• Logo

Allied Publications

Europe
എയര്‍ ഇന്ത്യാ റോമിലേക്ക് പുതിയ സര്‍വീസ് തുടങ്ങി
Share
ഫ്രാങ്ക്ഫര്‍ട്ട്: വളരെക്കാലമായി നിര്‍ത്തിവച്ചിരുന്ന ഇന്ത്യാറോം വിമാന സര്‍വീസ് എയര്‍ ഇന്ത്യാ വീണ്ടും പുനരാരംഭിച്ചു. ആഴ്ച്ചയില്‍ നാല് ദിവസം, തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ എ.ഐ. 123 ഉച്ചകഴിഞ്ഞ് 02.20 ന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് വൈകുന്നേരം 07.20 ന് റോം ഫിയുമിസിനോ അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തുന്നു. തിരിച്ച് രാത്രി 08.40 ന് റോമില്‍ നിന്ന് പുറപ്പെട്ട് രാത്രി 10ന് ഇറ്റലിയിലെ തന്നെ മിലാന്‍ മാല്‍പെന്‍സാ അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തി വീണ്ടും രാത്രി 11.30 ന് മിലാനില്‍ നിന്നും പുറപ്പെട്ട് പിറ്റെ ദിവസം രാവിലെ 10.15 ന് ഡല്‍ഹിയില്‍ തിരിച്ചെത്തുന്നു.

ഈ പുതിയ സര്‍വീസ് റോം, മിലാന്‍, വെനീസ്, നേപ്പിള്‍സ് എന്നിവിടങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്താം. കൂടാതെ സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിക്കുന്നവര്‍ക്ക് മിലാനില്‍ വന്ന് ഈ ഫ്ളൈറ്റ് ഉപയോഗിക്കാം. ഇന്ത്യയിലെ മിക്കവാറും എല്ലാ എയര്‍പോര്‍ട്ടുകളില്‍ നിന്നും ഡല്‍ഹിയിലേക്കും തിരിച്ചും എയര്‍ ഇന്ത്യാ കണക്ഷന്‍ ഫ്ളൈറ്റുകള്‍ നല്‍കുന്നു. ഇറ്റലിയില്‍ നിന്നും ധാരാളമായി ഇന്ത്യയിലേക്ക് വരുന്ന ടൂറിസ്റ്റുകള്‍ക്ക് ഇത് കൂടുതല്‍ ഗുണകരമായിരിക്കും. പ്രാവാസികളായ ഇന്ത്യാക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ റോംമിലാന്‍ ഫ്ളൈറ്റില്‍ ആകര്‍ഷകമായ നിരക്കുള്‍ നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും എയര്‍ ഇന്ത്യയുടെ അംഗീകൃത ട്രാവല്‍ ഏജന്റുമാരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.