചു. ഭരതനാട്യം, കുച്ചുപുടി എന്നിവയോടൊപ്പം അവതരിപ്പിച്ച ബോളിവുഡ് സംഗീതനിശയും കാണികള്‍ ഏറെ ആസ്വദിച്ചു.

പഞ്ചാബികളുടെ ആയോധനകലയുടെ അവതരണം ഈ വര്‍ഷത്തെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. പരമ്പരാഗത രീതിയില്‍ വസ്ത്രധാരണം ചെയ്ത 20 പേരടങ്ങിയ സംഘമാണ് ഭാരതീയ ആയോധനകലയുടെ ശ്രേഷ്ഠത പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ആവിഷ്കരിച്ചത്. കാണികളെ കോരിത്തരിപ്പിച്ച ഈ കലാരൂപത്തെ നീണ്ടുനില്‍ക്കുന്ന കരഘോഷത്തോടെയാണ് ജനം വരവേറ്റത്. ഇന്ത്യന്‍ വിഭാഗത്തില്‍ മലയാളി കുട്ടികള്‍ അവതരിപ്പിച്ച സംഘ നൃത്തവും കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

കലാ,സാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നവര്‍ക്ക് പ്രോസി എല്ലാ വര്‍ഷവും നല്‍കിവരുന്ന എക്സലന്‍സ് അവാര്‍ഡ് പ്രശസ്ത ജര്‍മ്മന്‍ ടിവി താരവും മോഡലുമായ രമേശ് നായര്‍ക്ക് വിയന്നയിലെ ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ സമ്മാനിച്ചു. അവാര്‍ഡ് സ്വീകരിച്ച രമേശ് നായര്‍ നൃത്തം ചെയ്ത് ആലപിച്ച ഗാനം ഏറെ ശ്രദ്ധേയമായി.

പ്രോസി ഗ്രൂപ്പ് ജര്‍മന്‍, ഇംഗ്ളീഷ് ഭാഷകളിലായി പുറത്തിറക്കിയ പാചക ഗ്രന്ഥത്തിന്റെ പ്രകാശനവും പൊതുസമ്മേളനത്തില്‍ നടന്നു. റൊണാള്‍ഡ് ഗ്രാഫല്‍ പ്രോസി എക്സോട്ടിക് കിച്ചണ്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന പാചക ഗ്രന്ഥം ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി. 23 രാജ്യങ്ങളിലെ വിശേഷപ്പെട്ട വിഭവങ്ങള്‍ അടങ്ങിയ ലോകത്തിലെ ആദ്യ ഗ്രന്ഥത്തിന്റെ ആദ്യ പതിപ്പ് ഡയാന ഒയുഗി വിയന്നയിലെ ഏഴാമത്തെ ജില്ലയുടെ ഡെപ്യുട്ടി മേയര്‍ ഗര്‍ത്രുഡെ ബ്രിണ്ടല്‍മയര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. എട്ടാമത്തെ ജില്ലയുടെ മേയര്‍ വെറോനിക്ക മൈക്കിള്‍, ഗ്രീന്‍ പാര്‍ട്ടി നേതാവ് സെനോള്‍ അക്കിലിക്ക്, ഇന്ത്യന്‍ എംബസി കൌണ്‍സിലര്‍ അലോക് രാജ്, ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റി വികാരി ഡോ. ഫാ. തോമസ് താണ്ടപിള്ളി, കാറ്റോ എന്റര്‍പ്രൈസ് യുകെയുടെ സാരഥി ലിന്‍ മാന്‍ തുടങ്ങിയ പ്രമൂഖരും ചടങ്ങില്‍ പങ്കെടുത്തു.

പ്രോസി ഗ്ളോബല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ആരംഭിച്ച തമ്പോല മേളയിലെ വേറിട്ട അനുഭവമായി. ഓരോ രണ്ടു മണിക്കൂറിലും നടന്ന നറുക്കെടുപ്പ് നിരവധി ആകര്‍ഷകമായ സമ്മാനങ്ങള്‍ കാണികള്‍ക്ക് നേടികൊടുത്തു. 350 ഓളം കലാകാരന്മാര്‍ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടികളില്‍ പങ്കെടുത്തു. വിയന്നയിലുള്ള തദ്ദേശവാസികളും വിദേശികളും ഉള്‍പ്പെടെ ഏകദേശം എണ്ണായിരത്തിലധികം പേര്‍ മേളയില്‍ പങ്കെടുത്തു. മേളയുടെ വിജയത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും പ്രോസി ഗ്രൂപ്പ് എംഡി പ്രിന്‍സ് പള്ളിക്കുന്നേല്‍ നന്ദി അറിയിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോസിനും: ംംം.ുൃീശെൌുലൃാമൃസല.രീാ

റിപ്പോര്‍ട്ട്: ജോബി ആന്റണി

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.