• Logo

Allied Publications

Europe
കൊളോണ്‍ കേരള സമാജം പാചകക്ളാസ് നടത്തി
Share
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പാചകക്ളാസ് ഏഴാംതവണയും ശ്രദ്ധേയമായി. സമാജത്തിന്റെ പുതിയ രുചിതേടിയുള്ള യാത്രയില്‍ ജര്‍മന്‍ മലയാളി രണ്ടാംതലമുറയിലെ ജാസ്മിന്‍ പനയ്ക്കലാണ് ക്ളാസ് നയിച്ചത്.കെര്‍പ്പന്‍ സിന്‍ഡോര്‍ഫിലെ വിതയത്തില്‍ കോംപ്ളെക്സസിലെ കുക്കിംഗ് സ്റുഡിയോയിലാണ് തിയറിയും പ്രക്ടിക്കലും നടന്നത്.

കേരള രീതിയില്‍ കൊഞ്ചും, സാല്‍മണ്‍ മല്‍സ്യവും സലാഡും, ചോക്ളേറ്റ് ഡെസേര്‍ട്ടുമായിരുന്നു തയ്യാറാക്കിയ വിഭവങ്ങള്‍.കേരള സമാജത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ് ജര്‍മന്‍ മലയാളി രണ്ടാംതലമുറയിലെ ഒരാള്‍ പാചകക്ളാസ് നടത്തിയത്. ഇക്കാര്യത്തില്‍ ജാസ്മിന്‍ പനയ്ക്കലിന്റെ സന്നദ്ധതയെ പങ്കെടുത്തവര്‍ അഭിനന്ദിച്ചു.

ക്ളാസിനു ശേഷം പ്രവാസി മലയാളികളുടെ ആനുകാലികമായ വിവിധ വിഷയങ്ങളെ അധികരിച്ച് ചര്‍ച്ചയും നടന്നു.സമാജം പ്രസിഡന്റ് ജോസ് പുതുശേരി സ്വാഗതവും ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദിയും പറഞ്ഞു. മുപ്പത്തിയൊന്നു വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള സമാജത്തിന്റെ ഇപ്പോഴത്തെ ഭരണസമിതിയംഗങ്ങള്‍ പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), ഷീബാ കല്ലയ്ക്കല്‍(ട്രഷറാര്‍), സെബാസ്റ്യന്‍ കോയിക്കര (ജോ.സെക്രട്ടറി), ബേബിച്ചന്‍ കലേത്തുംമുറിയില്‍ (സ്പോര്‍ട്സ് സെക്രട്ടറി) എന്നിവരാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്