• Logo

Allied Publications

Europe
ബോണ്‍മൌത്തില്‍ മഴവില്‍ സംഗീത സായാഹ്നം കുളിര്‍ മഴയായ് പെയ്തിറങ്ങി
Share
ബോണ്‍മൌത്ത് (യുകെ): സപ്ത സ്വരങ്ങളില്‍ തീര്‍ത്ത മഴവില്ലില്‍ മനം കുളിര്‍ക്കെ പെയ്തിറങ്ങിയ അനുഭൂതിയായി മാറി ബോണ്‍മൌത്തില്‍ നടന്ന സംഗീത സായാഹ്നം. ഈ സംഗീത മാസ്മരികത ആസ്വദിക്കുവാന്‍ യുകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഗീത പ്രേമികള്‍ ബോണ്‍മൌത്തിലേക്ക് ഒഴുകി എത്തി.

മാതാപിതാക്കളുടെ പ്രതിനിധിയായി മാമ്പള്ളിയോടൊപ്പം മഴവില്ലിന്റെ പ്രതിനിധികളായ അനീഷ് ജോര്‍ജ്, ആന്റണി മാത്യു, ബിബി മാത്യൂസ്, സുരേഷ് തേനൂരാന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ഉല്ഘാടനം നിര്‍വഹിച്ചു. ടെസ്മോള്‍ ജോര്‍ജും ബിന്ദു ജോണ്‍സനും ചേര്‍ന്ന് ഈശ്വരപ്രാര്‍ത്ഥന ആലപിച്ചു. ടെസ്മോള്‍ ജോര്‍ജ്, ഹേമ സുരേഷ്, ആന്റണി മാത്യു, സിന്ധു, ജോര്‍ജുകുട്ടി അഗസ്റിന്‍ എന്നിവര്‍ മുഖ്യ അവതാരകരായിരുന്നു. സുരേഷ് തേനൂരാന്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കുട്ടികള്‍ സമൂഹ ഗാനം ആലപിച്ചു. ഗായകരായ ഉണ്ണികൃഷ്ണന്‍ നായര്‍, ദീപ സന്തോഷ്, ബിനോയി മാത്യു, ശോഭന്‍ ബാബു, തെരേസ ജിഷ്ണു, ജോസ് കെ. ആന്റണി, മിഥുന്‍ ജോസ്, ലീന റോണി, അനീഷ് ജോര്‍ജ്, ടെസ്മോള്‍ ജോര്‍ജ്, സുരേഷ് തേനൂരാന്‍, ബിബി, ആന്റണി മാത്യു, സിന്ധു, ബിന്ദു ജോണ്‍സണ്‍, ഷോണി മാത്യു, ലെനി ബിനു, ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ക്കൊപ്പം മുതിര്‍ന്ന കുട്ടികളായ ഫെമി മാത്യു, അലന്‍ ഫിലിപ്പ്, കെവിന്‍ ജോണി, സ്നേഹ നോബിള്‍, റോസ്മേരി മാത്യു, മേഘ്ന തച്ചില്‍ കുട്ടികളായ ജോഹാന്‍ സ്റാലിന്‍, സോണ ജോസ്, ഡിയ ഡിജോ, ആന്‍മേരി റോണി, ഫിനോ ആലീസ് റോണി, നിഥി സുരേഷ്, ഇഷാമോള്‍ ജോണ്‍സണ്‍, അലറ്റാ അലക്സ്, എലീന ജോബി, അന്നാ മാര്‍ട്ടിന്‍ എന്നിവരുടെ ഗാനങ്ങള്‍ അതിമനോഹരമായിരുന്നു.

സാലിസ്ബറിയില്‍ നിന്നും വന്ന കുട്ടികളായ ജോഹാന സ്റാലിന്‍, ഗ്രേയിക്കണ്‍ സ്റാലിന്‍, അലീന ബിജു, അനീറ്റ ബിജു, ലീന സുജു ജോസഫ് എന്നിവരുടെ ഗ്രൂപ്പ് ഡാന്‍സ് ഒരു ഫാദേഴ്സ് ഡേ സമ്മാനമായിരുന്നു. ബോണ്‍സ്മൌത്ത്, പൂള്‍ എന്നിവടങ്ങളില്‍ നിന്നും വന്ന കുട്ടികളായ ഹന്ന സാജന്‍, മരിയ പ്രിന്‍സ്, ആല്‍വിന ജെയ്സ്, രേഷ്മ റോയി, ആഞ്ജലീന വര്‍ഗീസ് ഇഷാ ജോണ്‍ എന്നിവരുടെ ക്ളാസിക്കല്‍ ഡാന്‍സ് ഗൃഹാതുരത്വമുണര്‍ത്തി. കൂടാതെ മേഘന്‍, ഇഷാമോള്‍, അമല, മരിയ, എലീന, ട്രീസ, നിഥി, റോസ്മേരി എന്നിവരുടെ സിനിമാറ്റിക് ഡാന്‍സ് നയനമനോഹരമായിരുന്നു. ബെന്‍സി, സോണ എന്നിവരുടെ നൃത്തം ഏവര്‍ക്കും ഊര്‍ജ്ജം പകരുന്നതായിരുന്നു. ആകര്‍ഷകമായ സമ്മാനങ്ങളോടെ റാഫിളും രുചികരമായ ഭക്ഷണവും ഉണ്ടായിരുന്നു. ആന്റണി മാത്യു എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ഫോട്ടോഗ്രാഫി ചെയ്ത ബിജു മുന്നാനപ്പള്ളില്‍, വീഡിയോ ഗ്രാഫി ചെയ്ത മിഥുന്‍ ജോസ് എന്നിവര്‍ക്കും പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ