• Logo

Allied Publications

Europe
പോള്‍ നീരാളിക്ക് ജര്‍മനിയില്‍ ഒരു പിന്‍ഗാമി 'റെജീന'
Share
ബര്‍ലിന്‍: 2010 ല്‍ ദക്ഷിണാഫ്രിക്കയിന്‍ നടന്ന ലോകകപ്പില്‍ പ്രവചനങ്ങളിലൂടെ ലോകശ്രദ്ധയും ജനപിന്തുണയും ഒപ്പം വെറുപ്പും സമ്പാദിച്ച് ഒടുവില്‍ ഫുട്ബോള്‍ പ്രേമികളോട് വിടപറഞ്ഞ ഓബര്‍ഹൌസനിലെ സീലൈഫ് (സീവേള്‍ഡ്) അക്വേറിയം വാസക്കാരന്‍ പോള്‍ നീരാളിക്കൊരു പിന്‍ഗാമി പിറന്നു. ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനിലെ സീലെഫ് അക്വേറിയത്തിന്റെ സന്തതിയാണ് പുതിയ പ്രവചനക്കാരി റെജീന.

2010 ലെ ലോകകപ്പില്‍ പതിനാല് കളികളില്‍ പന്ത്രണ്ട് കളികളും പോള്‍ നീരാളിയുടെ പ്രവചനഫലം തന്നെയായിരുന്നു എന്നതും ശ്രദ്ധേയം.

റെജീനയുടെ തുടക്കത്തിലെ പ്രവചനം ജര്‍മനിയെ മൊത്തത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ശനിയാഴ്ച്ച ജര്‍മനിയും ഘാനയും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ ജര്‍മ്മനി തോല്‍ക്കുമെന്നാണ് റെജീനയുടെ പ്രവചനം.

മുമ്പ് വലിയ പ്രശസ്തിയില്ലാതെയാണ് റെജീനയുടെ പ്രവചനം കടന്നുപോയത്. തിങ്കളാഴ്ച നടന്ന ജര്‍മനി പോര്‍ച്ചുഗല്‍ മല്‍സരത്തില്‍ ജര്‍മനി പോര്‍ച്ചുഗലിനെ അടിയറവു പറയിക്കുമെന്ന് റെജീന വിധിയെഴുതിയിരുന്നതു ശരിയാകുമോ എന്ന സംശയത്തിലായിരുന്നു സീലൈഫ് അധികൃതര്‍. എന്നാല്‍ റെജീനയുടെ പ്രവചനം കൃത്യമായി വന്നതിനാല്‍ ഇത്തവണത്തെ ലോകകപ്പ് പ്രവചനത്തിനായി റെജീനയെ ബൂസ്റ് ചെയ്യാനാണ് സീലൈഫ് അധികൃതരുടെ ശ്രമം.

പോള്‍ നീരാളിയുടെ പ്രവചന രഹസ്യംപോലെ തന്നെ രണ്ട് അറകളിലൂടെ ഭക്ഷണം നല്‍കിയാണ് അക്വേറിയം അധികൃതര്‍ പ്രവചനത്തിന് വഴിയൊരുക്കുന്നത്. ഒരോ ടാങ്കിലും മത്സരിക്കുന്ന ഒരോ രാജ്യത്തിന്റെയും പതാക ഒട്ടിച്ചു വയ്ക്കും. എത് ടാങ്കില്‍ നിന്നാണോ റെജീന ആദ്യം ഭക്ഷണമെടുക്കുന്നത് ആ രാജ്യം വിജയിക്കുമെന്നാണ് പ്രവചനത്തിന്റെ രീതി.

ബര്‍ലിനിലെ സീവേള്‍ഡ് അക്വേറിയത്തില്‍ കഴിയുന്ന റെജീനയുടെ പ്രശസ്തി ശനിയാഴ്ചത്തെ മല്‍സരത്തോടെ ലോകം നെഞ്ചിലേറ്റുമെന്നാണ് ജര്‍മന്‍ മാധ്യമങ്ങളുടെ വിലയിരുത്തല്‍. ഒറാക്കിള്‍ ഇനത്തില്‍പ്പെടുന്ന ഒക്ടോപ്പസ് എന്നറിയപ്പെടുന്ന ഇത്തരം ജീവികള്‍ക്ക് നട്ടെല്ലില്ലാത്തവകളാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ