• Logo

Allied Publications

Europe
ഇന്ത്യയിലേക്ക് ഇലക്ട്രോണിക് വീസ ഏര്‍പ്പെടുത്തുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിലേക്കുള്ള ടൂറിസം വികസനത്തിന്റെ ഭാഗമായി താമസിയാതെ ഈ വര്‍ഷം തന്നെ ഇലക്ട്രോണിക് വീസാ ഏര്‍പ്പെടുത്തുമെന്ന് ടൂറിസം മന്ത്രി ശ്രീപാദ് യെസോ നായ്ക് ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റന്മാരുടെ യോഗത്തില്‍ വെളിപ്പെടുത്തി. ടൂറിസം മേഖലയിലെ വികസനത്തിന് ഇപ്പോഴത്തെ വീസാ സംവിധാനത്തില്‍ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചതായി മന്ത്രി പറഞ്ഞു. ആധുനിക കംപ്യൂട്ടര്‍ യുഗത്തില്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ച് മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് അപേക്ഷകരെപ്പറ്റിയുള്ള വിവരങ്ങളും ബ്ളാക്ക് ലിസ്റ്റ് പരിശോധനയും എളുപ്പത്തില്‍ നടത്തി ഓണ്‍ ലൈനില്‍ വീസാ നല്‍കാന്‍ സാധിക്കും.

ഈ ഇലക്ട്രോണിക് വീസാ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സര്‍വപിന്തുണയും തനിക്ക് ലഭിച്ചതായി മന്ത്രി ശ്രീപാദ് നായ്ക് കൂട്ടിച്ചേര്‍ത്തു. കൂടിയാല്‍ ഈ വര്‍ഷം 2014 ഒക്ടോബറില്‍ ഇന്ത്യയിലേക്ക് ഇലക്ട്രോണിക് വീസാ സമ്പ്രദായം നടപ്പാക്കാന്‍ ആകുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു.

ഈ ഇലക്ട്രോണിക് വീസാ സമ്പ്രദായം ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യയിലേക്ക് വരുന്ന ടൂറിസ്റ്റുകള്‍ക്ക് അത് വലിയ ഒരു അനുഗ്രഹമാണ്. ഇപ്പോള്‍ നിലവിലുള്ള ഔട്ട്സോഴ്സിംഗ് (പുറം കരാര്‍) ഏജന്‍സികളെ ഒഴിവാക്കി സമയലാഭവും പണലാഭവും അവര്‍ക്ക് ലഭിക്കും. അതുപോലെ ഒസിഐ അല്ലെങ്കില്‍ പിഐഒ കാര്‍ഡുകള്‍ ഇല്ലാത്ത പ്രവാസികള്‍ക്കും ഈ ഇലക്ട്രോണിക് വീസാ സമ്പ്രദായം കൂടുതല്‍ പ്രയോജനപ്രദമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ