• Logo

Allied Publications

Europe
സൌഹൃദത്തിന്റെ സുകൃതവുമായി 'ബാംഗളൂര്‍ ഡെയ്സ്' വിയന്നയില്‍ പ്രദര്‍ശനത്തിന്
Share
വിയന്ന: വിവിധ രാജ്യങ്ങളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ബാംഗളൂര്‍ ഡെയ്സ് ജൂണ്‍ 28, 29 തീയതികളില്‍ വിയന്നയില്‍ പ്രദര്‍ശിപ്പിക്കും. മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിന്റെ പ്രതീക്ഷയായി മാറിയ അഞ്ജലി മേനോനാണ് ബാംഗളൂര്‍ ഡെയ്സ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മലയാളത്തിന്റെ ന്യൂ ജനറേഷന്‍ താരങ്ങളിലെ പ്രമുഖരായ യുവനിരയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

നാട്ടില്‍ നിന്ന് ബാംഗളൂര്‍ക്ക് പറിച്ചുനട്ട മൂന്നു കസിന്‍സിന്റെ കഥയാണ് ചിത്രത്തിലൂടെ സംവിധായിക പറയുന്നത്. മൂന്നു ബാല്യകാല സുഹൃത്തുക്കള്‍ അജു (ദുല്‍ഖര്‍), ദിവ്യ അഥവാ കുഞ്ചു (നസ്രിയ), കുട്ടന്‍ (നിവിന്‍) എന്നിവരിലൂടെ വികസിക്കുന്ന കഥയില്‍, ബാല്യത്തിലെ അവരുടെ സ്വപ്നനഗരമായ ബാംഗളൂരിലേക്ക് ഔദ്യോഗികാവശ്യത്തിനായി കുട്ടനും നവവധുവായി ദിവ്യയും ചില ഉദ്ദേശ ലക്ഷ്യങ്ങളോടെ അജുവും പറിച്ചു നടപ്പെടുന്നു. തുടര്‍ന്നാണ് ബാംഗളൂര്‍ ഡേയ്സ് ഉണ്ടാകുന്നത്.

വിയന്നയിലെ ഗാസോമീറ്ററിലുള്ള ഹോളിവുഡ് മെഗാപ്ളെക്സില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ജൂണ്‍ 28ന് (ശനി) ഉച്ചകഴിഞ്ഞ് 2.30നും 6.30 നും 29ന് (ഞായര്‍) 2.30നും 7.30നും നാല് പ്രദര്‍ശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സിനിമയ്ക്ക് വരുന്നവര്‍ക്ക് മൂന്നു മണിക്കൂര്‍ പാര്‍ക്കിംഗ് സൌകര്യം സൌജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഘോഷ് അഞ്ചേരില്‍ : 0699 1132 0561.

റിപ്പോര്‍ട്ട്: ജോബി ആന്റണി

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.