• Logo

Allied Publications

Europe
അമേരിക്കന്‍ യാത്രകള്‍ക്ക് പുതുക്കിയ സെക്യൂരിറ്റി ടാക്സ്
Share
ഫ്രാങ്ക്ഫര്‍ട്ട്: അമേരിക്കന്‍ വിമാന യാത്രകള്‍ക്ക് പുതുക്കിയ സെക്യൂരിറ്റി ടാക്സ് ഏര്‍പ്പെടുത്തി. പുതിക്കിയ നിരക്കുകള്‍ ജൂലൈ 21 മുതല്‍ ഇത് പ്രാബല്യത്തില്‍വരുമെന്ന് അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം സെക്യൂരിറ്റിയും അമേരിക്കന്‍ എംബസികോണ്‍സുലേറ്റും അറിയിച്ചു.

21 മുതല്‍ വിദേശത്ത് നിന്നും അമേരിക്കയിലേക്കുള്ള നോണ്‍സ്റ്റോപ്പ് ഫ്ളൈറ്റുകള്‍ക്ക് സെക്യൂരിറ്റി ടാക്സ് യുഎസ് ഡോളര്‍ 2.50 ല്‍ നിന്ന് 5.60 ആയി ഉയര്‍ത്തും. അമേരിക്കയില്‍ എത്തിയശേഷം കണക്ഷന്‍ ഫ്ളൈറ്റ് ഉണ്െടങ്കില്‍ ഓരോ സെക്ടറിനും യുഎസ് ഡോളര്‍ 5.60 നല്‍കണം. കണക്ഷന്‍ ഫ്ളൈറ്റ് ഇടയ്ക്ക് മറ്റ് എയര്‍പോര്‍ട്ടില്‍ നാലു മണിക്കൂര്‍ സ്റ്റോപ്പ് ഓവര്‍ ഉണ്െടങ്കില്‍ സെക്യൂരിറ്റി ടാക്സ് യുഎസ് ഡോളര്‍ 5.60 ന് പകരം 11.20 നല്‍കണം.

യൂറോപ്പില്‍ സമ്മര്‍ അവധിക്കാലം തുടങ്ങുന്ന ഈ സമയത്ത് കൊണ്ടുവന്ന
ഈ അമേരിക്കന്‍ യാത്രാ സെക്യൂരിറ്റി ടാക്സ് വര്‍ധനവ് കുട്ടികളടക്കം കുടുബസമേതം അമേരിക്കയില്‍ അവധിക്കാലം ചെലവഴിക്കാന്‍ പ്ളാന്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ചെലവേറിയതാകും.

പുതുക്കിയ സെക്യൂരിറ്റി ടാക്സ് ഓരോ ടിക്കറ്റിനും പാസഞ്ചര്‍ക്കും നല്‍കണം. അമേരിക്കയിലെ വര്‍ധിച്ച എയര്‍ പാസഞ്ചേഴ്സ് സെക്യൂരിറ്റി ചെലവ് ഒരു പരിധി വരെ തിരികെ ലഭിക്കാനാണ് ഈ സെക്യൂരിറ്റി ടാക്സ് വര്‍ധനവ് എന്ന് അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം സെക്യൂരിറ്റി വെളപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.