• Logo

Allied Publications

Europe
തൃശൂര്‍ ജില്ലാ സൌഹൃദയ വേദി രാജീവ് ഔസേഫ് ഉദ്ഘാടനം ചെയ്യും
Share
ലണ്ടന്‍: ആദ്യ തൃശൂര്‍ ജില്ലാ കുടുംബ സംഗമത്തിന് അരങ്ങുണാരന്‍ ഇനി മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെ യുകെയിലുള്ള തൃശൂര്‍ ജില്ലക്കാരുടെ ഒത്തു കൂടലിന് വിപുലമായ ഒരുകങ്ങള്‍ അണിയറയില്‍ സജീവമായി.

തൃശൂര്‍ ജില്ലാ സൌഹൃദ വേദി എന്ന പേരില്‍ അറിയപ്പെടുന്ന തൃശൂര്‍ ജില്ലാക്കാരുടെ ആദ്യ കുടുംബ സംഗമം ജൂലൈ അഞ്ചിന് (ശനി) ലണ്ടനിലെ ഈസ്റ്ഹാം സാക്ഷ്യം വഹിക്കും. രാവിലെ 11 മുതല്‍ അഞ്ചു വരെയുള്ള പരിപാടികളില്‍ കുടുംബങ്ങളുടെ പരിചയപ്പെടലും തുടര്‍ന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

തൃശൂര്‍ സ്വദേശിയും യുകെയിലെ ഏറ്റവും പ്രശസ്തനുമായ മലയാളി രാജീവ് ഔസേഫ് ഉദ്ഘാടകന്‍ ആകുന്നു എന്നതുതന്നെ തൃശൂര്‍ ജില്ലാ സൌഹൃദ വേദിയുടെ തുടക്കം തന്നെ ശ്രദ്ധിക്കപ്പെടാന്‍ കാരണമാകുകയാണ്. നാട്ടുകാരുടെ ഒത്തുകൂടല്‍ നടക്കുമ്പോള്‍ ജില്ലക്കാരുടെ സ്വന്തം പാട്ടുകാരന്‍ ആയ ഫ്രാങ്കോ നാട്ടില്‍ നിന്നും എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. തീര്‍ന്നില്ല, യുകെ മലയാളികള്‍ക്കിടയില്‍ പുതു ചരിത്രം സൃഷ്ട്ടിച്ചിരിക്കുന്ന ക്രോയ്ടോന്‍ മേയര്‍ മഞ്ജു ഷഹുല്‍ ഹമീദും കൂടി വിശിഷ്ട്ട വ്യക്തികളുടെ നിരയില്‍ സ്ഥാനം പിടിക്കുമ്പോള്‍ ആദ്യ സമ്മേളനം അവിസ്മരണീയം ആകുകയാണ്. മേയര്‍ എന്ന ഔദ്യോഗിക നിലയില്‍ തന്നെയാണ് മഞ്ജു പരിപാടിയില്‍ പങ്കെടുക്കുന്നത്. മേയര്‍ പദവി ഏറ്റെടുത്തശേഷം ക്രോയ്ടോണിനു പുറത്തു മലയാളികള്‍ സംഘടിപ്പിക്കുന്ന ആദ്യ പരിപാടി ആയി മാറുകയാണ് തൃശൂര്‍ ജില്ലാ സൌഹൃദ വേദി. കൂടാതെ തൃശൂരിന്റെ സ്വന്തം എന്നു പറയാവുന്ന ചെണ്ടയും പുലികളിയും ഒക്കെയായി നാട്ടുകാഴ്ചകളുടെ വത്യസ്തതയും സമ്മേളനത്തെ വേറിട്ടതാക്കും.

ഇനി നാട്ടുകാരുടെ പങ്കാളിത്തം കൂടി റിക്കാര്‍ഡ് സൃഷ്ട്ടിക്കുമോ എന്നാണ് അറിയാന്‍ ബാക്കിയാകുന്നത്. ഏകദേശം 400 ഓളം ജില്ലാ നിവസികളെയാണ് സംഘാടകര്‍ സമ്മേളന വേദിയില്‍ പ്രതീക്ഷിക്കുന്നത്.

ആദ്യ സംഗമം തന്നെ മറക്കാനാകാത്ത അനുഭവം ആക്കി മാറ്റാന്‍ ഉള്ള അണിയറ പ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായതായി മുഖ്യ സംഘാടകരില്‍ ഒരാളായ അഡ്വ. ജെയ്സണ്‍ ഇരിഞ്ഞാലക്കുട അറിയിച്ചു. തൃശൂരിന്റെ സവിശേഷമായ സാംസ്കാരിക പൈതൃകം അനുസ്മരിപ്പിക്കുന്ന കാഴ്ചകള്‍ സമ്മേളനത്തില്‍ ദൃശ്യമാക്കാനും ശ്രമമുണ്ട്.

യുകെയിലെ ബാഡ്മിന്റണ്‍ കളിക്കാര്‍ക്കിടയില്‍ ഒന്നാം നമ്പര്‍ സ്ഥാനം കണ്െടത്തിയ രാജീവ് ഔസേഫ് പങ്കെടുക്കുന്ന ആദ്യ മലയാളി പൊതുപരിപാടി എന്ന നിലയില്‍കൂടി ശ്രദ്ധേയമാവുകയാണ് തൃശൂര്‍ ജില്ലാ സൌഹൃദ വേദി. ഏതു വേദിയിലും തന്റെ കേരള ബന്ധം അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്ന രാജീവിനു യുകെയില്‍ ആദ്യമായി തൃശൂര്‍ നിവാസികളുടെ ഇടയില്‍ കടന്നുവരുമ്പോള്‍ കുടുംബ വീട്ടില്‍ എത്തിയതിനു തുല്ല്യമായ സാഹചര്യം സൃഷ്ട്ടിക്കാന്‍ തയാറാകുകയാണ് സംഘാടകര്‍.

റിപ്പോര്‍ട്ട്: ജയ്സണ്‍ ഇരിഞ്ഞാലക്കുട

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.